Lemon Honey Benefits: രാവിലെ ചെറുനാരങ്ങയും തേനും ചേർത്ത പാനീയം കുടിച്ചാൽ... ഗുണങ്ങൾ നിരവധി!

Health Benefits of Lemon and Honey: തേനും നാരങ്ങ വെള്ളവും ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നതു വരെയുള്ള ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പാനീയമാണ്.  

Written by - Ajitha Kumari | Last Updated : Mar 2, 2023, 12:55 PM IST
  • രാവിലെ ഉണർന്നയുടനെ തേനും നാരങ്ങാനീരും ചേർത്ത വെള്ളം കുടിച്ചാൽ
  • തേനും നാരങ്ങ വെള്ളവും ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കും
  • തേനും നാരങ്ങാനീരും ഒരു ഗ്ലാസ് ഇളംചൂടുള്ള വെള്ളത്തോടൊപ്പം ചേർത്ത് ദിവസവും കുടിക്കുക
Lemon Honey Benefits: രാവിലെ ചെറുനാരങ്ങയും തേനും ചേർത്ത പാനീയം കുടിച്ചാൽ... ഗുണങ്ങൾ നിരവധി!

Health Benefits of Lemon and Honey:  രാവിലെ ഉണർന്നയുടനെ തേനും നാരങ്ങാനീരും ചേർത്ത വെള്ളം കുടിച്ചാൽ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ലഭിക്കും എന്നറിയാമോ? തേനും നാരങ്ങ വെള്ളവും ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നതു വരെയുള്ള ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പാനീയമാണ്.  അതുകൊണ്ടുതന്നെ തേനും നാരങ്ങാനീരും ഒരു ഗ്ലാസ് ഇളംചൂടുള്ള വെള്ളത്തോടൊപ്പം ചേർത്ത് ദിവസവും കുടിക്കുന്നത് ശീലമാക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യ സ്ഥിതിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് നമുക്കറിയാം... 

Also Read: Long Healthy Hair: നീളമുള്ള ഇടതൂര്‍ന്ന അഴകാര്‍ന്ന മുടി വേണോ? ഈ അടുക്കള നുറുങ്ങുകൾ പരീക്ഷിക്കാം

ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ ഇത് ഉത്തമം

നിങ്ങൾക്കറിയാമോ നിങ്ങളുടെ ദഹന പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സഹായിക്കുന്ന ഏറ്റവും ആരോഗ്യകരമായ പോംവഴിയാണിതെന്നത്. ദിനവും അതിരാവിലെ ഈ പാനീയം ശീലമാക്കുമ്പോൾ തന്നെ നിങ്ങളുടെ ദഹനസംബന്ധമായ അസ്വസ്ഥതകളെല്ലാം പതിയെ മാറാൻ  തുടങ്ങും. ദഹനപ്രക്രിയ ശരിയായി പ്രവർത്തിക്കുവാനാവശ്യമായ ദഹനരസങ്ങളായ പിത്തരസം, ആമാശയ ആസിഡുകൾ എന്നിവ വർദ്ധിപ്പിക്കാൻ തേനും നാരങ്ങയും സഹായിക്കും.  മാത്രമല്ല നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെ കൂടുതൽ എളുപ്പത്തിൽ ദഹന പ്രക്രിയയിലൂടെ കടത്തിവിട്ടു കൊണ്ട് പോഷകങ്ങളുടെ ആഗിരണത്തെ തടസ്സമില്ലാത്ത രീതിയിലാക്കി മാറ്റുകയും ഇത് ചെയ്യും.   കൂടാതെ ഈ പാനീയം ചെറുചൂടുള്ള വെള്ളത്തിലാണ് ചേർത്ത് കുടിക്കുന്നതെങ്കിൽ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വീക്കം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുനന്തിനും സഹായിക്കും.

