Coconut Malai Health Benefits: കോക്കനട്ട് മലായ്... രുചികരവും ​ഗുണപ്രദവും; ചൂടിനെ നേരിടാൻ ഒരു ടേസ്റ്റി ട്രീറ്റ്

Coconut Malai Health Benefits: വിറ്റാമിനുകളും ധാതുക്കളും കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കോപ്പർ, മാംഗനീസ് എന്നിവയും ഉൾപ്പെടെ നിരവധി പോഷകങ്ങൾ കരിക്കിൽ അടങ്ങിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 22, 2023, 12:25 PM IST
  • തേങ്ങയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്
  • നാളികേരത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന കാർബോഹൈഡ്രേറ്റുകൾ പഞ്ചസാരയായി മാറുന്നതിനെ തടയുന്നു
Coconut Malai Health Benefits: കോക്കനട്ട് മലായ്... രുചികരവും ​ഗുണപ്രദവും; ചൂടിനെ നേരിടാൻ ഒരു ടേസ്റ്റി ട്രീറ്റ്

പ്രകൃതിദത്ത പാനീയങ്ങളുടെ മൂല്യത്തെക്കുറിച്ച് ഇന്ന് കൂടുതൽ ആളുകൾ ബോധവാന്മാരാകുന്നുണ്ട്. പ്രത്യേകിച്ച്, വേനൽക്കാലത്ത്. വേനൽക്കാലത്ത് ഭൂരിഭാ​ഗം ആളുകളുടെയും പ്രിയപ്പെട്ട പാനീയമാണ് ഇളനീര്. വിറ്റാമിനുകളും ധാതുക്കളും കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കോപ്പർ, മാംഗനീസ് എന്നിവയും ഉൾപ്പെടെ നിരവധി പോഷകങ്ങൾ കരിക്കിൽ അടങ്ങിയിട്ടുണ്ട്.

എല്ലുകളുടെ വളർച്ചയ്ക്കും ഹൃദയാരോഗ്യത്തിനും കോപ്പർ സഹായിക്കുന്നു. അതേസമയം മാംഗനീസ് എൻസൈം പ്രവർത്തനത്തെയും കൊഴുപ്പ് രാസവിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്നു. തേങ്ങാപ്പാൽ, വെളിച്ചെണ്ണ, നാളികേരത്തിന്റെ മറ്റ് ഉത്പന്നങ്ങൾ, കോക്കനട്ട് മലായ് എന്നിവ നമുക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. കോക്കനട്ട് മലായുടെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു: കോക്കനട്ട് മലായിൽ വെളിച്ചെണ്ണയുടെ അംശമുണ്ട്. നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. നാളികേരത്തിന്റെ മാംസളമായ ഭാ​ഗത്ത് കാണപ്പെടുന്ന വെളിച്ചെണ്ണ, എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) ഉയർത്തുകയും എൽഡിഎൽ (മോശം കൊളസ്ട്രോൾ) കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

ദഹനത്തെ സഹായിക്കുന്നു: ഇതിൽ നാരുകൾ കൂടുതലാണ്. ഇത് കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ദഹനം മികച്ചതാക്കുകയും ചെയ്യുന്നു. ദഹനനാളത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. തേങ്ങയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നാളികേരത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന കാർബോഹൈഡ്രേറ്റുകൾ പഞ്ചസാരയായി മാറുന്നതിനെ തടയുന്നു.

ALSO READ: Custard Apple: മധുരവും രുചിയും മാത്രമല്ല, നിരവധി ​ഗുണങ്ങളുമുണ്ട് കസ്റ്റാർഡ് ആപ്പിളിന്

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു: നാളികേരത്തിന്റെ ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളും മാംഗനീസും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിൽ വീക്കം ഉണ്ടാകുന്നത് നിരവധി രോ​ഗങ്ങളിലേക്ക് നയിക്കും. അതിനാൽ ഇതിനെതിരെ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്.

മസ്തിഷ്ക പ്രവർത്തനം മെച്ചപ്പെടുത്തുന്നു: നാളികേരത്തിന്റെ മാംസളമായ ഭാ​ഗത്ത് അടങ്ങിയിരിക്കുന്ന എംസിടികൾ (ഇടത്തരം ചെയിൻ ട്രൈഗ്ലിസറൈഡുകൾ), ഗ്ലൂക്കോസിന് പകരമായി ഇന്ധന സ്രോതസ്സായി പ്രവർത്തിക്കുന്നു. ഓർമ്മക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: മിതമായ അളവിൽ കഴിച്ചാൽ ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിന് പകരം ശരീരഭാരം കുറയ്ക്കാനും നാളികേരം മികച്ചതാണ്. നാളികേരത്തിന്റെ മാംസളമായ ഭാ​ഗത്ത് അടങ്ങിയിരിക്കുന്ന ശക്തമായ കൊഴുപ്പ് കാരണം നിങ്ങൾ വളരെനേരം വിശപ്പ് രഹിതമായിരിക്കും. ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിലെത്തുന്നതും വിശപ്പ് കുറയ്ക്കുന്നു. ഇതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയും.

ഓക്‌സിഡേറ്റീവ് സ്ട്രെസ് തടയുന്നു: നിങ്ങളുടെ ശരീരത്തിലെ ആന്റിഓക്‌സിഡന്റുകളും ഫ്രീ റാഡിക്കലുകളും തമ്മിലുള്ള അസന്തുലിതാവസ്ഥയിൽ നിന്നാണ് ഓക്‌സിഡേറ്റീവ് സ്ട്രെസ് ഉണ്ടാകുന്നത്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് നിർത്തുകയും ചെയ്യുന്ന ഫിനോളിക് സംയുക്തങ്ങൾ കോക്കനട്ട് മലായിൽ അടങ്ങിയിരിക്കുന്നു.

ചൂടിനെ പ്രതിരോധിക്കുന്നു: വേനൽക്കാലത്ത് ശരീരത്തിന് തണുപ്പ് നൽകുന്നതിന് നാളികേരം മികച്ചതാണ്. കോക്കനട്ട് മലായ് ശരീരത്തിന് തണുപ്പും ഉന്മേഷവും നൽകുന്നു. ചൂടിനെ ചെറുക്കാനുള്ള ആരോഗ്യകരമായ മാർഗ്ഗങ്ങൾ തേടുകയാണെങ്കിൽ ഒരു കപ്പ് കോക്കനട്ട് മലായ് കഴിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ജലാംശം നൽകുകയും നിർജ്ജലീകരണം തടയുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News