Health Benefits Of Curry Leaves: കറിവേപ്പില കളയേണ്ട.. ഗുണങ്ങൾ ഏറെ, അറിയാം

Curry Leaves: കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് കാൻസർ ഉൾപ്പെടെയുള്ള വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കും.

Written by - Ajitha Kumari | Last Updated : Nov 9, 2023, 05:58 PM IST
  • കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ള ഔഷധഗുണങ്ങൾ ചെറുതൊന്നുമല്ല
  • വിറ്റാമിൻ എ യുടെ കലവറയായ കറിവേപ്പില ശരീരത്തിന് ധാരാളം ​ഗുണങ്ങൾ നൽകും
  • വിവിധ രോഗങ്ങൾക്കുള്ള പരിഹാരമായി കറിവേപ്പില ഉപയോ​ഗിക്കാറുണ്ട്
Health Benefits Of Curry Leaves: കറിവേപ്പില കളയേണ്ട.. ഗുണങ്ങൾ ഏറെ, അറിയാം

Curry Leaves Benefits: കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ള ഔഷധഗുണങ്ങൾ ചെറുതൊന്നുമല്ല. വിറ്റാമിൻ എ യുടെ കലവറയായ കറിവേപ്പില ശരീരത്തിന് ധാരാളം ​ഗുണങ്ങൾ നൽകും. വിവിധ രോഗങ്ങൾക്കുള്ള പരിഹാരമായി കറിവേപ്പില ഉപയോ​ഗിക്കാറുണ്ട്. ഔഷധഗുണവും ആന്റിഓക്‌സിഡന്റും ഉള്ളതിനാൽ ഇത് സേവിക്കുന്നതിലൂടെ നിരവധി രോഗങ്ങളിൽ നിന്ന് രക്ഷനേടുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. 

Also Read: മലിനീകരണം മൂലം മുടികൊഴിച്ചിൽ? മുടിയെ സംരക്ഷിക്കാം... ഇക്കാര്യങ്ങൾ ചെയ്യൂ

കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് കാൻസർ ഉൾപ്പെടെയുള്ള വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കും. മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ആൽക്കലോയിഡുകൾ, ഗ്ലൈക്കോസൈഡുകൾ, ഫിനോളിക്‌സ് തുടങ്ങിയ സസ്യ സംയുക്തങ്ങളാൽ സമ്പുഷ്ടമാണ് കറിവേപ്പില.  ഈ സംയുക്തങ്ങൾ ശരീരത്തിൽ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും രോഗങ്ങളെ ചെറുക്കുകയും ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കും. 

Also Read: ദീപാവലി ദിനത്തിൽ ഗജകേസരി യോഗം; ഈ 3 രാശിക്കാർക്ക് കോടീശ്വരയോഗം!

ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ അളവും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും കറിവേപ്പില ​ഗുണം ചെയ്യും. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം അധിക ഭാരം കുറയ്ക്കാനും സഹായിക്കും.  കറിവേപ്പിലയിൽ ഔഷധഗുണങ്ങളും ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തെ വിഷവിമുക്തമാക്കാൻ സഹായിക്കും. കറിവേപ്പില വെള്ളം കുടിക്കുന്നത് ദഹനം എളുപ്പമാക്കാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Also Read: Surya-Mangal Yuti: സൂര്യ-ചൊവ്വ സംയോഗം ഈ 5 രാശിക്കാരുടെ സമ്പാദ്യം ഇരട്ടിപ്പിക്കും ഒപ്പം പുരോഗതിയും

കറിവേപ്പില ശിരോചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നതിലൂടെ വേഗത്തിലുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അവ മുടിക്ക് ആവശ്യമായ പോഷകങ്ങൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ നൽകിക്കൊണ്ട് മുടി വളർച്ച വർദ്ധിപ്പിക്കുന്നു.  കറിവേപ്പില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കറിവേപ്പിലയിലെ ഉയർന്ന നാരിന്റെ അംശം കാർബോഹൈഡ്രേറ്റുകൾ ഗ്ലൂക്കോസായി വിഘടിക്കുന്നത് മന്ദഗതിയിലാക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News