Mobile Phone: ഫോണിൽ നോക്കി ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ ഈ ആരോ​ഗ്യപ്രശ്നങ്ങൾ ഉറപ്പ്!

Health Issue Caused By phone: രാവിലെ ഉണരുമ്പോൾ മുതൽ രാത്രി ഉറങ്ങുന്നത് വരെ ഭൂരിഭാഗം ആളുകളും ഫോൺ ഉപയോഗിക്കാറുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Sep 1, 2023, 07:38 PM IST
  • ഭക്ഷണം കഴിക്കുമ്പോൾ മറ്റ് കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.
  • ഫോണിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ വിശപ്പിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നു.
  • ഭക്ഷണം ശരിയായി ചവച്ചരച്ച് കഴിച്ചില്ലെങ്കിൽ ദഹനപ്രശ്‌നങ്ങൾ വർദ്ധിക്കും.
Mobile Phone: ഫോണിൽ നോക്കി ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ ഈ ആരോ​ഗ്യപ്രശ്നങ്ങൾ ഉറപ്പ്!

പരസ്പരം ആശയവിനിമയം നടത്തുക എന്ന ഉദ്ദേശത്തോടെ മാത്രം ആളുകൾ ഫോൺ ഉപയോ​ഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇന്ന് കാലം മാറി കഥ മാറി. എന്തിനും ഏതിനും മൊബൈൽ ഫോണിനെ ആശ്രയിക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങൾ എത്തി. ഭൂരിഭാ​ഗം ആളുകൾക്കും ഉറങ്ങാനുള്ള സമയം വരെ മൊബൈൽ ഫോണിന്റെ അമിത  ഉപയോ​ഗത്തിലൂടെ കുറഞ്ഞിരിക്കുകയാണ്. 

ആളുകൾക്ക് അവരുടെ ഫോണില്ലാതെ ഒരു മിനിറ്റ് പോലും ചെലവഴിക്കാൻ കഴിയാത്ത തരത്തിൽ അതിന്റെ ആവശ്യകത വർദ്ധിച്ചു. ഭക്ഷണം കഴിക്കുമ്പോൾ പോലും ഫോൺ താഴെ വെയ്ക്കാത്ത അവസ്ഥയാണ് ഇപ്പോൾ. ഭക്ഷണം കഴിക്കുമ്പോഴും ആളുകൾ ഫോൺ കൈയ്യിൽ സൂക്ഷിക്കുന്നു. ആളുകൾ ഫോണിൽ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പല കാര്യങ്ങളും നോക്കിയാണ് ഭക്ഷണം കഴിക്കുന്നത്. 

ALSO READ: ശരിയായ ഉറക്കം കിട്ടുന്നില്ലേ? കഴിക്കാം ഈ ഭക്ഷണങ്ങൾ

മൊബൈൽ ഫോൺ ഉപയോ​ഗിച്ചു കൊണ്ട് ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ഇങ്ങനെ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിൽ പല രോ​ഗങ്ങളും പിടിപെടുന്നു. നിങ്ങൾ മാത്രമല്ല, നിങ്ങളുടെ കുട്ടി ഭക്ഷണം കഴിക്കുമ്പോൾ  ഫോൺ  ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കുട്ടിയുടെ ആരോഗ്യത്തെ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. ഭക്ഷണം കഴിക്കുമ്പോൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് അപകടകരമായ മൂന്ന് രോഗങ്ങളിലേക്ക് നയിക്കുന്നു.

പ്രമേഹം

ഭക്ഷണം കഴിക്കുമ്പോൾ മൊബൈൽ ഫോണോ ടിവിയോ കാണുന്നവരിൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. മറ്റ് എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ ഭക്ഷണം ശരിയായി ചവയ്ക്കാറില്ല. ഇതിന്റെ ഫലമായി, ഭാരം വർദ്ധിക്കുകയും ഉപാപചയം മന്ദഗതിയിലാകുകയും ചെയ്യുന്നു. ഇത് പ്രമേഹം വരാനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു. 

അമിതവണ്ണം

ഭക്ഷണം കഴിക്കുന്നതിനിടെ ഫോണിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നിങ്ങൾ വിശപ്പിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നു. ഇക്കാരണത്താൽ, നിങ്ങൾ ദിവസത്തിൽ പല തവണ അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും. ഇടയ്ക്കിടെ അമിതമായി ഭക്ഷണം കഴിക്കുന്നത് അമിതവണ്ണം ഉണ്ടാകാൻ കാരണമാകും. 

ദഹനവ്യവസ്ഥ ദുർബലമാകും

ഭക്ഷണം കഴിക്കുമ്പോൾ ഫോണിൽ ശ്രദ്ധിച്ചാൽ നിങ്ങളുടെ ശ്രദ്ധ ഭക്ഷണത്തേക്കാൾ കൂടുതൽ ഫോണിലായിരിക്കും. അതുമൂലം ഭക്ഷണം ശരിയായി ചവച്ചരച്ച് കഴിക്കാതിരിക്കാം. ഇങ്ങനെ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുകയും വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News