Anachal Murder| ഇടുക്കി ആനച്ചാലിൽ ആറ് വയസ്സുകാരനെ ബന്ധു ചുറ്റികക്ക് അടിച്ചു കൊന്നു

കുടുബ വഴക്കിനിടെയാണ് സംഭവം.

Written by - Zee Malayalam News Desk | Last Updated : Oct 3, 2021, 03:19 PM IST
  • സംഭവത്തിൽ സഹോദരനും പരിക്കേറ്റു
Anachal Murder| ഇടുക്കി  ആനച്ചാലിൽ ആറ് വയസ്സുകാരനെ ബന്ധു ചുറ്റികക്ക് അടിച്ചു കൊന്നു

ഇടുക്കി: ആനച്ചാലിൽ ആറ് വയസ്സുകാരനെ ബന്ധു ചുറ്റികക്ക് അടിച്ചു കൊലപ്പെടുത്തി. കുടുംബ വഴക്കിനിടെയാണ് സംഭവം. ആമക്കുളം സ്വദേശി റിയാസിൻറെ മകൻ അൽത്താഫ്(6) ആണ് മരിച്ചത്. സഹോദരനും ആക്രമണത്തിൽ പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സംഭവത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളു.

പുലർച്ചെയാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ അടിച്ച് കൊന്ന ബന്ധു ഷാജഹാൻ സംഭവത്തിന് ശേഷം ഒളിവിലാണ്. വെള്ളത്തൂവൽ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ വിവരങ്ങൾ സംബന്ധിച്ച് കൂടുതഷ വ്യക്തത വന്നിട്ടില്ല. കൂടുതൽ അന്വേഷണം നടക്കുന്നതായാണ് സൂചന.

വീട്ടിൽ അതിക്രമിച്ച് കടന്നായിരുന്നു ആക്രമണം എന്നാണ് സൂചന. ഇതിന് പിന്നിലുള്ള കാരണം വ്യക്തമല്ല. കുട്ടിയുടെ മുത്തശ്ശിക്കും ആക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.

Updating.....

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News