കൊല്ലം: വളർത്തുമൃഗങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. ഇരപ്പിൽ സ്വദേശി സുമേഷാണ് പിടിയിലായത്. ബലപ്രയോഗത്തിലൂടെ സാഹസികമായാണ് പോലീസ് ഇയാളെ കീഴടക്കിയത്.
ക്ഷീര കർഷകനായ സലാഹുദ്ദീൻ്റെ പശുവിനെ സുമേഷ് പീഡിപ്പിച്ചു. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ പശുവിനെ കെട്ടിയിരിക്കുകയായിരുന്നു. ഉച്ചയോടെ പശുവിനെ തിരികെ കൊണ്ടുവരാനായി റബ്ബർ തോട്ടത്തിലെത്തിയപ്പോഴാണ് സുമേഷ് മിണ്ടാപ്രാണിയെ പീഡിപ്പിക്കുന്നത് കണ്ടത്. ഇതോടെ സലാഹുദ്ദീൻ ബഹളം വെച്ചു. ഈ സമയം കൊണ്ട് പ്രതി റബ്ബർ തോട്ടത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു.
ALSO READ: ബ്രഹ്മപുരം പ്ലാന്റിൽ വീണ്ടും തീപിടിത്തം
നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെ സുമേഷ് വീട്ടിൽ ഒളിച്ചിരിക്കുകയാണെന്ന് വ്യക്തമാകുകയായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് പോലീസ് വീടിനുള്ളിൽ ഒളിച്ച പ്രതിയെ കീഴ്പ്പെടുത്തിയത്. തുടർന്ന് പോലീസ് ജീപ്പിൽ കയറാൻ വിസമ്മതിച്ചെങ്കിലും അവസാനം പരാജയപ്പെടുകയായിരുന്നു.
സലാഹുദ്ദീൻ്റെ ഒരു പശു മാസങ്ങൾക്ക് മുമ്പ് ചത്തിരുന്നു. പശുവിനെ താൻ പീഡിപ്പിച്ച് കൊന്നതാണെന്ന് അന്ന് സുമേഷ് പരസ്യമായി വിളിച്ചു പറയുകയും ചെയ്തു. എന്നാൽ, ഇയാൾ മദ്യ ലഹരിയിൽ പറഞ്ഞതാണെന്ന് കരുതി സലാഹുദ്ദീൻ ഇത് കാര്യമാക്കിയിരുന്നില്ല. ഇക്കാരണത്താൽ എവിടെയും പരാതി നൽകാനും സലാഹുദ്ദീൻ തയ്യാറായില്ല. ഇപ്പോൾ തൻ്റെ പശുവിന് നേരെയുണ്ടായ ലൈംഗികാതിക്രമം നേരിൽ കണ്ടതോടെ സലാഹുദ്ദീൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സുമേഷ് ലഹരിയ്ക്ക് അടിമയാണെന്നാണ് നാട്ടുകാർ പറയുന്നത്. മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയ്ക്ക് പുറമെ സ്ത്രീകളോടും കുട്ടികളോടുമെല്ലാം ഇയാൾ ലൈംഗിക ചേഷ്ടകൾ കാണിക്കാറുണ്ടായിരുന്നു എന്നും സൂചനയുണ്ട്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പകൽ സമയങ്ങളിൽ ചെന്ന് ഇയാൾ അതിക്രമം കാണിക്കാറുണ്ടെന്നും സ്കൂൾ കുട്ടികളോട് അശ്ലീല ചേഷ്ടകൾ കാണിക്കുന്നത് പതിവാണെന്നുമാണ് വിവരം. ഇതിലെല്ലാം പരാതി ലഭിച്ച ശേഷം പോലീസ് അന്വേഷിക്കാനായി എത്തുകയാണെങ്കിൽ താനൊരു മാനസിക രോഗിയാണെന്ന രീതിയിൽ ഇയാൾ പെരുമാറുമെന്നും അങ്ങനെ രക്ഷപ്പെടുന്നത് പ്രതിയുടെ സ്ഥിരം പരിപാടിയാണെന്നും നാട്ടുകാർ പറഞ്ഞു. സുമേഷിനെതിരായ പരാതികളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചിതറ പോലീസ് അറിയിച്ചു. ചടയമംഗലം പോരേടം, മയ്യനാട് പ്രദേശങ്ങളിൽ അടുത്തിടെ സമാനമായ രീതിയിൽ കുറ്റം ചെയ്തവർ പിടിയിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...