Crime News: ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാൻ ശ്രമിച്ച പോലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമം

Thrissur Crime News: ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ പീച്ചി പോലീസ് സ്റ്റേഷനിലെ സി.പി.ഒ കിരണിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സയ്ക്കു വിധേയനാക്കുകയുമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 11, 2023, 06:34 AM IST
  • യുവാവിനെ പിടികൂടാൻ ശ്രമിച്ച പോലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമം
  • മണ്ണുത്തി അയ്യപ്പന്‍കാവ് സ്വദേശി അജിത്തിനെയാണ് പീച്ചി പോലീസ് സാഹസികമായി പിടികൂടിയത്
Crime News: ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാൻ ശ്രമിച്ച പോലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമം

തൃശൂര്‍: വില്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം നടത്തിയതായി റിപ്പോർട്ട്. മണ്ണുത്തി അയ്യപ്പന്‍കാവ് സ്വദേശി അജിത്തിനെയാണ് പീച്ചി പോലീസ് സാഹസികമായി പിടികൂടിയത്. 

Also Read: പ്രണയം നടിച്ച് പെൺകുട്ടിയുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ഒഡീഷ സ്വദേശിയെ മൂന്നാർ പോലീസ് പിടികൂടിയത് സാഹസികമായി

കഴിഞ്ഞദിവസം രാത്രി പ്രതി ഹാഷിഷ് ഓയിലുമായി വരുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പീച്ചി എസ്.എച്ച്.ഒ പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിലങ്ങന്നൂര്‍ ചെന്നായപ്പാറ റോഡില്‍ കന്നുത്തങ്ങാടി കപ്പേളയ്ക്കു സമീപം യുവാവിനെ കാത്തുനിന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ബൈക്ക് വേഗത്തില്‍ ഓടിപ്പിച്ച് പോലീസുകാര്‍ക്കു നേരേ ഇടിച്ചുകയറ്റുകയായിരുന്നു. 

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ 

ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് പീച്ചി പോലീസ് സ്റ്റേഷനിലെ സി.പി.ഒ കിരണിനു പരിക്കേറ്റിട്ടുണ്ട്. വലതുകാലിലെ മുട്ടിനു മുകളില്‍ പരുക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും  ചികിത്സയ്ക്കു വിധേയനാക്കുകയുമായിരുന്നു.  ഇതിനിടയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറും സംഘവും  ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പാണഞ്ചേരിയിലെ വിവിധ പ്രദേശങ്ങളില്‍ വന്‍തോതില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പനയ്ക്ക് കൊണ്ടുവരുന്ന സംഘങ്ങളിലെ ഒരു കണ്ണിയാണ് അറസ്റ്റിലായ അജിത്ത്. അറസ്റ്റിലായ ഇയാൾ ഒരു കൊലപാതക ശ്രമ കേസിലും, കഞ്ചാവ് ലഹരി വസ്തു വിൽപന കേസുകളിലും നേരത്തെ പ്രതിയായിട്ടുണ്ട്. കൂടാതെ മണ്ണുത്തി, ഒല്ലൂര്‍,തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്.  പ്രതിയെ പിടിച്ച സംഘത്തിൽ സി.പി.ഒ മാരായ വിഷ്ണു, അഭിജിത്ത്, എന്നിവരാണ് ഉണ്ടായിരുന്നത്.

വീട്ടിലിരുന്ന് കൈ നിറയെ സമ്പാദിക്കാം!! ഓണ്‍ലൈന്‍ തട്ടിപ്പില്‍ വഞ്ചിതരാകാതിരിക്കൂ..; നിര്‍മാതാവിന് നഷ്ടപ്പെട്ടത് 96 ലക്ഷം രൂപ

'ഇ-ലോകത്ത്' എല്ലാം ഓണ്‍ലൈന്‍ ആണ്. ആദ്യകാലങ്ങളില്‍ നേരിട്ട് പോയി ചെയ്തു കൊണ്ടിരുന്ന പല കാര്യങ്ങളും ഇപ്പോള്‍ ഒരു മുറിക്കുള്ളില്‍ ഇരുന്നു കൊണ്ട് ചെയ്യാന്‍ സാധിക്കും. അതിലൊന്നാണ് ജോലികള്‍. പണ്ട് ഒരു സ്ഥാപനത്തില്‍ നേരിട്ടു പോയിട്ടു മാത്രമേ നമുക്ക് ജോലി ചെയ്യാന്‍ കഴിയാറുള്ളു. എന്നാല്‍ ഇന്ന് നമുക്ക് സ്വന്തം വീട്ടിലിരിന്നും മറ്റൊരു സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്യാം. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു സംവിധാനം വന്നത് പലര്‍ക്കും പ്രയോജനമായിരുന്നു. കുട്ടികളുള്ള അമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, മറ്റു കാര്യങ്ങള്‍ക്കിടയില്‍ പാര്‍ട്ട് ടൈം ആയി ജോലി അന്വേഷിക്കുന്നവര്‍ തുടങ്ങീ പലരും ഇത്തരത്തില്‍ ഓണ്‍ലൈന്‍ ജോബുകളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഈ മേഖലയില്‍ തട്ടിപ്പും വര്‍ദ്ധിച്ചു വന്നു.

