Shocking News..! സ്‌കൂൾ ബസിൽ ബലാത്സംഗത്തിനിരയായി 3 വയസുകാരി, ഡ്രൈവർ അറസ്റ്റില്‍

സ്കൂളില്‍നിന്നും മടങ്ങും വഴി  3 വയസ്സുള്ള നഴ്‌സറി വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.  

Written by - Zee Malayalam News Desk | Last Updated : Sep 13, 2022, 12:42 PM IST
  • നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന 3 വയസുകാരിയെ ബസിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ സ്‌കൂൾ ബസ് ഡ്രൈവർ വാഹനത്തിനുള്ളിൽ വച്ചാണ് ബലാത്സംഗം ചെയ്തത്.
Shocking News..! സ്‌കൂൾ ബസിൽ ബലാത്സംഗത്തിനിരയായി 3 വയസുകാരി, ഡ്രൈവർ അറസ്റ്റില്‍

Bhopal: സ്കൂളില്‍നിന്നും മടങ്ങും വഴി  3 വയസ്സുള്ള നഴ്‌സറി വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.  

നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന 3 വയസുകാരിയെ ബസിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ സ്‌കൂൾ ബസ് ഡ്രൈവർ വാഹനത്തിനുള്ളിൽ വച്ചാണ് ബലാത്സംഗം ചെയ്തത്.  സംഭവ സമയത്ത്  ഒരു വനിതാ അറ്റൻഡർ ബസിനുള്ളിൽ ഉണ്ടായിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.  

Also Read: Mobile Phone Explodes: മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു, 8 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം 

നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്നപെണ്‍കുട്ടി  ബസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമം നടന്നത്.  സംഭവം നടക്കുമ്പോള്‍ പ്രതിയായ ബസ് ഡ്രൈവറും ഒരു വനിതാ അറ്റൻഡറും വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് കുട്ടിയുടെ രക്ഷിതാക്കൾ വ്യക്തമാക്കിയതായി പോലീസ് പറയുന്നു.

Also Read:  Crime News: നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച സംഭവം: കുഞ്ഞ് തന്റേതെന്ന് യുവതി!

പെൺകുട്ടി സ്‌കൂളിൽ നിന്ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ബാഗിൽ സൂക്ഷിച്ചിരുന്ന സ്‌പെയർ സെറ്റ് ഡ്രെസ് ആണ് ധരിച്ചിരുന്നത്. ആരോ കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റിയതായി അമ്മ കണ്ടെത്തി.  എന്നാല്‍, സ്കൂള്‍ ഡയറിയില്‍ ഇതേപ്പറ്റി സൂചനയൊന്നും കാണാത്തതിനാല്‍ പെണ്‍കുട്ടിയുടെ അമ്മ ക്ലാസ് ടീച്ചറോടും സ്കൂൾ പ്രിൻസിപ്പലിനോടും  ഇതേപ്പറ്റി അന്വേഷിച്ചെങ്കിലും ഇരുവരും കാര്യം നിഷേധിച്ചു. പിന്നീട് സ്വകാര്യഭാഗങ്ങളിൽ വേദനയുണ്ടെന്ന് കുട്ടി പരാതിപ്പെട്ടതോടെയാണ്‌ സംഭവത്തിന്‍റെ ചുരുള്‍ അഴിയുന്നത്.  

മാതാപിതാക്കള്‍ അനുനയത്തില്‍ കുട്ടിയോട് സംഭവിച്ച കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടി സംഭവിച്ച കാര്യങ്ങള്‍ മാതാപിതാക്കളോട് വെളിപ്പെടുത്തി.  രക്ഷിതാക്കൾ അടുത്ത ദിവസം സ്‌കൂളിലെത്തി അധികൃതരോട് പരാതിപ്പെടുകയും കുട്ടി ഡ്രൈവറെ തിരിച്ചറിയുകയും ചെയ്തു.  പെൺകുട്ടിയുടെ മാതാപിതാക്കൾ തിങ്കളാഴ്ച പോലീസിൽ പരാതി നൽകിയതിനെതുടര്‍ന്ന് ബസ് ഡ്രൈവറെയും വനിതാ അറ്റൻഡറെയും അറസ്റ്റ് ചെയ്തു.   

IPC 376-എബി, POCSO നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.  കൂടാതെ, സംഭവം നടന്ന സ്ഥലം കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പെണ്‍കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവരാന്‍ കാത്തിരിക്കുകയാണ് പോലീസ്.  എന്നാല്‍ സംഭവത്തില്‍  സ്കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News