Crime News: ലഹരിമരുന്നുമായി ഗർഭിണിയായ യുവതിയടക്കം മൂന്ന് പേർ പിടിയിൽ

എൽ.എസ്.ഡി സ്റ്റാംപ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ, കഞ്ചാവ്, നൈട്രോസെപാം ഗുളികകൾ തുടങ്ങിയവ പ്രതികളിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 26, 2023, 07:31 PM IST
  • ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫൽ, മുണ്ടക്കയം സ്വദേശിനി അപർണ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
  • പലതരത്തിലുള്ള ലഹരി മരുന്നുകളാണ് പോലീസ് ഇവരിൽ നിന്നും പിടികൂടിയത്.
  • എൽ.എസ്.ഡി സ്റ്റാംപ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ, കഞ്ചാവ്, നൈട്രോസെപാം ഗുളികകൾ എന്നിവയാണ് പിടികൂടിയത്.
Crime News: ലഹരിമരുന്നുമായി ഗർഭിണിയായ യുവതിയടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി: ചേരാനെല്ലൂരിൽ ലഹരിമരുന്നുകളുമായി ഗർഭിണിയായ യുവതിയടക്കം മൂന്ന് പേർ പോലീസ് പിടിയിൽ. ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫൽ, മുണ്ടക്കയം സ്വദേശിനി അപർണ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പലതരത്തിലുള്ള ലഹരി മരുന്നുകളാണ് പോലീസ് ഇവരിൽ നിന്നും പിടികൂടിയത്. എൽ.എസ്.ഡി സ്റ്റാംപ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ, കഞ്ചാവ്, നൈട്രോസെപാം ഗുളികകൾ എന്നിവയാണ് പിടികൂടിയത്. 

Shraddha Murder Case: ശ്രദ്ധ കൊലപാതകം, അഫ്താബ് പൂനവല്ലയ്‌ക്കെതിരെ 6,629 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഡല്‍ഹി പോലീസ്

രാജ്യത്തെ നടുക്കിയ ശ്രദ്ധ കൊലപാതക കേസ് വഴിത്തിരിവിലേയ്ക്ക്, അഫ്താബ് അമീന്‍ പൂനവല്ലയ്‌ക്കെതിരെ  കുറ്റപത്രം സമര്‍പ്പിച്ച്‌ ഡല്‍ഹി പോലീസ്. 

പൂനവല്ലയ്‌ക്കെതിരെ ഡൽഹി പോലീസ് ചൊവ്വാഴ്ച 6,629 പേജുള്ള കുറ്റപത്രം സാകേത് കോടതിയിൽ സമർപ്പിച്ചു. എത്ര പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത് എന്ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അവിരൾ ശുക്ല ചോദിച്ച അവസരത്തില്‍ 6,629 പേജുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നല്‍കിയത്.  ആ അവസരത്തില്‍ കുറ്റപത്രം വളരെ വലുതാണെന്ന് ജഡ്ജി സൂചന നല്‍കുകയും ചെയ്തിരുന്നു. ഒടുവിൽ ചൊവ്വാഴ്ച കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വലിയ ഇരുമ്പുപെട്ടിയില്‍ നിറച്ചാണ് ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 

ശ്രദ്ധ വാക്കർ വധക്കേസിൽ 150ലധികം പേരുടെ മൊഴികൾ രേഖപ്പെടുത്തി. സംഭവം നടന്ന ദിവസം ശ്രദ്ധ ഒരു സുഹൃത്തിനെ കാണാൻ പോയത് പ്രതിക്ക് ഇഷ്ടപ്പെട്ടില്ല, ഇതാണ് അയാൾ  അക്രമാസക്തനാവാന്‍ കാരണം എന്ന് കുറ്റപത്രത്തില്‍ പറയുന്നു. അഫ്താബ് പൂനവല്ല തന്‍റെ ലീവ് -ഇൻ പങ്കാളിയായ ശ്രദ്ധ വാക്കറെ കൊന്ന് ശരീരം 35 കഷണങ്ങളാക്കി രാജ്യതലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. 

അഫ്താബിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഫെബ്രുവരി 7 വരെ, അതായത് രണ്ടാഴ്ചത്തേയ്ക്കുകൂടി കോടതി നീട്ടി. അഫ്താബിന്‍റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിച്ച സാഹചര്യത്തില്‍ വീഡിയോ കോൺഫറൻസിലൂടെയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. ഇതിനിടെ അഭിഭാഷകനായ എംഎസ് ഖാനെ മാറ്റണമെന്ന് അഫ്താബ് കോടതിയെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News