Crime| ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു: ജാമ്യത്തിൽ  കഴിയുന്ന വയോധികൻ ആത്മഹത്യ ചെയ്ത നിലയിൽ

വർഷങ്ങളായി രോഗാവസ്ഥയിൽ കഴിഞ്ഞിരുന്ന ഭാര്യ പ്രസന്ന യുടെ ദുരിതത്തിൽ മനം നൊന്ത സുകുമാരൻ നായർ 2021 ജൂലൈ 30-നാണ് പ്രസന്നയെ  കഴുത്തു ഞെരിച്ചു കൊന്നത്

Written by - Zee Malayalam News Desk | Last Updated : Jan 31, 2022, 07:46 PM IST
  • ഉച്ചയ്ക്ക് വീട്ടിൽ ആളില്ലാത്ത സമയത്താണ് സംഭവം
  • മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി
  • നേരത്തെയും ഇദ്ദേഹം ആത്മഹത്യ ചെയ്തു
Crime| ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു:  ജാമ്യത്തിൽ  കഴിയുന്ന വയോധികൻ ആത്മഹത്യ ചെയ്ത നിലയിൽ

ശ്രീകാര്യം: ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ ജാമ്യത്തിൽ  കഴിയുന്ന വയോധികൻ കൈ ഞരമ്പ്  മുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ . പാങ്ങപ്പാറ മണി മന്ദിരത്തിൽ സുകുമാരൻ (81) ആണ്  വീട്ടിനുള്ളിൽ ജീവൻ ഒടുക്കിയ നിലയിൽ കണ്ടത്. മൃതദേഹം മെഡിക്കൽ കോളജ്  മോർച്ചറിയിലേക്കു  മാറ്റി. 

വർഷങ്ങളായി രോഗാവസ്ഥയിൽ കഴിഞ്ഞിരുന്ന ഭാര്യ പ്രസന്ന (75) യുടെ ദുരിതത്തിൽ മനം നൊന്ത സുകുമാരൻ നായർ 2021 ജൂലൈ 30ന് പ്രസന്നയെ  കഴുത്തു ഞെരിച്ചു കൊന്ന ശേഷം കൈ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്ത ഇദ്ദേഹം ഇപ്പോൾ ജാമ്യത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് വീട്ടിൽ ആളില്ലാത്ത സമയത്താണ് ആത്മഹത്യ  ചെയ്തത്. മക്കൾ: സുനിൽകുമാർ, കവിത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News