Bad Cholesterol: ഈ പാനീയങ്ങള്‍ ദിവസവും കുടിച്ചോളൂ, ചീത്ത കൊളസ്ട്രോൾ വെണ്ണ പോലെ ഉരുകും

Bad Cholesterol:  ഭക്ഷണക്രമവും ജീവിതശൈലിയും ശരീരത്തിലെ കൊളസ്‌ട്രോളിന്‍റെ അളവിനെ ബാധിക്കുകയും  അമിതമായ കൊളസ്‌ട്രോൾ ഹൃദ്രോഗങ്ങൾക്കും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും വഴി തെളിയ്ക്കുകയും ചെയ്യുന്നു.    

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 11:31 PM IST
  • ഭക്ഷണക്രമവും ജീവിതശൈലിയും ശരീരത്തിലെ കൊളസ്‌ട്രോളിന്‍റെ അളവിനെ ബാധിക്കുകയും അമിതമായ കൊളസ്‌ട്രോൾ ഹൃദ്രോഗങ്ങൾക്കും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും വഴി തെളിയ്ക്കുകയും ചെയ്യുന്നു.
Bad Cholesterol: ഈ പാനീയങ്ങള്‍ ദിവസവും കുടിച്ചോളൂ, ചീത്ത കൊളസ്ട്രോൾ വെണ്ണ പോലെ ഉരുകും

Bad Cholesterol: നമ്മളുടെ രക്തത്തിൽ കാണപ്പെടുന്ന മെഴുക് പരുവത്തിലുള്ള ഒരു പദാർത്ഥമാണ് കൊളസ്ട്രോൾ. ശരീരത്തിൽ കൊളസ്ട്രോൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുവെന്ന് നമുക്കറിയാം. 

കൊളസ്ട്രോളിൽ തന്നെ രണ്ട് തരമുണ്ട്.  ചീത്ത കൊളസ്ട്രോളും (LDL) നല്ല കൊളസ്ട്രോളും (HDL).നല്ല കൊളസ്ട്രോളായ (good cholesterol) എച്ച്ഡിഎൽ ഹൃദ്രോ​ഗ സാധ്യതകൾ കുറയ്ക്കുമ്പോള്‍  എൽഡിഎൽ (LDL) കൊളസ്ട്രോൾ ആരോ​ഗ്യത്തിന് ദോഷം ചെയ്യും. കാരണം അത് ധമനികളിൽ അടിഞ്ഞുകൂടുകയും തടസ്സങ്ങൾ ഉണ്ടാക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. മറുവശത്ത്, എച്ച്ഡിഎൽ കൊളസ്ട്രോൾ രക്തപ്രവാഹത്തിലെ അധിക കൊഴുപ്പുകളെ ശുദ്ധീകരിക്കുന്നു.

Also Read:  Water from Earthen Pot: മണ്‍കുടത്തില്‍ സൂക്ഷിച്ച വെള്ളത്തിനുണ്ട് അത്ഭുത ഗുണങ്ങള്‍...!! 

 

നമ്മുടെ ശരീരത്തില്‍ കൊളസ്ട്രോൾ അളവ് ആരോഗ്യകരമായി നിലനിർത്തേണ്ടത് പ്രധാനമാണ്. ഭക്ഷണക്രമവും ജീവിതശൈലിയും ശരീരത്തിലെ കൊളസ്‌ട്രോളിന്‍റെ അളവിനെ ബാധിക്കുകയും  അമിതമായ കൊളസ്‌ട്രോൾ ഹൃദ്രോഗങ്ങൾക്കും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും വഴി തെളിയ്ക്കുകയും ചെയ്യുന്നു.  

Also Read:  Skin Care at 40: നാല്‍പതുകളിലും മുഖം തിളങ്ങും, രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഇക്കാര്യം ചെയ്യൂ 

അമിതവണ്ണവും സമ്മർദ്ദവും തെറ്റായ ഭക്ഷണക്രമവും ദിനചര്യയും രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു.   ആ അവസരത്തില്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഏത് തരത്തിലുള്ള ഭക്ഷണക്രമം പിന്തുടരണമെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം 

സോയ പാൽ 
 
മധ്യപ്രദേശിലെ മാൾവയിലാണ് സോയാബീൻ കൃഷി ഏറ്റവും കൂടുതൽ. സോയാബീനിൽ  നിന്നുണ്ടാക്കുന്ന പാൽ കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. സോയയിൽ പൂരിത കൊഴുപ്പ് കുറവാണ്, ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. 

തക്കാളി ജ്യൂസ്

പച്ചക്കറികളുടെ രുചി വർദ്ധിപ്പിക്കാൻ തക്കാളി ഉപയോഗിക്കുന്നു. അസംസ്കൃത തക്കാളി പേസ്റ്റും ചർമ്മത്തിന് ഗുണം ചെയ്യും. നേരെമറിച്ച്, ചീത്ത കൊളസ്‌ട്രോൾ മൂലം വിഷമിക്കുന്ന ആളുകൾ തക്കാളി ജ്യൂസ് ദിവസവും കുടിക്കണം, കാരണം അതിൽ ലൈക്കോപീൻ എന്ന മൂലകം കാണപ്പെടുന്നു. ഇത്  ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിയ്ക്കുന്നു.  

ഓട്‌സ്  പാനീയം 

ഫിറ്റ്‌നസിന്‍റെ ഡയറ്റ് ലിസ്റ്റിൽ ഓട്‌സ് ഒന്നാം സ്ഥാനത്താണ്, കാരണം ഇത് ഏറ്റവും ഭാരം കുറഞ്ഞ പ്രഭാതഭക്ഷണമാണ്.  നിങ്ങൾക്ക് ഓട്‌സ്  ചേര്‍ത്ത് പ്രോട്ടീൻ സ്മൂത്തി ഉണ്ടാക്കാം, ഇത് നിങ്ങളുടെ ആരോഗ്യത്തിനും  സൗന്ദര്യത്തിനും ഉത്തമമാണ്. കുടലിന്‍റെ ആരോഗ്യത്തിന് ഇത് മികച്ച ഒപ്ഷനാണ്. 
 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News