Payyannur Sunisha Death: മർദ്ദനം വ്യക്തമാവുന്ന ശബ്ദ സന്ദേശം, പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയിൽ ഭർത്താവിൻറെ അറസ്റ്റ് രേഖപ്പെടുത്തി

വിജീഷിൻറെ വീട്ടിലെ ശുചിമുറിയിലായിരുന്നു സുനീഷ തൂങ്ങിയത്. വിജീഷിൻറെ പിതാവും,മാതാവും അടക്കം ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയായിരുന്നെന്നും സുനിഷ സഹോദരന് അയച്ച ശബ്ജദ സന്ദേശം

Written by - Zee Malayalam News Desk | Last Updated : Sep 3, 2021, 08:59 AM IST
  • ഗാർഹിക പീഢനം ചൂണ്ടിക്കാണിച്ച് സുനീഷ നേരത്തെ തന്നെ പോലീസിൽ പരാതി നൽകിയിരുന്നു
  • സംഭവത്തിൽ മേൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ്
  • പോലീസിൻറെ മൃദു സമീപനമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു
Payyannur Sunisha Death: മർദ്ദനം  വ്യക്തമാവുന്ന ശബ്ദ സന്ദേശം, പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയിൽ ഭർത്താവിൻറെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂർ: പയ്യന്നൂരിൽ ആത്മഹത്യ ചെയ്ത സുനിഷയുടെ മരണത്തിൽ ഭർത്താവ് വിജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഢനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വിവിധ വകുപ്പുകൾ വീജിഷിനെതിര ചുമത്തിയിട്ടുണ്ട്. മരണത്തിന് മുൻപ് സുനിഷയുടെ ശബ്ദ സന്ദേശം കണക്കിലെടുത്താണ് അറസ്റ്റ്. ഒന്നര വർഷം മുൻപായിരുന്നു വിജീഷും സുനീഷയും തമ്മിൽ പ്രണയിച്ച് വിവാഹിതരായത്.

പിന്നീട് വീജിഷിൻറെ വീട്ടിലേക്ക് ഇരുവരും മാറിയെങ്കിലും അവിടെയും പ്രശ്നങ്ങളായിരുന്നു. വിജീഷിൻറെ വീട്ടിലെ ശുചിമുറിയിലായിരുന്നു സുനീഷ തൂങ്ങിയത്. വിജീഷിൻറെ പിതാവും,മാതാവും അടക്കം ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയായിരുന്നെന്നും സുനിഷ സഹോദരന് അയച്ച ശബ്ജദ സന്ദേശത്തിൽ പറയുന്നുണ്ട്.

Also Read: Murder: തിരുവനന്തപുരം കഴക്കൂട്ടത്ത് ഭാര്യയെ ഭർത്താവ് നടുറോഡിലിട്ട് വെട്ടിക്കൊന്നു

അതേസമയം ഗാർഹിക പീഢനം ചൂണ്ടിക്കാണിച്ച് സുനീഷ നേരത്തെ തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഇരു വീട്ടുകാരെയും വിളിച്ച് കേസ് ഒത്തു തീർപ്പാക്കിയിരുന്നു. സംഭവത്തിൽ മേൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Also Read: Moral Police : Kannur ൽ സഹപാഠിയായ പെൺക്കുട്ടിക്കൊപ്പം നടന്നതിന് പത്താം ക്ലാസ് വിദ്യാർഥിക്ക് സദാചാരം പറഞ്ഞ് Auto Driver ടെ ക്രൂര മർദനം, CCTV Video പുറത്ത്

അതേസമയം ഇന്നലെ വിഷയത്തിൽ പോലീസിൻറെ മൃദു സമീപനമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. അതിനിടയിൽ തൻറെ മകളെ പോലെയാണ് സുനീഷയെ നോക്കിയിരുന്നതെന്നാണ് വീജിഷിൻറെ മാതാപിതാക്കൾ പറഞ്ഞിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News