Fatty Liver: ഈ ദുശീലങ്ങൾ ഫാറ്റി ലിവറിലേക്ക് നയിക്കും; ശ്രദ്ധിക്കുക!

Fatty Liver Disease: പൊണ്ണത്തടി, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ ഫാറ്റി ലിവറിലേക്ക് നയിക്കുന്ന അപകട ഘടകങ്ങളാണ്.

Written by - Zee Malayalam News Desk | Last Updated : Aug 11, 2024, 04:58 PM IST
  • ദൈനംദിന ശീലങ്ങളും ഫാറ്റി ലിവറിന് കാരണമാകുന്നുവെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്
  • പൊണ്ണത്തടി, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ ഫാറ്റി ലിവറിലേക്ക് നയിക്കും
Fatty Liver: ഈ ദുശീലങ്ങൾ ഫാറ്റി ലിവറിലേക്ക് നയിക്കും; ശ്രദ്ധിക്കുക!

ഇന്നത്തെകാലത്ത് വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ രോഗം. ഇത് ആഗോള ജനസംഖ്യയുടെ 25 ശതമാനം പേരെയും ബാധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പൊണ്ണത്തടി, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ അപകട ഘടകങ്ങൾ ഫാറ്റി ലിവറിലേക്ക് നയിക്കും. ദൈനംദിന ശീലങ്ങളും ഫാറ്റി ലിവറിന് കാരണമാകുന്നുവെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്. ഫാറ്റി ലിവറിന് കാരണമായേക്കാവുന്ന മോശമായ ദൈനംദിന ശീലങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

അമിതഭക്ഷണം: നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കലോറി ഉപഭോഗം ചെയ്യുന്നത്, പ്രത്യേകിച്ച് കൊഴുപ്പും കാർബോഹൈഡ്രേറ്റും കൂടുതലുള്ള ഭക്ഷണങ്ങളിൽ കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ലീൻ പ്രോട്ടീനുകൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കേണ്ടത് പ്രധാനമാണ്.

ഉദാസീനമായ ജീവിതശൈലി: ശാരീരിക വ്യായാമങ്ങളുടെ അഭാവം ഫാറ്റി ലിവറിലേക്ക് നയിക്കുന്ന അപകട ഘടകമാണ്. വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിംഗ് എന്നിങ്ങനെ ആഴ്‌ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. വ്യായാമം ചെയ്യുന്നത് ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.

അമിതമായ മദ്യപാനം: ഫാറ്റി ലിവർ രോഗത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് അമിതമായ മദ്യപാനം. അമിത മദ്യപാനം കരളിന്റെ ആരോ​ഗ്യം മോശമാക്കുകയും കരൾ രോ​ഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ രോ​ഗങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്.

പഞ്ചസാര അമിതമായി കഴിക്കുന്നത്: സോഡ, മിഠായി, ബേക്ക് ചെയ്ത സാധനങ്ങൾ തുടങ്ങിയ പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.

ഉറക്കക്കുറവ്: ഉറക്കക്കുറവ് ഫാറ്റി ലിവറിൻ്റെ സാധ്യത വർധിപ്പിക്കുന്നു. കരളിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ നല്ല ഉറക്കം ഉണ്ടാകേണ്ടത് പ്രധാനമാണ്. ഇത് ഫാറ്റി ലിവർ ഉൾപ്പെടെയുള്ള കരൾരോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.

സംസ്കരിച്ച ഭക്ഷണങ്ങൾ: ഫാസ്റ്റ് ഫുഡ്, ഫ്രോസൺ മീൽസ് തുടങ്ങിയ ഉയർന്ന പ്രോസസ് ചെയ്ത, ഉയർന്ന കൊഴുപ്പ്, ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ കരളിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. സംസ്കരിച്ച ഭക്ഷണങ്ങൾ കഴക്കുന്നത് പരിമിതപ്പെടുത്തുക. ഉയർന്ന പ്രോസസ്ഡ് ഫുഡ്സ് ഒഴിവാക്കുക.

അമിത സ്‌ക്രീൻ സമയം: ജോലി, വിനോദം, സോഷ്യൽ മീഡിയ ഉപയോ​ഗം എന്നിവയ്‌ക്കായി ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഫാറ്റി ലിവർ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്‌ക്രീൻ സമയം പരിമിതപ്പെടുത്താനും ഇടയ്ക്കിടെ ഇടവേളകൾ എടുക്കാനും ശ്രമിക്കുക.

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News