Hair Care Tips: മുടി കൊഴിച്ചിൽ വലച്ചോ? മുടി തഴച്ചുവളരാൻ ഈ ഭക്ഷണങ്ങൾ സൂപ്പറാണ്

Foods For Healthy Hair: മുടിയുടെ വളർച്ചയ്ക്കും ആരോ​ഗ്യത്തിനും പോഷകാഹാരം പ്രധാനമാണ്. ആരോ​ഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലിയും മുടിയുടെ ആരോ​ഗ്യത്തിലും വലിയ പങ്ക് വഹിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 26, 2024, 08:13 PM IST
  • മുട്ടയിൽ കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്ന വിവിധ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്
  • കൊളാജൻ സിന്തസിസ് വർധിക്കുന്നത് മുടി വേ​ഗത്തിൽ വളരുന്നതിന് സഹായിക്കുന്നു
Hair Care Tips: മുടി കൊഴിച്ചിൽ വലച്ചോ? മുടി തഴച്ചുവളരാൻ ഈ ഭക്ഷണങ്ങൾ സൂപ്പറാണ്

ഭൂരിഭാ​ഗം ആളുകളും മുടി കൊഴിച്ചിൽ, മുടി പൊട്ടൽ തുടങ്ങി നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു. മുടിയുടെ വളർച്ചയ്ക്കും ആരോ​ഗ്യത്തിനും പോഷകാഹാരം പ്രധാനമാണ്. ആരോ​ഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലിയും മുടിയുടെ ആരോ​ഗ്യത്തിലും വലിയ പങ്ക് വഹിക്കുന്നു. മുടിയുടെ വളർച്ചയെ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

മുട്ട

മുട്ടയിൽ കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്ന വിവിധ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. കൊളാജൻ സിന്തസിസ് വർധിക്കുന്നത് മുടി വേ​ഗത്തിൽ വളരുന്നതിന് സഹായിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന അവശ്യ ഘടകമായ ബയോട്ടിൻ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ വളർച്ച വേ​ഗത്തിലാക്കുന്നു. മുട്ടയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിക്ക് ബലം നൽകുകയും ചെയ്യുന്നു. സിങ്ക്, വിറ്റാമിൻ എ, വിറ്റാമിൻ ഡി, ല്യൂട്ടിൻ തുടങ്ങി മുടിക്ക് ​ഗുണം ചെയ്യുന്ന മറ്റ് പോഷകങ്ങളും മുട്ടയിൽ അടങ്ങിയിരിക്കുന്നു.

ഇലക്കറികൾ

പച്ച ഇലക്കറികളിൽ വിറ്റാമിൻ എ, സി, കരോട്ടിൻ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ പച്ച ഇലക്കറികൾ ശരീരത്തിന് ആവശ്യമായ കെരാറ്റിൻ നൽകുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പച്ച ഇലക്കറികളിൽ ഇരുമ്പ് വലിയ അളവിൽ അടങ്ങിയിരിക്കുന്നു. ഓക്സിജനും പോഷകങ്ങളും വഹിക്കുന്ന ശരീരത്തിലെ അവശ്യ ധാതുവാണ് ഇരുമ്പ്. ഇരുമ്പിൻ്റെ അളവ് കുറഞ്ഞാൽ മുടിക്ക് ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കില്ല. ഇത് മുടി വളർച്ചയെ തടസ്സപ്പെടുത്തുകയും മുടിയിഴകളെ ബലമില്ലാത്തതാക്കുകയും ചെയ്യുന്നു. ഇത് മുടി കൊഴിച്ചിലിനും മുടി പൊട്ടുന്നതിനും കാരണമാകുന്നു.

മത്സ്യം

സാൽമൺ, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഡി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ തലയോട്ടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. സാൽമണിലെ ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ ശരീരത്തിൽ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്നു. തലയോട്ടിയെ ആരോഗ്യകരമായി നിലനിർത്തുന്ന സെബം ഉത്പാദിപ്പിക്കുന്നതിന് വിറ്റാമിൻ എ ആവശ്യമാണ്.

സിട്രസ് പഴങ്ങൾ

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി കൊളാജൻ ഉത്പാദനം വർധിപ്പിച്ച് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇരുമ്പ് ആഗിരണം ചെയ്യുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിയുടെ വളർച്ച വേ​ഗത്തിലാക്കുകയും ചെയ്യുന്നു.

അവാക്കാഡോ

അവോക്കാഡോ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ്. ആരോ​ഗ്യകരമായ കൊഴുപ്പുകൾ തലയോട്ടിയെ പോഷിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

നട്സ്

ബദാം, വാൽനട്ട് എന്നിവ മുടിക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നവയാണ്. അവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ കനം വർധിപ്പിക്കാനും മുടിയിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും സഹായിക്കുന്നു.

കാരറ്റ്

വിറ്റാമിൻ എയുടെ സമ്പന്നമായ ഉറവിടമാണ് കാരറ്റ്. ഇത് മുടിക്ക് ധാരാളം ഗുണങ്ങൾ നൽകുന്നു. മുടി ഉൾപ്പെടെയുള്ള ശരീരകോശങ്ങളുടെ വളർച്ചയ്ക്ക് വിറ്റാമിൻ എ അത്യന്താപേക്ഷിതമാണ്. ഇത് മുടി വളർച്ച വേ​ഗത്തിലാക്കാൻ സഹായിക്കുന്നു.

Trending News