സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിച്ച സ്കൂൾ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

School Bus Driver Arrest:  കുട്ടി സ്കൂൾ അധികൃതരോട് പരാതിപ്പെട്ടതിനെ തുടർന്ന് കേസെടുത്ത പത്തനാപുരം പോലീസ് തിങ്കളാഴ്ച വെളുപ്പിന് പാടം വനമേഖലയിൽ നിന്നും പ്രതിയെ പിടി കൂടുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 16, 2023, 07:42 PM IST
  • കുട്ടി സ്കൂൾ അധികൃതരോട് പരാതിപ്പെട്ടതിനെ തുടർന്ന് കേസെടുത്ത പത്തനാപുരം പോലീസ് തിങ്കളാഴ്ച വെളുപ്പിന് പാടം വനമേഖലയിൽ നിന്നും പ്രതിയെ പിടി കൂടുകയായിരുന്നു.
സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിച്ച സ്കൂൾ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

പത്തനാപുരം: പത്തനാപുരത്ത്  സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിൽ  സ്കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിൽ. പാടം പടയണിപ്പാറ പുത്തൻവിള വീട്ടിൽ സുജീന്ദ്രൻ (43) പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനാപുരത്തെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ സ്ഥിരമായി സ്കൂളിൽ പോയി വരുന്ന സ്കൂൾ ബസ്സിലെ ഡ്രൈവറാണ് സുജീന്ദ്രൻ. കുട്ടി സ്കൂൾ അധികൃതരോട് പരാതിപ്പെട്ടതിനെ തുടർന്ന് കേസെടുത്ത പത്തനാപുരം പോലീസ് തിങ്കളാഴ്ച വെളുപ്പിന് പാടം വനമേഖലയിൽ നിന്നും പ്രതിയെ പിടി കൂടുകയായിരുന്നു. 

രണ്ടുമാസം മുൻപും ഇതേ സ്കൂളിൽ സ്കൂൾ ബസ് ജീവനക്കാരൻ വിദ്യാർഥിനിയെ ഉപദ്രവിച്ച സംഭവം ഉണ്ടായിട്ടുള്ളതും അന്ന് പത്തനാപുരം എസ് ഐ ശരലാല്‍ അറസ്റ്റ് ചെയ്ത അനന്തു എന്ന വ്യക്തി ജയിലിൽ പോയിട്ടുള്ളതുമാണ്. പത്തനാപുരം ഇൻസ്പെക്ടർ ജയകൃഷ്ണൻറെ നിർദ്ദേശാനുസരണം എസ് ഐ ശരലാൽ, ക്രൈം എസ് ഐ സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, വിനോദ്, അനൂപ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News