Chest Congestion In Kids: കുട്ടികളിലെ ചുമയും ജലദോഷവും പരിഹരിക്കാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ

Ayurvedic Home Remedies: അസന്തുലിതമായ കാലാവസ്ഥ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്. ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങളായ ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയാണ് അതിൽ പ്രധാനപ്പെട്ട പ്രശ്നങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 08:46 PM IST
  • പ്രതിരോധശേഷി കുറവായതിനാൽ ചെറിയ കുട്ടികളിലാണ് ശ്വസനപ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്
  • മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, ശ്വാസം മുട്ടൽ, കഫക്കെട്ട്, സൈനസ് തലവേദന എന്നിവ ശൈത്യകാലത്തുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങളാണ്
  • ജലദോഷവും അതുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും വീട്ടിൽ വച്ചുതന്നെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും
  • എന്നാൽ, ലക്ഷണങ്ങൾ കഠിനമാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്
Chest Congestion In Kids: കുട്ടികളിലെ ചുമയും ജലദോഷവും പരിഹരിക്കാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ

രാജ്യത്ത് പലയിടത്തും ശൈത്യം അതിരൂക്ഷമായി തുടരുകയാണ്. ലോകമെമ്പാടും പിടിമുറുക്കിയ തീവ്രമായ കാലാവസ്ഥാ വ്യതിയാനം ഇന്ത്യയെയും ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഒരുഭാ​ഗത്ത്, തണുപ്പും മൂടൽമഞ്ഞുമാണ് അനുഭവപ്പെടുന്നത്. മറുഭാ​ഗത്ത് ചൂടും തെളിഞ്ഞ കാലാവസ്ഥയുമാണ്. ഈ അസന്തുലിതമായ കാലാവസ്ഥ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്. ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങളായ ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയാണ് അതിൽ പ്രധാനപ്പെട്ട പ്രശ്നങ്ങൾ.

പ്രതിരോധശേഷി കുറവായതിനാൽ ചെറിയ കുട്ടികളിലാണ് ശ്വസനപ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, ശ്വാസം മുട്ടൽ, കഫക്കെട്ട്, സൈനസ് തലവേദന എന്നിവ ശൈത്യകാലത്തുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങളാണ്. ജലദോഷവും അതുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും വീട്ടിൽ വച്ചുതന്നെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും. എന്നാൽ, ലക്ഷണങ്ങൾ കഠിനമാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

ALSO READ: High cholesterol: ഉയർന്ന കൊളസ്ട്രോൾ സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയിലേക്ക് നയിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തൊണ്ടവേദന, ശബ്ദം പരുപരുത്ത അവസ്ഥ എന്നിവയുണ്ടെങ്കിൽ ഉപ്പും മഞ്ഞളും ത്രിഫല ചൂർണവും ചേർത്ത ചൂടുവെള്ളത്തിൽ ആവർത്തിച്ച് ​ഗാർ​ഗിൾ ചെയ്യുന്നത് ​ഗുണം ചെയ്യും. ജലദോഷത്തിന്റെയും കഫക്കെട്ടിന്റെയും കാര്യത്തിൽ വളരെ ഫലപ്രദമായ ഔഷധസസ്യമാണ് ചുക്ക് (ഉണങ്ങിയ ഇഞ്ചി). ഇത് മസാല ചായയിൽ ഒരു ചേരുവയായി ഉപയോഗിക്കാം അല്ലെങ്കിൽ കുടിവെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ചെറിയ അളവിൽ ഇടയ്ക്കിടെ കുടിക്കാം.

ശൈത്യകാലത്തുണ്ടാകുന്ന സാധാരണ രോഗലക്ഷണങ്ങൾക്കുള്ള വളരെ മികച്ച പരിഹാരമാണ് തുളസി. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പനി, ജലദോഷം, കഫക്കെട്ട് എന്നിവ കുറയ്ക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തുളസിയില കഴുകി വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് കുടിക്കാവുന്നതാണ്. മൂക്കടപ്പ് മാറുന്നതിനും ശ്വാസോച്ഛ്വാസം ശരിയായ രീതിയിലാക്കുന്നതിനും ഏറ്റവും ഫലപ്രദമായ മാർ​ഗമാണ് ആവികൊള്ളുന്നത്. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് ​കൂടുതൽ ​ഗുണം ചെയ്യും.

ALSO READ: Measles Outbreak: തെലങ്കാനയിലും മഹാരാഷ്ട്രയിലും അഞ്ചാംപനി വ്യാപിക്കുന്നു; പ്രതിരോധ കുത്തിവയ്പ് പ്രധാനം

ശൈത്യകാലത്ത് ചുമ, ജലദോഷം എന്നീ അസുഖങ്ങൾ വരാതിരിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തണുത്ത വെള്ളം കുടിക്കുകയോ ഫ്രിഡ്ജിൽ വച്ചിരിക്കുന്ന ഭക്ഷണം നേരിട്ട് കഴിക്കുകയോ ചെയ്യരുത്.ഔഷധങ്ങൾ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.ഉയർന്ന മലിനീകരണവും മൂടൽമഞ്ഞുമുള്ള സ്ഥലങ്ങളിൽ, സംരക്ഷണത്തിനായി മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. തണുത്ത വെള്ളത്തിൽ കുളിക്കരുത്. നനഞ്ഞ മുടിയുമായി ഉറങ്ങാൻ കിടക്കരുത്. വ്യക്തിശുചിത്വം പാലിക്കേണ്ടതും വളരെ പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News