Also Read: Mangal Gochar 2023: ചൊവ്വയുടെ രാശിമാറ്റം വരുന്ന 50 ദിവസം ഈ 5 രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി!

രാജ്യത്ത് ദിനം പ്രതി വിവിധ തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'വീട്ടിലിരുന്ന് നിങ്ങള്‍ക്കൊരു ജോലി', 'ഓണ്‍ലൈന്‍ ജോബിലൂടെ ഈ വീട്ടമ്മ സമ്പാദിച്ചത് ലക്ഷങ്ങള്‍', ഓണ്‍ലൈനായി ജോലി അന്വേഷിക്കുന്നുവോ എങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക ചെയ്യൂ' എന്നിങ്ങനെ വിവിധ തരത്തിലുള്ള പരസ്യങ്ങളാണ് നമ്മള്‍ ദിനം പ്രതി സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ഇതിനു പുറകേ പോയി വഞ്ചിതരാകുന്നത് നിരവധി ആളുകളാണ്. ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലായിരിക്കും തട്ടിപ്പിനിരയായവരുടെ രഹസ്യമായ കണക്കുകള്‍. മിക്കവര്‍ക്കും ലക്ഷങ്ങളാണ് നഷ്ടപ്പെടുന്നത്. അത്തരത്തില്‍ ഓണ്‍ലൈന്‍ വഴി പാര്‍ട്ട് ടൈം ജോലി അന്വേഷിച്ച പൂണെ സ്വദേശിക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടെന്നാണ് പുതിയ കേസ്. 

96 ലക്ഷം രൂപയാണ് പരസ്യ സിനിമാ നിര്‍മാതാവിന് നഷ്ടപ്പെട്ടതെന്ന് പൂണെ ടൈംസ് മിററ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുള്ള മെസേജിന് മറുപടി നല്‍കിയപ്പോള്‍ ചാറ്റ് ആപ്പിലെ ഒരു ഗ്രൂപ്പില്‍ ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു. ജോലിക്ക് സമ്മതിച്ചതോടെ തട്ടിപ്പുകാര്‍ അദ്ദേഹത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ 'വെല്‍ക്കം ബോണസ്' ആയി 10,000 രൂപ നല്‍കുകയും ചെയ്തു. പിന്നീട് കൂടുതല്‍ വരുമാനം ലഭിക്കാനായി ചില പ്രീ-പെയ്ഡ് ജോലികള്‍ കൂടി ചെയ്യാന്‍ അവര്‍ നിര്‍ദ്ദേശിക്കുകയും ഇതിനായി പണവും വാങ്ങി. എന്നാല്‍ തട്ടിപ്പുകാര്‍ കൂടുതല്‍ പണം ചോദിച്ചപ്പോള്‍ താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലാക്കി അദ്ദേഹം പൊലീസിനെ സമീപിക്കുകയായിരുന്നു.  തട്ടിപ്പുകാര്‍  അദ്ദേഹത്തോട് ആദ്യം പ്രീ-പെയ്ഡ് ജോലികള്‍ക്കായി രണ്ട് ഗഡുക്കളായി 21,990 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു എന്നാണ് എഫ്ഐആര്‍ല്‍ സൂചിപ്പിച്ചിരിക്കുന്നത്.

പിന്നീട് തട്ടിപ്പുകാര്‍ തന്നെ നിര്‍മ്മാതാവിന് 24,809 രൂപ തിരികെ നല്‍കി. ശേഷം മറ്റൊരു ജോലിക്ക് 80,000 രൂപ വാങ്ങുകയും കമ്മിഷനടക്കം ആകെ 94,840 രൂപ തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് വാങ്ങിയ പണമൊന്നും തിരിച്ചു നല്‍കിയില്ല. ഉയര്‍ന്ന കമ്മിഷനും മുഴുവന്‍ തുകയും നല്‍കാമെന്ന് പറഞ്ഞ് 35.25 ലക്ഷം രൂപ വാങ്ങി. എന്നാല്‍, ആവശ്യപ്പെട്ട തുക അടച്ച് ജോലി പൂര്‍ത്തിയാക്കിയിട്ടും അദ്ദേഹത്തിന് കമ്മിഷന്‍ ലഭിച്ചില്ല. പകരം, കൂടുതല്‍ നിക്ഷേപം നടത്താനാണ് തട്ടിപ്പുകാര്‍ പറഞ്ഞത്. ഇതോടെയാണ് പരാതിയുമായി ഇയാള്‍ മുന്നോട്ട് പോയത്.  പൂണെയിലെയും സമീപ പ്രദേശങ്ങളിലുമായി ഇത്തരത്തില്‍ പാര്‍ട്ട് ടൈം ജോബ് തേടി പോയ പലരും ഇത്തരത്തില്‍ വഞ്ചിതരായിട്ടുണ്ട്. എന്നാല്‍ ഇത്തരം കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും ബന്ധപ്പെട്ട അധികാരികള്‍ വേണ്ട നടപടികളോ മുന്‍ കരുതലോ എടുക്കുന്നില്ല എ്ന്നുള്ളതാണ് സത്യം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News