കൊച്ചിയിൽ പോലീസ് സംഘത്തെ ആക്രമിച്ച സംഭവം: റീൽസ് താരവും കൂട്ടാളിയും പിടിയിൽ

bboyzan_official Sanoop Kumar Arrest : റാസ്പുടിൻ ഗാനത്തിന് മദ്യപാനി ചുവട് വെക്കുന്ന വീഡിയോയിലൂടെയാണ് സനൂപ് സോഷ്യൽ മീഡിയയിൽ വൈറൽ താരമായി മാറിയത്

Written by - Zee Malayalam News Desk | Last Updated : May 16, 2023, 03:00 PM IST
  • റാസ്പുടിന്റെ മദ്യപാനി വേർഷനിലൂടെയാണ് സനൂപ് വൈറൽ താരമാകുന്നത്
  • bboyzan_official എന്നാണ് സനൂപിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ പേര്
  • കഴിഞ്ഞ ദിവസമാണ് സനൂപ് അടങ്ങുന്ന അഞ്ചംഗ സംഘം പോലീസിനെ ആക്രമിക്കുന്നത്
  • രണ്ട് പേരാണ് പോലീസിന്റെ പിടിയിലായത്
കൊച്ചിയിൽ പോലീസ് സംഘത്തെ ആക്രമിച്ച സംഭവം: റീൽസ് താരവും കൂട്ടാളിയും പിടിയിൽ

കൊച്ചി : എറണാകുളം നോർത്ത് സിഐയെും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച സംഭവത്തിൽ നടനും ഇൻസ്റ്റഗ്രാം റീൽസ് താരവുമായ സനൂപ് കുമാർ പിടിയിൽ. തൃശൂർ സ്വദേശിയായ സനൂപിനൊപ്പം പാലക്കാട് സ്വദേശിയായ രാഹുൽ രാജും പോലീസിന്റെ പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇന്നലെ മെയ് 15ന് കൊച്ചി നഗരത്തിൽ വെച്ചാണ് സനൂപ് ഉൾപ്പെടെയുള്ള അഞ്ച് പേർ എറണാകുളം നോർത്ത് സിഐ ഉൾപ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിക്കുന്നത്.

bboyzan_official ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയാണ് സനൂപ്. റാസ്പുടിൻ ഗാനത്തിന് ഒരു മദ്യപാനി ചെവുട് വെക്കുന്ന വീഡിയോയിലൂടെയാണ് സനൂപ് വൈറൽ താരമാകുന്നത്. കുമാരി എന്ന ചിത്രത്തിലും സനൂപ് അഭിനയിച്ചിട്ടുണ്ട്. ഡാൻസർ കൊറിയോഗ്രാഫറും കൂടിയാണ് സനൂപ്. സിനിമയിലെ എഡിറ്റിങ് മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് സനൂപിനൊപ്പം പോലീസ് പിടിയിലായ രാഹുൽ.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SANOOP KUMAR (@bboyzan_official)

ALSO READ : Police: പോലീസിന് നേരെ പ്രതിയുടെ ആക്രമണം; പോലീസുകാരന് പരിക്ക്

കഴിഞ്ഞ ദിവസമാണ് ഇവർ പോലീസിനെ കലൂർ ദേശാഭിമാനി ജഭങ്ഷനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കുകൾ സ്ഥലത്ത് ഗതാഗത തടസം സൃഷ്ടിച്ചപ്പോൾ പോലീസ് ചോദ്യം ചെയ്തതപ്പോൾ സനൂപും കൂട്ടരും തട്ടിക്കയറുകയായിരുന്നു. തുടർന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇരുവർക്കൊപ്പമുണ്ടായിരുന്ന ബാക്കി രണ്ട് പോർ ഓടി രക്ഷപ്പെടുകയും ചെയ്തു.

പ്രതികൾ സഞ്ചരിച്ചിരുന്ന നാല് ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ലഹരി ഉയോഗിച്ചിട്ടുണ്ട്. എന്നാൽ പ്രതികളുടെ പക്കൽ നിന്നും ലഹരി ഉത്പനങ്ങൾ ഒന്നും കണ്ടെത്തിയില്ലയെന്ന് പോലീസ് അറിയിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ ഇന്ന് മെയ് 16ന് കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News