ആരോഗ്യകരമായ ആഹാരത്തിനും, വ്യായാമത്തിനും ഒപ്പം തന്നെ ഉറക്കവും ശരീരത്തിനും ആരോഗ്യത്തിനും വളരെ പ്രധാനമാണ്. നന്നായി ഉറക്കം ലഭിക്കാതിരുന്നാൽ തലച്ചോറിന്റെ പ്രവർത്തനത്തെയും, ഹോർമോണുകളെ പോലും ബാധിക്കും. അമിതവണ്ണത്തിനും പലപ്പോഴും ഉറക്കക്കുറവ് കരണമാകാറുണ്ട്. നല്ല ഉറക്കം ലഭിക്കാൻ ചില എളുപ്പവഴികളുണ്ട്.
പകലുറക്കം ഒഴിവാക്കാം
പവർ നാപ്പ്സ്, അല്ലെങ്കിൽ ക്ഷീണിക്കുമ്പോൾ കുറച്ച് സമയത്തേക് മാത്രം മയങ്ങുന്നത് ശരീരത്തിന് വളരെ ഗുണകരമാണ്. എന്നാൽ പകൽ അധികം നേരം ഉറങ്ങുന്നത് രാത്രി ഉറക്കം ലഭിക്കാതിരിക്കാൻ കാരണമാകും. പകൽ ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തിന്റെ സമയക്രമം ആകെ തെറ്റിക്കും. അതിനാലാണ് നിങ്ങൾക്ക് രാത്രി ഉറക്കം കിട്ടാതെ വരുന്നത്. നിങ്ങൾ നീണ്ട പകലുറക്കങ്ങൾ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ALSO READ: Bathing : നിങ്ങൾ കുളിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?
വൈകുന്നേരം മുതലുള്ള സമയങ്ങളിൽ കഫീൻ ഒഴിവാക്കുക
കഫീനിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. കഫീൻ ഏകാഗ്രത കൂട്ടാനും, ഊർജ്ജം വർധിപ്പിക്കാനും സഹായിക്കും. എന്നാൽ ഉറങ്ങുന്നതിന് 6 മണിക്കൂറുകൾ മുമ്പ് വരെ കഫീൻ കഴിക്കുന്നത് ഉറക്കത്തെ ബാധിക്കും. കഫീൻ നിങ്ങളുടെ രക്തത്തിൽ 6 മുതൽ 8 മണിക്കൂർ വരെ ഉയർന്ന നിലയിൽ തന്നെ തുടരും. അതിനാൽ തന്നെ വൈകിട്ട് 4 മണിക്ക് ശേഷം കഫീൻ ഒഴിവാക്കുന്നതാണ് നിങ്ങളുടെ ഉറക്കത്തിന് നല്ലത്.
പകൽ സൂര്യപ്രകാശം ഏൽക്കുക
സൂര്യപ്രകാശം അല്ലെങ്കിൽ വളരെ തെളിച്ചമുള്ള പ്രകാശം പകൽ ഏൽക്കുന്നത് നിങ്ങളെ ഉറങ്ങാൻ സഹായിക്കും. മാത്രമല്ല നിങ്ങൾക്ക് ഉറക്കം വരാൻ എടുക്കുന്ന സമയവും കുറയ്ക്കും. പ്രായമായവരിൽ 2 മണിക്കൂർ ദിവസവും വെയിൽ കൊള്ളുന്നത് ഉറക്കം 2 മണിക്കൂർ വർധിക്കാനും, ഉറക്കത്തിന്റെ എഫിഷ്യൻസി 80 ശതമാനം വർധിപ്പിക്കാനും സഹായിക്കും.
ബ്ലൂ ലൈറ്റ് എക്സ്പോഷർ കുറയ്ക്കുക
പകൽ വെളിച്ചത്തിരിക്കുന്നത് വെയിൽ കൊള്ളുന്നത് ഉറക്കത്തിന് ഗുണകരമാണ്. എന്നാൽ രാത്രി വെളിച്ചത്തിരിക്കുന്നത് വെളിച്ചത്ത് നേരം ചെലവഴിക്കുന്നതും ഉറക്കത്തെ ബാധിക്കും. കാരണം നിങ്ങളുടെ തലചോർ ഇപ്പോഴും പകൽ സമയമാണെന്ന് വിചാരിക്കുകയും, ഉറങ്ങാൻ മടികാണിക്കുകയും ചെയ്യും. കൂടാതെ ഉറങ്ങാനും വിശ്രമിക്കാനും സഹായിക്കുന്ന മെലറ്റോണിന്റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. ഇതും ഉറക്കത്തെ ബാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...