Saritha S Nair അറസ്റ്റിൽ, അറസ്റ്റ് സോളാർ തട്ടിപ്പ് കേസിൽ കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം

സോളാർ പാനൽ വെച്ച് നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയായ അബ്ദുൾ മജീദിൽ നിന്ന് 43 ലക്ഷത്തിൽ അധികം രൂപ തട്ടിയ കേസിലാണ് ഇന്ന് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. സരിതയുടെ അറസ്റ്റ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണർ എ.വി ജോർജ് സ്ഥിരീകരിക്കുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Apr 22, 2021, 12:12 PM IST
  • കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്ന് കസബ പൊലീസാണ് സരിതയെ അറസ്റ്റ് ചെയ്തത്.
  • കസബ പൊലീസ് സരിതയുടെ തിരുവനന്തപുരത്തെ വസതിയൽ എത്തി അറസ്റ്റ് ചെയ്ത് കൂട്ടികൊണ്ടു പോകുകയായിരുന്നു.
  • സോളാർ പാനൽ വെച്ച് നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയിൽ നിന്ന് 43 ലക്ഷത്തിൽ അധികം രൂപ തട്ടിയതാണ് കേസ്
  • സരിതയുടെ അറസ്റ്റ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണർ എ.വി ജോർജ് സ്ഥിരീകരിക്കുകയും ചെയ്തു.
Saritha S Nair അറസ്റ്റിൽ, അറസ്റ്റ് സോളാർ തട്ടിപ്പ് കേസിൽ കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം

Thiruvananthapuram : സോളാർ തട്ടിപ്പ് കേസിൽ (Solar Fraud Case) സരിത എസ് നായർ (Saritha S Nair) അറസ്റ്റിൽ. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്ന് കസബ പൊലീസാണ് സരിതയെ അറസ്റ്റ് ചെയ്തത്. കസബ പൊലീസ് സരിതയുടെ തിരുവനന്തപുരത്തെ വസതിയൽ എത്തി അറസ്റ്റ് ചെയ്ത് കൂട്ടികൊണ്ടു പോകുകയായിരുന്നു.

സോളാർ പാനൽ വെച്ച് നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയായ അബ്ദുൾ മജീദിൽ നിന്ന് 43 ലക്ഷത്തിൽ അധികം രൂപ തട്ടിയ കേസിലാണ് ഇന്ന് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. സരിതയുടെ അറസ്റ്റ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണർ എ.വി ജോർജ് സ്ഥിരീകരിക്കുകയും ചെയ്തു.

ALSO READ : Audio Clip തന്റെ അല്ല : സരിതാ എസ് നായർ, ശബ്ദരേഖ Forensic പരിശോധനയ്ക്ക് അയച്ചേക്കും

കേസിൽ കോഴിക്കോട് കോടതി നിരവവധി തവണ സരിതയ്ക്ക് വാറണ്ട് അയിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് പൊലീസിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ് നൽകിയത്.  സോളാർ തട്ടിപ്പ് കേസിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാണിത്. കഴിഞ്ഞ് മാസം വിധി പറയാൻ കോടതി തീരുമാനിച്ചിരുന്നെങ്കിലും പ്രതിയായ സരിത ഹാജരാകത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

ALSO READ : BSNL ഉപഭോക്തക്കളുടെ ശ്രദ്ധയ്ക്ക് : നിങ്ങൾക്ക് KYC വിവരങ്ങൾ ചോദിച്ച് മെസേജുകൾ വരും, കാരണം ഇതാണ്

കോഴിക്കോട്ടെ കേസ് കൂടാതെ സോളാർ തട്ടിപ്പിൽ സരിതയ്ക്കെതിരെ ആലപ്പുഴ, പത്തംതിട്ട ജില്ല കോടതികളിലും വാറണ്ട് നിലനിൽക്കുന്നുണ്ട്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ALSO READ : Anchal Murder Case: ഷാജിയുടെ കൊലപാതകം ദൃശ്യം മോഡലോ? പൊലീസ് തെളിവെടുപ്പ് നടത്തുന്നു

സമീപക്കാലത്ത് തൊഴിൽതട്ടിപ്പ് കേസുൾപ്പെടെ സരിതയ്ക്കെതിരെ നിലനിൽക്കുമ്പോഴും പൊലീസ് സരിതയെ അറസ്റ്റ് ചെയ്യാത്ത നടപടി വിവാദമായിരുന്നു. കൂടാതെ അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും മുൻകൂർ ജാമ്യത്തിന് സരിത സമീപിക്കാതെ ഇരുന്നത് കൂടുതൽ സംശയത്തിന് വഴി വെക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News