മുന്തിരി എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു ഫ്രൂട്ട് ആണ്. വിവിധ തരം മുന്തിരികൾ ലഭ്യമാണ്. പച്ച നിറത്തിലുള്ളതും കറുത്ത മുന്തിരിയും ഒക്കെ വിപണിയിൽ ലഭ്യമാണ്. നിറത്തിൽ മാത്രമല്ല ഇതിന്റെ രുചിയിലും വ്യത്യസ്തതയുണ്ട്. മധുരമുള്ളതും പുളിയുള്ളതുമായി മുന്തിരിങ്ങകളുണ്ട്. മുന്തിരി ഉപയോഗിച്ച് ആളുകൾ വൈൻ ഉണ്ടാക്കാറുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലമാണ് മുന്തിരി. അതിനാൽ അവ കഴിക്കാനും എല്ലാവർക്കും ഇഷ്ടമാണ്.
ചിലർ മുന്തിരിയുടെ തൊലിയും കുരുവുമൊക്കെ കളഞ്ഞിട്ട് കഴിക്കാറുണ്ട്. ഇങ്ങനെ മുന്തിരിയുടെ കുരുവും തൊലിയുമൊക്കെ കളയുന്നവർ അതിന്റെ ഗുണം അറിഞ്ഞ് കഴിഞ്ഞാൽ പിന്നെ ഒരിക്കലും അത് ചെയ്യില്ല. അതെ മുന്തിരിയുടെ ഒട്ടുമിക്ക ഗുണങ്ങളും അടങ്ങിയിരിക്കുന്നത് അതിന്റെ കുരുവിലും തൊലിയിലുമാണ്. മുന്തിരിയുടെ കുരു ഉൾപ്പെടെ കഴിച്ചാൽ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കുമെന്ന് അറിയണ്ടേ. തുടർന്ന് വായിക്കുക...
ധാരാളം ആന്റിഓക്സിഡന്റുകൾ മുന്തിരിയുടെ കുരുവില്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം ആരോഗ്യകരമായി നിലനിർത്താൻ ഇവ സഹായിക്കും. രക്തസമ്മർദ്ദം നോർമലാകുമ്പോൾ സ്വാഭാവികമായും ശരീരത്തിൽ നല്ലരീതിയിൽ രക്തം പമ്പ് ചെയ്യപ്പെടും. അങ്ങനെ ശരിയായ രീതിയിൽ ഹൃദയധമനികളിലേയ്ക്ക് രക്തത്തിന്റെ ഒഴുക്ക് നടന്നാൽ അത് ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കും. അത് കൊണ്ട് മുന്തിരി പ്രത്യേകിച്ച് വൈന്‍ മുന്തിരി കഴിക്കുമ്പോള്‍ കുരുക്കള്‍ തുപ്പി കളയരുത്. അതുൾപ്പെടെ വേണം കഴിക്കാൻ.
മുന്തിരിയുടെ കുരുക്കളില്‍ അടങ്ങിയിരിക്കുന്ന ഫെനോലിക് ഘടകങ്ങളും പ്രോന്തോസൈനിഡിന്‍സ്, ഗാലിക് ആസിഡ്, ഗല്ലോഗാറ്റേച്ചിന്‍, എപികാറ്റേച്ചിന്‍, കാറ്റേച്ചിന്‍ തുടങ്ങിയവ തലച്ചോറിന്റെ ആരോഗ്യം വളരെ മികച്ചതാണ്. തലച്ചോറില്‍ പ്രോട്ടീന്‍ അടിഞ്ഞ് കൂടി ഉണ്ടാകുന്ന അള്‍ഷിമേഴ്‌സ് പോലെയുള്ള രോഗാവസ്ഥകളില്‍ നിന്നും നിങ്ങൾക്ക് സംരക്ഷണമൊരുക്കാനുള്ള ശേഷി ഇതിനുണ്ട്. മുതിർന്നവർ മാത്രമല്ല കുട്ടികൾക്ക് മുന്തിരി കൊടുക്കുമ്പോഴും കുരു കളയാതെ തന്നെ കൊടുക്കുന്നതാണ് ഉത്തമം. പലരും കുട്ടികൾക്ക് മുന്തിരി നൽകുമ്പോൾ കുരു കളയാറുണ്ട്. ഇനി അങ്ങനെ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
Also Read: Diabetes: പ്രമേഹ രോഗിയാണോ നിങ്ങൾ? രാവിലെ എഴുന്നേൽക്കുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പായും ചെയ്യുക
ആന്റിഓക്‌സിഡന്റ്‌സ് കൂടാതെ, വിറ്റാമിന്‍ ഇ, ലിനോലെനിക് ആസിഡ്, ഫിനോലിക് ഘടകങ്ങള്‍, പൊട്ടാസ്യം, കോപ്പര്‍, ഫോസ്ഫറസ്, കാല്‍സ്യം, സിങ്ക്, മഗ്നീഷ്യം, അയേണ്‍ എന്നിവയും മുന്തിരിയുടെ കുരുക്കളില്‍ അടങ്ങിയിരിക്കുന്നു. ഇത് മാത്രമല്ല പ്രോട്ടീന്‍, ഫൈബര്‍, വെള്ളം, ഓയില്‍ എന്നിവയും മുന്തിരിയുടെ കുരുവിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം ധാതുക്കളും പോഷകങ്ങളും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ ആരോഗ്യം നല്ലരീതിയിൽ നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളാല്‍ സമ്പന്നമാണ് മുന്തിരിയുടെ കുരുക്കള്‍ എന്ന് തന്നെ പറയാം.
ഇനി കണ്ണുകളുടെ കാര്യമെടുത്താൽ അതിനും ബെസ്റ്റാണ് മുന്തിരിയുടെ കുരു. നേത്രസംരക്ഷണത്തിന് മുന്തിരിയുടെ കുരു കഴിക്കുന്നത് നല്ലതാണ് എന്നാണ് പഠനം. മുന്തിരി കഴിക്കുമ്പോൾ കുരു കളയാതെ അതുൾപ്പെടെ കഴിക്കുമ്പോൾ അത് കണ്ണുകൾ നല്ലതാണ്. ഇത് റെറ്റിനയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും കണ്ണുകളുടെ കാഴ്ച്ചശക്തി നിലനിര്‍ത്തുന്നതിനും സഹായിക്കും. കണ്ണുകളെ അള്‍ട്രാവയ്‌ലറ്റ് രശ്മികളില്‍ നിന്നും ഇവ സംരക്ഷിക്കുന്നു. അതിനാല്‍ മുന്തിരി കഴിക്കുമ്പോള്‍ കുരുക്കള്‍ കളയാതെ തന്നെ കഴിക്കാന്‍ ശ്രമിക്കുക.
മുന്തിരിയുടെ കുരുക്കളില്‍ ധാരാളം മിനറല്‍സും പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവ എല്ല് തേയ്മാനം പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്. അതിനാല്‍, മുന്തിരിയുടെ കുരു കളയാതെ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
മുന്തിരിയുടെ കുരുക്കളില്‍ അടങ്ങിയിരിക്കുന്ന മൈക്രോ ഓര്‍ഗാനിസം ഫംഗല്‍ ആന്റ് ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍സ് തടയുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായകമാണ്. ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും ഉണ്ടാകുന്ന ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഭക്ഷ്യവിഷബാധ ഇല്ലാതിരിക്കാനും ഇത് സഹായിക്കുന്നു. എപ്പോഴും മുന്തിരിയുടെ കുരു കളയാതെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...