മഹാരാഷ്ട്ര അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്;ആദിത്യ താക്കറെ മുഖ്യമന്ത്രിയാകുമോ?

മഹാരാഷ്ട്ര അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.ഭരണ ഘടനാ പ്രതിസന്ധിയിലെക്കാണ് സംസ്ഥാനം നീങ്ങുന്നത്‌.

Last Updated : Apr 23, 2020, 01:42 PM IST
മഹാരാഷ്ട്ര അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്;ആദിത്യ താക്കറെ മുഖ്യമന്ത്രിയാകുമോ?

മുംബൈ:മഹാരാഷ്ട്ര അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.ഭരണ ഘടനാ പ്രതിസന്ധിയിലെക്കാണ് സംസ്ഥാനം നീങ്ങുന്നത്‌.

നിയമസഭാംഗമല്ലാത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സംബന്ധിച്ചടുത്തോളം ആറ് മാസത്തിനകം നിയമസഭയില്‍ അംഗമാകേണ്ടതുണ്ട്.
നവംബര്‍ 28 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെയ്ക്ക് നിയമസഭയില്‍ അംഗമാകുന്നതിനുള്ള ആറ് മാസകാലാവധി 
മെയ് 24 ന് അവസാനിക്കുകയും ചെയ്യും.
രാജ്യത്ത് കൊറോണ വൈറസ്‌ വ്യാപനം പ്രതിരോധിക്കുന്നതിനായി രാജ്യത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ രാജ്യത്തെ തെരഞ്ഞെടുപ്പുകളെല്ലാം മാറ്റിവെച്ചിരിക്കുകയാണ്.തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച രാജ്യസഭാ 
തെരഞ്ഞെടുപ്പുകളും മാറ്റിവെച്ചിരുന്നു.

അതിനിടെ സംസ്ഥാന നിയമസഭാ കൌണ്‍സിലില്‍ ഉള്ള ഒഴിവുകളില്‍ ഗവര്‍ണര്‍ക്ക്‌ ആളെ ശുപാര്‍ശ ചെയ്യുന്നതിനുള്ള അധികാരം ഉണ്ട്,
എന്നാല്‍ ഗവര്‍ണര്‍ ഇതുവരെ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല,തെരഞ്ഞെടുപ്പു നടക്കാത്ത സാഹചര്യത്തില്‍ 
ഉദ്ധവ് താക്കറയെ ശുപാര്‍ശ ചെയ്യണം എന്ന് മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കൌണ്‍സിലില്‍ രണ്ട് ഒഴിവുകളാണ് ഉള്ളത്.രണ്ട് എന്‍സിപി അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് രാജിവെച്ച ഈ ഒഴുവുകള്‍ 
നികത്തണം എന്നാണ് ശിവസേനയുടെ ആവശ്യം.എന്നാല്‍ അതിനും ചില നിയമപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്,

രാജിവെച്ച അംഗത്തിന്‍റെ കാലാവധി ഒരു വര്‍ഷത്തില്‍ കുറവാണെങ്കില്‍ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പും നാമനിര്‍ദ്ദേശവും നടത്താന്‍ 
പാടില്ല,നിലവില്‍ ഉള്ള രണ്ട് ഒഴിവുകളുടെയും കാലാവധി ജൂണ്‍ ആറുവരെയാണ്,ഭരണഘടന അനുസരിച്ച് ഈ ഒഴിവുകള്‍ 
സാഹിത്യം,ശാസ്ത്രം,കല,സഹകരണ മേഖല,സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ ഉള്ളവര്‍ക്കായി മാറ്റിവെച്ചതാണ്,
ഇതില്‍ സാമൂഹ്യസേവനത്തില്‍ ഉദ്ധവ് താക്കറെ ഉള്‍പ്പെടും എന്ന് ശിവസേന നേതാക്കള്‍ പറയുന്നു.
പക്ഷെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയേരി ഇതുവരെ തീരുമാനം എടുത്തിട്ടില്ല,ഗവര്‍ണര്‍ സ്വീകരിക്കുന്ന ഈ നിലപാട് ശിവസേനയെ 
പ്രതിസന്ധിയിലാക്കുന്നു.തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ച് തെരഞ്ഞെടുപ്പിന് നടപടി സ്വീകരിക്കാന്‍ ആവശ്യപെടാന്‍ ശിവസേന ഒരുക്കമാണ്.
എന്നാല്‍ കൊറോണ വ്യാപനം ആ നീകത്തിന് പ്രതീക്ഷ നല്‍കുന്നില്ല, അതേസമയം ഭരണഘടനാ പ്രതിസന്ധിയുടെ സങ്കീര്‍ണതയില്‍ കുടുങ്ങി 
ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്നാല്‍ പകരം മറ്റൊരാളെ മുഖ്യമന്ത്രിയായി കണ്ടെത്തേണ്ടി വരും.

ഇതും ശിവസേനയെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാണ്.കോണ്‍ഗ്രസിനെയും എന്‍സിപി യേയും ഒപ്പം നിര്‍ത്തി രൂപീകരിച്ച 
സര്‍ക്കാരിനെ നയിക്കാന്‍ ഉദ്ധവ് അല്ലാതെ ആര് എന്നത് ശിവസേനയേയും കോണ്‍ഗ്രസിനെയും എന്‍സിപി യേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഉദ്ധവ് സ്ഥാനം ഒഴിയുന്ന സാഹചര്യം ഉണ്ടായാല്‍ ഉദ്ധവിന്‍റെ  മകനും മന്ത്രിയുമായ ആദിത്യ താക്കറെ മുഖ്യമന്ത്രിയാകണം എന്ന ആവശ്യം 
ശിവസേനയില്‍ ഉയരുന്നതിന് സാധ്യതയുണ്ട്.എന്നാല്‍ അവസരം മുതലെടുത്ത്‌ എന്‍സിപി മുഖ്യമന്ത്രി സ്ഥാനം ആവശ്യപെടുമോ എന്നതടക്കമുള്ള 
കാര്യങ്ങള്‍ ഏറെ വൈകാതെ വ്യക്തമാകും.എന്തായാലും ശിവസേന ഉദ്ധവ് രാജിവെയ്ക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ്.
മറ്റ് സഖ്യകക്ഷികള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നത് പരിഗണനയില്‍ ഇല്ല എന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.

Trending News