മുൻഭാര്യയുടെ റീൽസ് വീഡിയോ കണ്ടു; ഭർത്താവിന്റെ ജനനേന്ദ്രീയം ബ്ലേഡുകൊണ്ട് മുറിച്ചെടുത്ത് രണ്ടാം ഭാര്യ

മുൻ ഭാര്യയുടെ ഇൻസ്റ്റഗ്രാം വീഡിയോ കണ്ടതിനെ ചൊല്ലി ദമ്പതികൾ തമ്മിൽ വാക്കേറ്റത്തിലാകുകയും തുടർന്നാണ് ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രീയത്തിൽ മുറിവേൽപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 23, 2023, 12:32 PM IST
  • ആന്ധ്ര പ്രദേശിലാണ് സംഭവം
  • കൈ അബദ്ധം പറ്റിയതാണെന്ന് ഭാര്യ
  • വാക്കേറ്റത്തെ തുടർന്നാണ് സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചത്
  • പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
മുൻഭാര്യയുടെ റീൽസ് വീഡിയോ കണ്ടു; ഭർത്താവിന്റെ ജനനേന്ദ്രീയം ബ്ലേഡുകൊണ്ട് മുറിച്ചെടുത്ത് രണ്ടാം ഭാര്യ

അമരാവതി : ആന്ധപ്രദേശിലെ എൻടിആർ ജില്ലയിൽ ഭർത്താവിന്റെ ജനനേന്ദ്രീയം ബ്ലേഡുകൊണ്ട് മുറിച്ചെടുത്ത് ഭാര്യ. മുൻ ഭാര്യയുടെ ഇൻസ്റ്റഗ്രാം റീൽസ് വീഡിയോ കണ്ടതിനാണ് സ്ത്രീ തന്റെ ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കിയത്. എൻടിആർ ജില്ലയിലെ നന്ദിഗാമയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കോട്ട ആനന്ദ് ബാബുവിന്റെ ജനനേന്ദീയമാണ് ഭാര്യ വരാമ്മ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചെടുത്തത്.

ആനന്ദ് ബാബു തന്റെ മുൻ ഭാര്യയുടെ ഇൻസ്റ്റഗ്രാം വീഡിയോ കാണുന്നതിനെ ചൊല്ലി ദമ്പതികൾക്കിടെയിൽ വാക്കേറ്റവും പ്രശ്നവും ഉടലെടുക്കുകയായിരുന്നു. ഇത് പിന്നീട് ഭാര്യയെ ഭർത്താവിന്റെ സ്വകാര്യ ഭാഗം മുറച്ചെടുക്കുന്നതിലേക്ക് നയിച്ചുയെന്ന് വാർത്ത ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായി മുറിവേറ്റ ആനന്ദ് ബാബുവിനെ ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വിജയവാഡിയലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

ALSO READ : Crime News: ഡിജെ പാര്‍ട്ടിയില്‍ പ്രവേശനം അനുവധിച്ചില്ല; കൊച്ചിയില്‍ ഹോട്ടല്‍ മാനേജര്‍ക്ക് കുത്തേറ്റു

എൻടിആർ ജില്ലിയലെ മുപ്പല്ല ഗ്രാം സ്വദേശിയാണ് ആനന്ദ് ബാബു. അഞ്ച് വർഷം മുമ്പാണ് ആനന്ദ് ബാബു തന്റെ ആദ്യ ഭാര്യയുമായി ബന്ധം വേർപ്പെടുത്തിയത്. തുടർന്ന് വരമ്മയെ രണ്ടാമത് വിവാഹം ചെയ്യുകയായിരുന്നു. അഞ്ച് മാസം മുമ്പാണ് ആനന്ദ് ബാബുവും വരമ്മയും മുപ്പല്ലയിലേക്ക് താമസം മാറിയതെന്ന് പോലീസ് പറഞ്ഞു.

ഈ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആദ്യ ഭാര്യയുടെ ഇൻസ്റ്റ്ഗ്രാം വീഡിയോ കണ്ടതിനെ തുടർന്ന് ആനന്ദ് ബാബുവും വരമ്മയും തമ്മിൽ പ്രശ്നം ഉടലെടുക്കുകയായിരുന്നു. തുടർന്ന് വരമ്മ ബ്ലേഡ് എടുത്ത ബാബുവിന്റെ സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിക്കുകയായിരുന്നു. മനപ്പൂർവ്വം മുറിവേൽപ്പിച്ചതല്ലെന്നും ഇരുവരുടെ തമ്മിലുള്ള വാക്കേറ്റത്തിനിടെ തനിക്ക് കൈ അബദ്ധം പറ്റി പോയതാണെന്നുമാണ് വരമ്മ പറഞ്ഞതായി പോലീസ് പറഞ്ഞത്. ബാബുവിന്റെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News