കോഴിക്കോട്: കഴിഞ്ഞ ദിവസം പുഴയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെക്യാട് ഉമ്മത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മിസ്ഹബി(13)ൻറെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. നാട്ടുകാരും ജനകീയ ദുരന്തര നിവാരണ സേനയും ഫയർ ഫോഴ്സും ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തുടർന്ന് ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം ഇന്നലെ എൻ. ഡി. ആർ. എഫ് അംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ആറ് വിദ്യാർഥികൾ ഉമ്മത്തൂർ പുഴയുടെ മുടവന്തേരി ഭാഗത്ത് ഇല്ലത്ത് കടവിൽ കുളിക്കാനിറങ്ങിയത്.
Also Read : Rahul Missing Case: അത് രാഹുലോ? മുംബൈയിൽ നിന്നെത്തിയ ആ കത്ത് നൽകുന്ന പ്രതീക്ഷകൾ
ശക്തമായ ഒഴുക്ക് അനുഭവപ്പെട്ടതോടെ നാല് പേർ കരയ്ക്ക് കയറിയെങ്കിലും മിസ്ഹബും കൂട്ടുകാരൻ മുഹമ്മദും ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ മുഹമ്മദിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ചേലക്കാട്, പാനൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രാത്രി 12 മണിവരെ തിരച്ചിൽ നടത്തിയെങ്കിലും മിസ്അബിനെ കണ്ടെത്തിയിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...