പോഷകങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് ഈന്തപ്പഴം. ഇതിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ആരോഗ്യത്തിന് വളരെ നല്ലതാണ് ഈന്തപ്പഴം. ഫൈബർ ധാരളം അടങ്ങിയിരിക്കുന്നതിനാൽ ഇതിന്റെ ആരോഗ്യ ഗുണം ഏറെയാണ്. നാരുകളുടെ മികച്ച ഉറവിടമായതിനാൽ തന്നെ ഇവ മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തിനും പ്രധാനമാണ് നാരുകൾ അതിനാൽ ഈന്തപ്പഴം നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ മികച്ച ഓപ്ഷനാണ്. നാരുകൾ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഈന്തപ്പഴം കാൻസർ, ഹൃദ്രോഗം തുടങ്ങി വിട്ടുമാറാത്ത നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാണ്. കൂടാതെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള പോളിഫെനോളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇതും ഇത് കാൻസർ, ഹൃദ്രോഗം മുതലായവ കുറയ്ക്കാൻ സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും ഈന്തപ്പഴത്തിലുണ്ട്. ഇവ അസ്ഥികളുടെ സാന്ദ്രതയും ശക്തിയും നിലനിർത്താൻ സഹായിക്കും. ഈന്തപ്പഴം കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് അസുഖ സാധ്യത കുറയ്ക്കുന്നു.
Also Read: Sreedhar Vembu: ശതകോടീശ്വരൻ ശ്രീധർ വെമ്പു കുടിക്കുന്ന പഴങ്കഞ്ഞി; അറിയാം ആരോഗ്യ ഗുണങ്ങൾ
ഈന്തപ്പഴത്തിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ഊർജ്ജത്തിന്റെ സ്വാഭാവിക ഉറവിടമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഈന്തപ്പഴം സഹായിക്കും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ ഈന്തപ്പഴം കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും.
ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ, ഫോസ്ഫറസ്, ചെമ്പ്, സൾഫർ എന്നിവയെല്ലാം ശരീരത്തിന്റെ പൊതുവായ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...