Also Read: Nagaland, Tripura & Meghalaya Election Results 2023 Live Updates: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

ശരീരഭാരം കുറയ്ക്കുന്നതിനും ഇത് ഉത്തമം

ഗ്രീൻ ടീയെ പോലെത്തന്നെ തേൻ-നാരങ്ങ പാനീയം ശരീരത്തിലെ മെറ്റബോളിസത്തിന്റെ തോത് വർദ്ധിപ്പികുകയും ഇതിലൂടെ ശരീരഭാരം കുറയ്ക്കുകയും ചെയ്യും.  ഈ പാനീയം ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനായി ആരോഗ്യവിദഗ്ധർ ശുപാർശ ചെയ്യുന്ന ഒന്നു കൂടിയാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് തേനും നാരങ്ങാനീരും ചേർത്ത വെള്ളം കുടിക്കുന്നത്തിലൂടെ അധിക ഭക്ഷണം കഴിക്കുന്നതിൽ നിന്നും നിങ്ങലെ പിന്തിരിപ്പിക്കുകയും ഇതിലൂടെ കുറഞ്ഞ കലോറി ഉപഭോഗത്തിലേക്ക് നയിക്കുകയും ചെയ്യും. 

ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളും

ആധുനികമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും അതുപോലെ ദോഷകരമായ രാസവസ്തുക്കളുടെ ഉപയോഗവും നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. ഇവ ശരീരത്തിൽ വിഷവസ്തുക്കൾ അടിഞ്ഞു കൂടാൻ കാരണമാകും. അതുകൊണ്ടുതന്നെ തേനും നാരങ്ങനീരും ചേർത്ത വെള്ളം ദിവസവും  കുടിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ അകറ്റാൻ സഹായിക്കും. 

Also Read: Shukra Gochar 2023: ശുക്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകും വൻ അഭിവൃദ്ധി!

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമം

ഈ പാനീയത്തിന്റെ ഉപഭോഗത്തിലൂടെ ശരീരത്തിനുണ്ടാവുന്ന അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. ചുമ, പനി എന്നിവയ്ക്കുള്ള ഒരു പരിഹാരമാണ് തേൻ. തേൻ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് അതുകൊണ്ടുതന്നെ രോഗങ്ങളെ വേഗത്തിൽ ശമിപ്പിക്കാനും അണുക്കളെ നിർവീര്യമാക്കാനും ഇത് സഹായിക്കും.  

ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താനും ഈ പാനീയം ബെസ്റ്റ്

നിങ്ങൾക്കറിയാമോ..  ദിവസവും തേനും നാരങ്ങ വെള്ളവും കുടിക്കുന്നത് മുഖക്കുരുവിനേയും അതിൻറെ ലക്ഷണങ്ങളേയും കുറയ്ക്കും.  ചർമ്മത്തിൽ ഉൽപ്പാദിക്കപ്പെടുന്ന അനാവശ്യ എണ്ണകളെ നിയന്ത്രിക്കുന്ന ഘടകങ്ങൾ നാരങ്ങയിലുണ്ട്ഒപ്പം തേനിലെ ആന്റിഓക്‌സിഡന്റുകൾ കൂടി ചേരുമ്പോൾ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും മുഖക്കുരുവിനെ അകറ്റാനും ഇത് പ്രവർത്തിക്കും.

Also Read: Shani Surya Budh Yuti 2023: 3 ഗ്രഹങ്ങളുടെ സംയോഗം സൃഷ്ടിക്കും ത്രിഗ്രഹ യോഗം; 3 രാശിക്കാർക്ക് ധനവർഷവും അത്ഭുത നേട്ടവും!

ഈ പാനീയം തയ്യാറാക്കുന്ന വിധം: 

തേനും നാരങ്ങനീരും ചേർത്ത ഈ പാനീയം തയ്യാറാക്കാൻ ചെറുതായി ചൂടാക്കിയ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ തേനും ഒരു നാരങ്ങയുടെ പകുതി നീരും ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം കുടിക്കുക.  ഇത് കുടിക്കുന്നത്തിലൂടെ നിരവധി നേട്ടങ്ങൾ ലഭിക്കുമെങ്കിലും വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News