ഭൂരിപക്ഷം ആളുകളും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണ പാനീയമാണ് മോര്. പലരും വവേനൽക്കാലത്ത് ശരീരം തണുപ്പിക്കാനുള്ള പ്രകൃതിദത്തമായ പാനീയമായാണ് മോരിനെ കണക്കാക്കുന്നത്. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. 100 മില്ലി മോര് ഏകദേശം 40 കലോറി ഊർജ്ജം നൽകുന്നു. വെണ്ണ നീക്കം ചെയ്യുന്നതിലൂടെ, പാലിനേക്കാൾ കൊഴുപ്പും കുറഞ്ഞ കലോറിയും മോരിൽ അടങ്ങുന്നു.
കൂടാതെ പ്രോട്ടീനിന്റെയും കാൽസ്യത്തിന്റെയും നല്ല ഉറവിടം കൂടിയാണിത്. നല്ല ബാക്ടീരിയയും പ്രോട്ടീനും, കാൽസ്യം, വിറ്റാമിനുകൾ ബി 12, ഡി എന്നിവ അടങ്ങിയ പുളിപ്പിച്ച പാൽ പാനീയമാണ് മോർ. പാലിനേക്കാൾ കൊഴുപ്പും കലോറിയും കുറവാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ആരോഗ്യകരമായ തിരഞ്ഞെടുപ്പാണ്. ഒരു കപ്പ് മോരിൽ ഏകദേശം 98 കലോറി അടങ്ങിയിട്ടുണ്ട്, അതേസമയം ഒരു കപ്പ് പാലിൽ ഏകദേശം 146 കലോറി അടങ്ങിയിട്ടുണ്ട്.
ALSO READ: വയറിലെ കൊഴുപ്പ് കുറയ്ക്കാം, ശർക്കര ഇങ്ങനെ ഉപയോഗിക്കൂ
കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ലൊരു ഉറവിടമാണ് മോർ. ഈ പോഷകങ്ങൾ എല്ലുകളുടെ ബലം നിലനിർത്താനും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾ തടയാനും സഹായിക്കുന്നു.മോര് ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കുകയും ഇതിലെ ആസിഡ് വയറിനെ ശുദ്ധീകരിക്കാനും മാലിന്യങ്ങൾ പുറന്തള്ളാനും സഹായിക്കുന്നു. മോരിൽ റൈബോഫ്ലേവിൻ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ മോരിൽ കായം കലർത്തി ഉച്ചയ്ക്കു ശേഷം കുടിച്ചാൽ അരയ്ക്കു ചുറ്റുമുള്ള പൊണ്ണത്തടി എളുപ്പം കുറയ്ക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.