Crime News: ആലുവയിൽ വൻ കഞ്ചാവ് വേട്ട; ട്രെയിനിൽ കൊണ്ടുന്ന 28 കിലോ കഞ്ചാവുമായി 3 അതിഥി തൊഴിലാളികള്‍ പിടിയിൽ!

Ganja Seized: കഞ്ചാവുമായി ഒഡീഷയില്‍ നിന്നുള്ള ട്രെയിനില്‍ ചെന്നൈയിലെത്തിയ ഇവർ  അവിടെ നിന്നും മറ്റൊരു ട്രെയിനില്‍ കയറി ആലുവയില്‍ ഇറങ്ങുകയുമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 11:36 PM IST
  • ട്രെയിനിൽ കൊണ്ടുന്ന 28 കിലോ കഞ്ചാവുമായി 3 അതിഥി തൊഴിലാളികള്‍ പിടിയിൽ
  • ഒഡീഷയിലെ കണ്ടമാല്‍ സ്വദേശികളാണ് പിടിയിലായത്
  • കഞ്ചാവ് പൊതികൾ പ്രത്യേകം പാക്ക് ചെയ്ത് നിലയിലായിരുന്നു
Crime News: ആലുവയിൽ വൻ കഞ്ചാവ് വേട്ട; ട്രെയിനിൽ കൊണ്ടുന്ന 28 കിലോ കഞ്ചാവുമായി 3 അതിഥി തൊഴിലാളികള്‍ പിടിയിൽ!

കൊച്ചി: ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട. ട്രെയിനില്‍ കൊണ്ടുവരികയായിരുന്ന 28 കിലോ കഞ്ചാവാണ് പിടികൂടിയത്.  സംഭവത്തിൽ മൂന്ന് അതിഥി തൊഴിലാളികള്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായിട്ടുണ്ട്. ഒഡീഷയിലെ കണ്ടമാല്‍ സ്വദേശികളായ രജനീകാന്ത് മാലിക്, ചക് ദോല്‍ പ്രധാന്‍, ശര്‍മ്മാനന്ദ് പ്രധാന്‍ എന്നിവരാണ് പിടിയിലായത്.

Also Read: ഹോട്ടലിലെ ചെടിച്ചട്ടിയിൽ വളർന്നത് കഞ്ചാവ് ചെടി; അതിഥി തൊഴിലാളികളെ കയ്യോടെ പൊക്കി

റൂറല്‍ ജില്ലാ പോലീസ് മേധാവിയായ വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം റെയ്‌ഡ്‌ നടത്തുകയും കഞ്ചാവ് കണ്ടെത്തുകയും ചെയ്തത്.  ഇവർ കഞ്ചാവ് കൊണ്ടുവന്നത് പെരുമ്പാവൂരിലേക്കാണ്.   നക്‌സല്‍ സ്വാധീനമുള്ള കണ്ടമാലിലെ ഉള്‍വനത്തില്‍ നിന്നും 1.25 ലക്ഷം രൂപയ്ക്കാണ് ഇവർ കഞ്ചാവ് വാങ്ങിയതെന്നും ഇതിനെ മൂന്നിരട്ടി വിലയ്ക്ക് പെരുമ്പാവൂരില്‍ വില്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. 

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ

ഇവർ കഞ്ചാവുമായി ഒഡീഷയില്‍ നിന്നുള്ള ട്രെയിനില്‍ ചെന്നൈയിലെത്തുകയും അവിടെ നിന്നും മറ്റൊരു ട്രെയിനില്‍ കയറി ആലുവയില്‍ ഇറങ്ങുകയുമായിരുന്നു. കഞ്ചാവ് പൊതികൾ പ്രത്യേകം പാക്ക് ചെയ്ത് നിലയിലായിരുന്നു.അറസ്റ്റിലായ പ്രതികള്‍ നേരത്തെ പെരുമ്പാവൂരിലുള്ള പ്ലൈവുഡ് കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് വിവരം.  സംഭവത്തില്‍ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൂറല്‍ എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.പി. ഷംസ്, ഇന്‍സ്‌പെക്ടര്‍ എം.എം. മഞ്ജു ദാസ്, എസ്.ഐമാരായ ജി.എ. അനൂപ്, സി.ആര്‍. ഹരിദാസ്, ശ്രീലാല്‍ സി.പി.ഒമാരായ കെ.എം. മനോജ്, ജീമോന്‍, മിഥുന്‍, സ്‌പെഷ്യല്‍ ടീമംഗങ്ങള്‍ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Also Read: Budh Asta 2023: ബുധന്റെ അസ്തമയം; ഈ 3 രാശിക്കാരുടെ ഭാഗ്യം നാളെ മുതൽ തെളിയും, തിരിഞ്ഞു നോക്കേണ്ടി വരില്ല!

ഭാര്യയെ കടിച്ച അയൽവാസിയുടെ വളർത്തുനായയെ വീട്ടിൽ അതിക്രമിച്ച കയറി അടിച്ചു കൊന്നു; എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

ഭാര്യയെ കടിച്ച അയൽവാസിയുടെ വളർത്തുനായയെ എക്സൈസ് ഉദ്യോഗസ്ഥൻ അടിച്ചു കൊന്നു. അയൽവീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തു നായയെ ഇരുമ്പ് ദണ്ഡു കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. ഇത് തടയാനെത്തിയ വീട്ടുടമയായ സ്ത്രീയെ പിടിച്ച് തള്ളി വീഴ്ത്തി. വീഴ്ചയുടെ ആഘാതത്തിൽ വീട്ടുടമയുടെ പല്ലിന് പരിക്കേറ്റു. ഒരു മാസം മുമ്പാണ് എക്സൈസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ അയൽവാസിയുടെ വളർത്തുനായ കടിച്ചത്. ഇതിന്റെ മുൻ വൈരാഗ്യത്തിലാണ് പ്രതി നായകുട്ടിയെ അടിച്ച കൊലപ്പെടുത്തിയത്.

Also Read: Shani Gochar 2023: ശശ് മഹാപുരുഷ രാജയോഗം; ഈ 3 രാശിക്കാർക്ക് വരുന്ന 30 മാസത്തേക്ക് വമ്പൻ നേട്ടങ്ങൾ!

സംഭവത്തിൽ ചാത്തന്നൂർ എക്സൈസ് ഓഫിസിലെ ഉദ്യോഗസ്ഥനായ കല്ലിയോട് സ്വദേശി പ്രശാന്തിനെതിരെ നെടുമങ്ങാട് പോലീസ് കേസെടുത്ത്. പ്രതി ഒളിവിലാണ്. കഴിഞ്ഞ മാർച്ച് 29ന് സഞ്ചയനം പറയാൻ അയൽവാസിയായ ആദിത്യ രശ്മിയുടെ വീട്ടിൽ പ്രശാന്തിന്റെ ഭാര്യ രാജലക്ഷ്മി ചെന്ന സമയം വളർത്തു നായ കുരച്ചു ചാടി രാജലഷ്മിയുടെ ഇരു കൈകളിലും കടിച്ചു. തുടർന്ന് അവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News