Quick Weight Loss: പെട്ടെന്ന് തടി കുറയ്ക്കണോ? ഫൈബർ അടങ്ങിയ ഈ സൂപ്പർ ഫുഡ്സ് ഡയറ്റിൽ ഉൾപ്പെടുത്താം!

Weight Loss Tips: നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാൻ സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Feb 22, 2023, 03:03 PM IST
  • ശരീരഭാരം കുറയ്ക്കാൻ ബദാം വളരെ നല്ലതാണ്.
  • 30 ഗ്രാം ബദാമിൽ 3.5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്.
  • കുതിർത്ത ബദാം എളുപ്പത്തിൽ ദഹിക്കും.
Quick Weight Loss: പെട്ടെന്ന് തടി കുറയ്ക്കണോ? ഫൈബർ അടങ്ങിയ ഈ സൂപ്പർ ഫുഡ്സ് ഡയറ്റിൽ ഉൾപ്പെടുത്താം!

അമിതവണ്ണം കുറയ്ക്കാൻ പല വഴികളും പയറ്റി നോക്കാറുണ്ട് നമ്മൾ. വ്യായാമം ചെയ്തും, ഭക്ഷണം ക്രമീകരിച്ചും അങ്ങനെ ഏത് വിധേനയും വണ്ണം ഒന്ന് കുറയ്ക്കാൻ പലരും പാടുപെടാറുണ്ട്. ഇപ്പോഴത്തെ ജീവിത ശൈലി മൂലം വളരെ സാധാരണയായി കണ്ട് വരുന്ന പ്രശ്‌നമാണ് അമിതവണ്ണം. ഇത് മൂലം പലർക്കും നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. മണിക്കൂറുകളോളം വ്യായാമം ചെയ്താലും ഒന്നും വണ്ണം കുറയുന്നില്ല എന്ന പരാതി പലരുടെ അടുത്ത് നിന്നും വരാറുണ്ട്. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍  അമിതവണ്ണം കുറയ്കാന്‍ സഹായിക്കും. 

ഫൈബർ ധാരാളം അടങ്ങിയ, അതായത് നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാൻ സാധിക്കും. നിങ്ങളുടെ ഡയറ്റിൽ ഇനി പറയുന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഇവിടെ പറഞ്ഞിരിക്കുന്ന നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് വ്യത്യാസം അനുഭവപ്പെടും.

ഫ്ളാക്സ് സീഡ് - ഫ്ലാക്സ് സീഡുകളിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം കൂടുന്നത് തടയാൻ വളരെ ഗുണം ചെയ്യും. ഇതിലെ നല്ല ഫാറ്റി ആസിഡ് ഒമേഗ-3 രക്തക്കുഴലുകളെ ശുദ്ധീകരിക്കുകയും ചീത്ത കൊളസ്‌ട്രോൾ നീക്കം ചെയ്യുകയും ചെയ്യുന്നു.

ബദാം - ശരീരഭാരം കുറയ്ക്കാൻ ബദാം വളരെ നല്ലതാണ്. 30 ഗ്രാം ബദാമിൽ 3.5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. കുതിർത്ത ബദാം എളുപ്പത്തിൽ ദഹിക്കും. കൂടാതെ കുതിർത്ത ബദാം ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. 

പോപ്കോൺ - ഉപ്പില്ലാത്ത പോപ്‌കോൺ നാരുകളാൽ സമ്പന്നമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ വളരെ സഹായകമാണ്. അതിനാൽ ഉപ്പില്ലാത്ത പോപ്‌കോൺ കഴിച്ചാൽ ശരീരഭാരം കുറയ്ക്കാം.

Also Read: Quick Weight Loss: ശരീരഭാരം കുറയ്ക്കും ഈ 5 സൂപ്പര്‍ ഫുഡ്സ്, ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം

 

ബ്രെഡ് - ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ ബ്രൗൺ ബ്രെഡ് (Whole Grain Bread) ഉൾപ്പെടുത്തുക. ഒരു ഹോൾ ​ഗ്രെയിൻ ബ്രെഡിൽ നാലോ അഞ്ചോ ഗ്രാമിൽ കൂടുതൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ബീൻസ് - ശരീരഭാരം കുറയ്ക്കാൻ ബീൻസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ബീൻസിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളുടെയും പൊതുവായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. അത് സ്വീകരിക്കും മുമ്പ് വൈദ്യോപദേശം തേടുക.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News