ഇലവർഗങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. ഇതിൽ തന്നെ മുരിങ്ങയില വളരെയധികം ആരോഗ്യഗുണമുള്ള ഒരു ഇലവർഗ്ഗമാണ്. നിങ്ങളുടെ പ്രതിരോധ ശേഷി വർധിപ്പിക്കാനും, അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും, രക്തത്തിലെ പ്രമേഹം കുറയ്ക്കാനും മുരിങ്ങയിലകൾ സഹായിക്കാറുണ്ട്. പ്രോട്ടീൻ, കാൽസ്യം, അവശ്യ അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ എല്ലാം തന്നെ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ മുരിങ്ങയിലയിൽ ആന്റിഫംഗൽ, ആന്റി വൈറൽ, ആന്റീഡിപ്രസന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ എല്ലാം തന്നെ അടങ്ങിയിട്ടുണ്ട്.
അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തും
അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയെല്ലാം മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. മുരിങ്ങ ഇലകൾ സന്ധിവാതവും ഓസ്റ്റിയോപൊറോസിസം പ്രതിരോധിക്കാൻ സഹായിക്കും. കൂടാതെ എല്ലുകൾ ശക്തമായി നിലനിർത്താനും മുരിങ്ങയില കഴിക്കുന്നത് സഹായിക്കും.
ALSO READ: Carom Seeds Benefits: അല്പം അയമോദകം ഉണ്ടെങ്കില്‍ ആശുപത്രിയെ മറക്കാം
ഹൃദയാരോഗ്യം വർധിപ്പിക്കും
മുരിങ്ങയില കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും
രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കും
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ മുരിങ്ങയില സഹായിക്കും, ഇത് പ്രമേഹ സാധ്യത കുറയ്ക്കും
ദഹനത്തിന് സഹായിക്കും
മുരിങ്ങ ഇലകൾ ദഹന സംബന്ധമായ അസുഖങ്ങൾ മാറ്റാനും സഹായിക്കും. മലബന്ധം, ശരീരവണ്ണം, ഗ്യാസ്, ഗ്യാസ്ട്രൈറ്റിസ് എന്നീ അസുഖങ്ങൾ എല്ലാം തന്നെ കുറയ്ക്കാൻ മുരിങ്ങയില കഴിക്കുന്നത് സഹായിക്കും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...