Shot Dead: അമേഠിയിൽ അരുംകൊല; അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വെടിവെച്ച് കൊന്നു

കുറ്റക‍ൃത്യത്തിന്റെ കാരണം വ്യക്തമല്ലെന്നും കവർച്ച നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Oct 4, 2024, 09:52 AM IST
  • കുടുംബത്തിലെ നാല് പേരെ വെടിവെച്ച് കൊന്നു
  • കുറ്റക‍ൃത്യത്തിന്റെ കാരണം വ്യക്തമല്ലെന്നും കവർച്ച നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ്
  • കർശന നടപടി എടുക്കമെന്നും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്
Shot Dead: അമേഠിയിൽ അരുംകൊല; അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വെടിവെച്ച് കൊന്നു

ഉത്തർപ്രദേശിലെ അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും അജ്ഞാതർ വെടിവെച്ച് കൊന്നു. പ്രൈമറി സ്കൂൾ അധ്യാപകനായ സുനിൽ കുമാർ (35), ഭാര്യ പൂനം (33), ആറും ഒന്നും വയസ്സുള്ള രണ്ട് പെൺമക്കൾ എന്നിവരെയാണ് അജ്ഞാതർ അതിദാരുണമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

അക്രമികൾ വീട്ടിൽ അതിക്രമിച്ച് കടന്ന് നാല് പേർക്കുമെതിരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. 

Read Also: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടം

കുറ്റക‍ൃത്യത്തിന്റെ കാരണം വ്യക്തമല്ലെന്നും കവർച്ച നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് വ്യക്തമാക്കി. സുനിൽ കുമാർ ഉൾപ്പെട്ട നിയമതർക്കം ഉൾപ്പെടെ എല്ലാ കോണുകളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് സൂപ്രണ്ട് അനൂപ് കുമാർ സിം​ഗ് അറിയിച്ചു. 

അധ്യാപകന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ വീടിനകത്തെ ടാപ്പിന് സമീപവും രണ്ട് കുട്ടികളുടെ മൃതദേ​ഹങ്ങൾ മുറിക്കുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. സിം​ഗ്പൂർ ബ്ലോക്കിലെ പൻഹോണ കോമ്പോസിറ്റ് സ്കൂളിലായിരുന്നു സുനിൽ കുമാർ ജോലി ചെയ്തിരുന്നത്. അധ്യാപകനാകുന്നതിന് മുമ്പ് ഉത്തർപ്രദേശ് പൊലീസിൽ സേവനമുഷ്ഠിച്ചിട്ടുണ്ട്. കുറ്റവാളികളെ വെറുതെ വിടില്ലെന്നും കർശന നടപടി എടുക്കമെന്നും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News