Long Covid | ഒമിക്രോൺ മുക്തരിൽ ദീർഘകാല കോവിഡ് ലക്ഷണങ്ങൾ? ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

സാധാരണ ജലദോഷ പനി വരുന്നവർക്കും ഇതേ ലക്ഷണങ്ങളൊക്കെ തന്നെ ആയതിനാൽ ഒമിക്രോൺ വകഭേദത്തെ ഭയക്കേണ്ടതില്ലെന്ന ധാരണയാണ് പലരിലും.

Written by - Zee Malayalam News Desk | Last Updated : Jan 19, 2022, 05:56 AM IST
  • മിതമായ ലക്ഷണങ്ങളുള്ള കോവിഡ് രോഗികൾപോലും ദീർഘകാല കോവിഡ് പ്രശ്നങ്ങളാൽ കഷ്ടപ്പെടുന്നു.
  • SARS-CoV-2 പിടിപെട്ട ഏഴ് കുട്ടികളിൽ ഒരാൾക്കും യുവാക്കളിലും ഏകദേശം മൂന്ന് മാസത്തിന് ശേഷം വൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
  • ഏത് വകഭേദവും ദീര്‍ഘകാല കോവിഡിലേക്ക് നയിക്കാമെന്ന് അമേരിക്കയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്‍റണി ഫൗച്ചി വ്യക്തമാക്കിയിട്ടുണ്ട്.
Long Covid | ഒമിക്രോൺ മുക്തരിൽ ദീർഘകാല കോവിഡ് ലക്ഷണങ്ങൾ? ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

അതിവേ​ഗം പടരുമെങ്കിലും ഒമിക്രോൺ വകഭേദം പ്രശ്നക്കാരനല്ലെന്ന് വിദ​ഗ്ധർ പറയുമ്പോഴും രോ​ഗമമുക്തരിൽ ഇത് ഉണ്ടാക്കുന്ന പ്രശ്നങ്ങളെ പറ്റിയുള്ള പഠനങ്ങൾ കുറവാണ്. ഉയര്‍ന്ന വ്യാപന ശേഷിയുള്ള ഈ വകഭേദം മൂലമുണ്ടാകുന്ന രോഗബാധ മിതമായ തോതിലാണെന്നാണ് ഇതുവരെ പുറത്തു വന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചെറിയ തോതിൽ പനി, തൊണ്ട വേദന, ശരീര വേദന, ചുമ, ക്ഷീണം, മൂക്കടപ്പ്, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ഒമിക്രോണിന്‍റെ ലക്ഷണങ്ങൾ.

സാധാരണ ജലദോഷ പനി വരുന്നവർക്കും ഇതേ ലക്ഷണങ്ങളൊക്കെ തന്നെ ആയതിനാൽ ഒമിക്രോൺ വകഭേദത്തെ ഭയക്കേണ്ടതില്ലെന്ന ധാരണയാണ് പലരിലും. എന്നാല്‍ രോഗബാധ തീവ്രമല്ല എന്നത് അലംഭാവത്തിന് കാരണമാകരുതെന്നും ഒമിക്രോണിനെ നിസ്സാരമായി എടുക്കരുതെന്നും ലോകാരോഗ്യ സംഘടന മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. 

Also Read: Omicron updates | നിസ്സാരക്കാരനല്ല! ഒമിക്രോണിൽ നിന്ന് മുക്തരായവരിൽ വില്ലനായി നടുവേദന

മിതമായ ലക്ഷണങ്ങൾ ഉള്ളവരിലും ദീർഘകാല കോവിഡ് ലക്ഷണങ്ങൾ കാണുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രോ​ഗമുക്തരിൽ സാധാരണയായി കാണുന്ന ദീർഘകാല കോവിഡ് ലക്ഷണങ്ങൾ:

  • ‌തലവേദന
  • ക്ഷീണം
  • ഉറക്കമില്ലായ്മ
  • ഏകാഗ്രത കൈവരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുക
  • വയറുവേദന

മിതമായ ലക്ഷണങ്ങളുള്ള കോവിഡ് രോഗികൾപോലും ദീർഘകാല കോവിഡ് പ്രശ്നങ്ങളാൽ കഷ്ടപ്പെടുന്നു. SARS-CoV-2 പിടിപെട്ട ഏഴ് കുട്ടികളിൽ ഒരാൾക്കും യുവാക്കളിലും ഏകദേശം മൂന്ന് മാസത്തിന് ശേഷം വൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ ഒമിക്രോൺ ബാധിച്ചവരിലുണ്ടാകുന്ന പ്രശ്നങ്ങൾ കാര്യമാക്കാതെ പോവുന്നുണ്ട്. കൃത്യമായ ഡാറ്റയുടെ അഭാവമായിരിക്കാം ഇതിന് കാരണം.

Also Read: Covid സുഖപ്പെട്ടാല്‍ Antibody എത്രനാള്‍ ശരീരത്തില്‍ നിലനില്‍ക്കും? പുതിയ പഠനങ്ങള്‍ പറയുന്നത്

നാലാഴ്ചയില്‍ അധികം തുടരുന്ന കോവിഡ് ലക്ഷണങ്ങളെയാണ് ദീര്‍ഘകാല കോവിഡ് ബാധ അഥവാ ലോങ് കോവിഡ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഏത് വകഭേദവും ദീര്‍ഘകാല കോവിഡിലേക്ക് നയിക്കാമെന്നും ഇതില്‍ ഡെല്‍റ്റ, ബീറ്റ, ഒമിക്രോണ്‍ എന്ന തരംതിരിവില്ലെന്നും അമേരിക്കയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്‍റണി ഫൗച്ചി വ്യക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളോടു കൂടി കോവിഡ് വരുന്നവരില്‍ 10 മുതല്‍ 30 ശതമാനം പേര്‍ക്ക് ലക്ഷണങ്ങള്‍ തുടരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് വരുന്നവര്‍ക്കും പിന്നീട് ദീര്‍ഘകാല കോവിഡ് വരാമെന്ന് സിഡിസിയും വിശദീകരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News