Stomach Massage: ദഹനക്കേടാണോ പ്രശ്നം? വയറിൽ ഇങ്ങനെ ചെയ്യൂ

മസാജ് പതിവായി ചെയ്യുന്നത് ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. ദഹനക്കേട് തടയാനുള്ള എളുപ്പവഴിയാണ് വയറിലെ മസാജ്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 12:07 PM IST
  • മൂന്ന് മിനിറ്റ് പതിവായി ചെയ്യുന്ന ഈ മസാജ് വയറുമായി ബന്ധപ്പെട്ട പല രോഗങ്ങൾക്കും ആശ്വാസം നൽകുന്നു.
  • വയറ്റിൽ വേദനയുണ്ടെങ്കിൽ, മസാജ് ചെയ്യുന്നത് ആ ഭാഗത്തെ രക്തചംക്രമണം വർദ്ധിപ്പിക്കും.
  • വയറിലെ മസാജ് കരൾ ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾക്കും ആശ്വാസം നൽകുന്നു.
Stomach Massage: ദഹനക്കേടാണോ പ്രശ്നം? വയറിൽ ഇങ്ങനെ ചെയ്യൂ

വയർ സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും മികച്ച ഒരു പരിഹാരമാണ് മസാജിങ്. ശരീരത്തിൽ‌ രക്തപ്രവാഹം വർധിക്കാനും വേദനകൾ മാറാനും ഒക്കെയായി മസാജ് ചെയ്യുന്നത് നല്ലതാണ്. ഓരോ ശരീരഭാ​ഗങ്ങളും ഇങ്ങനെ മസാജ് ചെയ്യുന്നത് കൊണ്ട് ഓരോ ​ഗുണങ്ങളുണ്ട്. പണ്ട് കാലത്ത് ആളുകൾ വയർ മസാജ് ചെയ്തിരുന്നു. വയറിലെ മസാജ് വഴി പല തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ഒരു വ്യക്തി ശാരീരികമായും മാനസികമായും ആരോഗ്യത്തോടെ ഇരിക്കാനും ഇത് സഹായിക്കുന്നു. 

വയറിലെ മസാജ് എങ്ങനെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് നോക്കാം...

ഇന്റർനാഷണൽ ജേണൽ ഓഫ് നഴ്‌സിംഗ് സ്റ്റഡീസിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, മസാജ് ചെയ്യുന്നതിലൂടെ വയറുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നു. വയറുവേദന, മലബന്ധം തുടങ്ങിയവ മസാജ് ചെയ്യുന്നതിലൂടെ ഒഴിവാകുന്നു. ഇത് പതിവായി ചെയ്യുന്നത് ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും സഹായിക്കും. ദഹനക്കേട് തടയാനുള്ള എളുപ്പവഴിയാണ് വയറിലെ മസാജ്. മസാജ് ചെയ്യുമ്പോൾ വയറിലെ പേശികൾ റിലാക്സ് ആവുകയും ഭക്ഷണം ശരിയായി ദഹിക്കുകയും ചെയ്യുന്നു. 

മൂന്ന് മിനിറ്റ് പതിവായി ചെയ്യുന്ന ഈ മസാജ് വയറുമായി ബന്ധപ്പെട്ട പല രോഗങ്ങൾക്കും ആശ്വാസം നൽകുന്നു. വയറ്റിൽ വേദനയുണ്ടെങ്കിൽ, മസാജ് ചെയ്യുന്നത് ആ ഭാഗത്തെ രക്തചംക്രമണം വർദ്ധിപ്പിക്കും. വയറിലെ മസാജ് കരൾ ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾക്കും ആശ്വാസം നൽകുന്നു.

വയറ്റിലെ മസാജ് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. പതിവായി ചെയ്യുന്ന വയറിലെ മസാജ് മെറ്റബോളിസത്തിന്റെ നിരക്ക് വർദ്ധിപ്പിക്കുകയും അതുവഴി ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, വയർ മസാജ് ചെയ്യുന്നത് നിങ്ങൾക്ക് വളരെ ഗുണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News