തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. അന്നക്കര സ്വദേശി അഭിഷേക് (22) ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയ വഴിയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. തുടർന്ന് യുവാവ് ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെ ബന്ധത്തിൽ നിന്നും പെൺകുട്ടി പിന്മാറുകയായിരുന്നു. എന്നാൽ യുവാവ് പെൺകുട്ടിയെ പിന്തുടരുകയും വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പൗഡിക്കോണം സ്വദേശി മധു (53) ആണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീടിന് സമീപമുള്ള ഓട്ടിസം ബാധിതയായ പതിനാലുകാരിക്ക് നേരെയാണ് ലൈംഗിക ചേഷ്ടകളും നഗ്നതാ പ്രദർശനവും നടത്തിയത്. ഇത് പതിവായതോടെയാണ് കുട്ടിയുടെ മാതാവ് ശ്രീകാര്യം പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തുമെങ്കിലും മറ്റു സ്ത്രീകൾ പരാതിപ്പെടാറില്ലെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.
ഒമ്പതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; കോട്ടയത്ത് ഹോസ്റ്റൽ വാർഡൻ പിടിയിൽ
കോട്ടയം : സ്കൂൾ വിദ്യാർഥിയെ പ്രകൃതി വരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡൻ പിടിയിൽ. കോട്ടയം പള്ളിക്കത്തോട് പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിലെ ഹോസ്റ്റൽ വാർഡനായ ചെറുവള്ളി സ്വദേശി വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒമ്പതാം ക്ലാസുകാരനായ കുട്ടിയെ ആറ് മാസത്തോളമായി പ്രതി ലൈംഗികമായി ചൂഷ്ണം ചെയ്യുകയായിരുന്നു. മാതാപിതാക്കൾ വിദേശത്തായിരുന്നതിനാൽ കുട്ടിയെ സ്വകാര്യ സ്കൂളിന്റെ തന്നെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുകയായിരുന്നു. വിഷ്ണുവിന്റെ നിരന്തരമായ പീഡനം കുട്ടി തന്റെ വിദേശത്തുള്ള മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് ഓൺലൈൻ വഴി ചൈൽഡ് ലൈനിന് പരാതി നൽകി.
ചൈൽഡ് ലൈനിന്റെ അന്വേഷണത്തിൽ പ്രതി ആറ് മാസത്തോളമായി കുട്ടി ലൈംഗിക ചൂഷ്ണത്തിന് വിധേയനാക്കിയെന്ന് വെളിപ്പെട്ടു. തുടർന്ന് ചൈൽഡ് ലൈനിന്റെ നിർദേശ പ്രകാരം ഹോസ്റ്റൽ വാർഡനായ വിഷ്ണുവിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...