ഒന്നിനെയും നിസ്സാരമായി കാണരുതെന്ന് പറയുമ്പോഴും ചിലതൊക്കെ നമ്മൾ നിസ്സാരമായി കാണാറുണ്ട്. അങ്ങനെ ഒന്നാണ് മത്തങ്ങയുടെ കുരു. എല്ലായിടത്തും സുലഭമായി കിട്ടുന്ന ഒരു പച്ചക്കറിയാണ് മത്തൻ. മലയാളികൾക്കാണെങ്കിൽ ഓലനായും, തോരനായും, കൂട്ടുകറിയായും എല്ലാം ഈ വിഭവം അധിക ദിവസവും ഭക്ഷണത്തിൽ ഉണ്ടാകും. ചിലര് ഇത് പായസവും മറ്റു പലഹാരങ്ങളായും എല്ലാം തയ്യാറാക്കാറുണ്ട്. എന്തൊക്കെയായലും ഈ വിഭവങ്ങളിൽ ഒന്നും മത്തന്റെ കുരു ഉൾപ്പെടുത്താറില്ല. അവസാനം കറിവേപ്പിലയുടെ അതേ ഗതിയാണ് മത്തൻ കുരുവിനും ഉണ്ടാകാറ്. എന്നാൽ വലിച്ചെറിയുന്ന ഈ കുഞ്ഞു സാധനത്തിന്റെ ഗുണങ്ങള് അറിഞ്ഞാൽ ഒരിക്കലും നിങ്ങൾ അത് കളയില്ല.
മത്തങ്ങ മാത്രമല്ല അതിന്റെ വിത്തും ആരോഗ്യത്തിന് ഗുണം ചെയ്യും. വാസ്തവത്തിൽ, മത്തങ്ങ വിത്തുകൾ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയ ആരോഗ്യത്തിന് നല്ല നിരവധി പോഷകങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്. ഈ വിത്തുകൾ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അവ എങ്ങനെ കഴിക്കാമെന്നും നമുക്ക് പരിശോധിക്കാം.
മത്തങ്ങ വിത്തുകളിലെ പോഷകങ്ങൾ
100 ഗ്രാം മത്തങ്ങ വിത്തിൽ 574 കലോറിയും 49 ഗ്രാം കൊഴുപ്പും 6.6 ഗ്രാം ഫൈബറും 30 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുകൾ ശരീരത്തിന് ഗുണം ചെയ്യുന്ന പോളിഅൺസാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാണ്. വിറ്റാമിൻ ബി 1, വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 3, വിറ്റാമിൻ ബി 5, വിറ്റാമിൻ ബി 9, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ തുടങ്ങിയ വിവിധ വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
മത്തങ്ങ വിത്തുകൾ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ഇവയൊക്കെയാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കും
രക്തത്തിലെ പഞ്ചസാരയിൽ മത്തങ്ങ വിത്തുകൾ ഗുണം ചെയ്യും. ഈ വിത്തുകളിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ കാണപ്പെടുന്നു, ഇത് ഇൻസുലിൻ ആക്ഷൻ മീഡിയേറ്റർ അല്ലെങ്കിൽ ഇൻസുലിൻ സെൻസിറ്റൈസർ ആയി പ്രവർത്തിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, പ്രമേഹരോഗികൾക്ക് മത്തങ്ങ വിത്തുകൾ ലഘുഭക്ഷണമായി കഴിക്കാം.
ALSO READ: ബദാം കഴിക്കുന്നതിലെ ഈ പിഴവ് വലിയ ആരോഗ്യപ്രശ്നത്തിന് കാരണമാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മാനസികാരോഗ്യത്തെ സ്വാധീനിക്കും
സിങ്ക് സമ്പുഷ്ടമായതിനാൽ മത്തങ്ങ വിത്തുകൾ തലച്ചോറിന് വളരെ ഗുണം ചെയ്യും. അവ കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, അതേസമയം ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളും പ്രയോജനകരമാണ്.
ഹൃദയത്തിന് ബെസ്റ്റാ
ഈ വിത്തുകൾ കഴിക്കുന്നത് ഹൃദയത്തിനും നല്ലതാണ്. മത്തങ്ങയിൽ കൊഴുപ്പും നാരുകളും ഉൾപ്പെടെ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. മത്തങ്ങയിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും ഫലപ്രദമാണ്.
സന്ധി വേദനയ്ക്ക് പരിഹാരം
ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമായ മത്തങ്ങ വിത്തുകൾ, സന്ധിവേദനയുടെ വേദന കുറയ്ക്കാൻ സഹായിക്കും. ഈ വിത്തുകൾ കഴിക്കുന്നത് സന്ധി വേദന കുറയ്ക്കും. കൂടാതെ, നിങ്ങൾക്ക് മത്തങ്ങ വിത്ത് എണ്ണ ഉപയോഗിച്ച് സന്ധികൾ മസാജ് ചെയ്യാം.
ക്യാൻസർ തടയുന്നു
ദിവസവും ഒരു പിടി മത്തങ്ങ വിത്തുകൾ കഴിക്കുന്നത് ആമാശയം, സ്തനാർബുദം, വൻകുടൽ അർബുദ സാധ്യത കുറയ്ക്കുന്നു. വിത്തുകളിലെ ശക്തമായ ആന്റിഓക്‌സിഡന്റുകളാണ് ഇതിന് കാരണം. പ്രധാനമായും ഈ വിത്തുകളിലെ കരോട്ടിനോയിഡുകൾ പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാൻസറിനെ തടയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...