Black Pepper Side Effects: ഗുണങ്ങളാല്‍ സമ്പന്നം കുരുമുളക്, അമിതമായാല്‍ ദോഷം

Black Pepper Side Effects:  കുരുമുളക് നമ്മുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ് എങ്കിലും ഇത് അമിതമായി കഴിയ്ക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. അതായത്, കുരുമുളക് പരിമിതമായ അളവില്‍ മാത്രമേ കഴിക്കാവൂ, 

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 11:58 AM IST
  • കുരുമുളക് ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല, നമ്മുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങളും ഏറെയാണ്‌. ചുമയും ജലദോഷവും ഒഴിവാക്കാൻ പൊടിച്ച കുരുമുളക് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് നല്ലതാണ്.
Black Pepper Side Effects: ഗുണങ്ങളാല്‍ സമ്പന്നം കുരുമുളക്, അമിതമായാല്‍ ദോഷം

Black Pepper Side Effects: സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നാണ് കുരുമുളക് അറിയപ്പെടുന്നത്. അത്രയ്ക്കാണ് കുരുമുളക് നല്‍കുന്ന ആരോഗ്യഗുണങ്ങള്‍. ഏത് കാലാവസ്ഥയിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന കുരുമുളക് ശൈത്യകാലത്ത്‌ കഴിയ്ക്കുന്നത് ഏറെ ഉത്തമമാണ്. 

Also Read: Vitamin D Deficiency: നിങ്ങളുടെ ശരീരത്തില്‍ വിറ്റമിൻ Dയുടെ കുറവുണ്ടോ? എങ്ങിനെ തിരിച്ചറിയാം 

കുരുമുളക് ഭക്ഷണത്തിന്  രുചി കൂട്ടുക മാത്രമല്ല, നമ്മുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങളും ഏറെയാണ്‌. കുരുമുളകില്‍ വൈറ്റമിന്‍ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകള്‍, ആന്‍റി ഓക്‌സിഡന്‍റുകള്‍ ഇങ്ങനെ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. 

Also Read:  Worst Food For Kidney: ഈ ഭക്ഷണങ്ങള്‍ കിഡ്നിക്ക് ഹാനികരം, അബദ്ധത്തിൽ പോലും കഴിയ്ക്കുന്നത്‌ ഒഴിവാക്കാം 

ദഹന പ്രശ്നങ്ങൾ  മലബന്ധം എന്നിവ അകറ്റാൻ കുരുമുളക് ഉത്തമമാണ്. പൊണ്ണത്തടി കുറയ്ക്കാന്‍ കുരുമുളകില്‍  അടങ്ങിയിരിയ്ക്കുന്ന ഡൈയൂററ്റിക് ഗുണങ്ങൾ സഹായകമാണ്. കുരുമുളക് സന്ധിവാതം തടയുന്നതിനും ഏറെ സഹായകമാണ്. പ്രമേഹ രോഗികള്‍ക്ക് കുരുമുളക് ഉത്തമമാണ്. കഫത്തെ ഉരുക്കാനുള്ള കഴിവ് കുരുമുളകിനുണ്ട്. കുരുമുളക് പതിവായി ഉപയോഗിക്കുന്നത് കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാന്‍ സഹായകരമാണ്.  

മഞ്ഞുകാലത്ത് സാധാരണമായ ചുമയും ജലദോഷവും ഒഴിവാക്കാൻ  പൊടിച്ച കുരുമുളക് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് നല്ലതാണ്.   

കുരുമുളക് നമ്മുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ് എങ്കിലും ഇത് അമിതമായി കഴിയ്ക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. അതായത്, കുരുമുളക് പരിമിതമായ അളവില്‍ മാത്രമേ കഴിക്കാവൂ, അല്ലാത്തപക്ഷം നമ്മുടെ ആരോഗ്യത്തിന് നിരവധി ദോഷങ്ങൾ സൃഷ്ടിക്കാം. 

അമിതമായി കുരുമുളക് കഴിക്കുന്നതിന്‍റെ ദോഷങ്ങൾ അറിയാം 
 
1. വയറ്റിൽ എരിച്ചില്‍ അനുഭവപ്പെടാം 

കുരുമുളക് അമിതമായി കഴിക്കുന്നത് വയറ്റിൽ എരിച്ചിൽ ഉണ്ടാക്കും, അതിനാൽ ഇത് പരിധിയിൽ മാത്രം കഴിക്കുക.

2.  ഗ്യാസ്

കുരുമുളക് അമിതമായി കഴിക്കുന്നത് ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും.

3. മൈഗ്രേൻ

കുരുമുളകിന്‍റെ അമിത ഉപയോഗം ചിലരിൽ മൈഗ്രേൻ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം.

4. അലർജി

കുരുമുളകിന്‍റെ അമിത ഉപയോഗം മൂലം ചിലർക്ക് ചർമ്മത്തിലും കണ്ണിലും അലർജി ഉണ്ടാകാം.

5. ഉയർന്ന രക്തസമ്മർദ്ദം

കുരുമുളക് അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും, ഇത് സ്ഥിരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

6. കിഡ്‌നി പ്രശ്‌നങ്ങൾ

കുരുമുളക് അമിതമായി കഴിക്കുന്നത് വൃക്ക പ്രശ്‌നങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവർ അമിതമായി കുരുമുളക് കഴിയ്ക്കുന്നത് ഒഴിവാക്കണം. 

7. വൈറൽ അണുബാധ

കുരുമുളകിൽ വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് വൈറൽ അണുബാധ ഒരു പരിധി വരെ തടയും. എന്നാല്‍, കുരുമുളക് അമിതമായി കഴിയ്ക്കുന്നത് അണുബാധ വർദ്ധിപ്പിക്കും.

8. പല്ലിന് കേടുപാടുകൾ

കുരുമുളക് അമിതമായി കഴിക്കുന്നത് പല്ലുകൾക്ക് കേടുപാടുകൾ വരുത്തുമെന്ന് പറയപ്പെടുന്നു. 

9. ഉറക്ക പ്രശ്‌നങ്ങൾ:
കുരുമുളക് കഴിക്കുന്നത് ഉറക്കത്തിന്  തടസം സൃഷ്ടിക്കും. ഇത് നിങ്ങളുടെ ദിനചര്യയെ ബാധിക്കും.

10. ചർമ്മ പ്രശ്നങ്ങള്‍ 

മുളക് കഴിക്കുന്നത് ചില ആളുകൾക്ക്, പ്രത്യേകിച്ച് കൂടുതൽ സെൻസിറ്റീവ് ചർമ്മമുള്ളവർക്ക്ദോഷം ചെയ്യാം  
 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News