Belly fat: കുടവയർ ഒതുക്കണോ? ഈ നാടൻ പാനീയം ഒന്ന് പരീക്ഷിച്ച് നോക്കൂ!

Tips to reduce belly fat: കുടവയർ വരാൻ വളരെ എളുപ്പമാണെങ്കിലും പോകാൻ വലിയ ബുദ്ധിമുട്ടാണെന്നതാണ് വാസ്തവം. 

Written by - Zee Malayalam News Desk | Last Updated : Apr 1, 2023, 04:59 PM IST
  • കുടവയർ എന്നത് പലരെയും ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്.
  • കുടവയർ കാരണം ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ പോലും ധരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുണ്ട്.
  • വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ് ഇതിനുള്ള ഒരു പരിഹാര മാർഗം.
Belly fat: കുടവയർ ഒതുക്കണോ? ഈ നാടൻ പാനീയം ഒന്ന് പരീക്ഷിച്ച് നോക്കൂ!

കുടവയർ എന്നത് പലരെയും ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്. കുടവയർ വരാൻ വളരെ എളുപ്പമാണെങ്കിലും പോകാൻ അത്ര എളുപ്പമല്ല. കുടവയർ കാരണം ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ പോലും ധരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർ നമുക്ക് ചുറ്റുമുണ്ട്. കുടവയർ കുറയ്ക്കാനായി ദിവസേന ജിമ്മിൽ പോകുന്നവരും പ്രഭാത സവാരി നടത്തുന്നവരും ഏറെയാണ്. വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ് ഇതിനുള്ള ഒരു പരിഹാര മാർഗം. 

അധികം ചെലവില്ലാത്ത രീതിയിൽ തികച്ചും പ്രകൃതിദത്തമായ വഴിയിലൂടെ കുടവയർ ഒതുക്കാൻ സാധിക്കും. തയ്യാറാക്കാനും വളരെ എളുപ്പമാണെന്നതാണ് പ്രധാന സവിശേഷത. സ്വാദും ആരോഗ്യ ഗുണങ്ങളും ഒരുപോലെ ചേർന്ന ഒരു പാനീയമാണിത്. കരിക്ക്, ചെറുനാരങ്ങ, മല്ലിയില, പുതിന എന്നിവയാണ് ആവശ്യമായ ചേരുവകൾ. 

ALSO READ: കാൽസ്യം കുറയാതെ നോക്കണം, കുറഞ്ഞാൽ ഈ ആരോ​ഗ്യ പ്രശ്നങ്ങൾ തലപൊക്കും

കരിക്കിൻ വെള്ളം

പല ആരോഗ്യ ഗുണങ്ങളും പോഷകങ്ങളുമെല്ലാം ഒത്തുചേർന്ന ഒന്നാണ് കരിക്ക്. കലോറി എരിയിച്ചു കളയാൻ സഹായിക്കുന്ന ഇലക്ട്രോലൈറ്റ്, പൊട്ടാസ്യം ബയോ ആക്ടീവ് എന്നീ ഘടകങ്ങൾ കരിക്കിൻ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ്, അമിതവണ്ണം എന്നിവ കുറയ്ക്കാൻ ഏറെ സഹായകമാണ്. 

ചെറുനാരങ്ങ

പൊതുവെ തടി കുറക്കാൻ ഏവരും ആശ്രയിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊഴുപ്പ് എരിയിച്ചു കളയാൻ സഹായിക്കുന്നു. തടി കുറയ്ക്കാന്‍ ലെമണ്‍ ഡയറ്റ് എന്ന പ്രത്യേക ഡയറ്റ് തന്നെയുണ്ട്. 

പുതിനയില

തടി കുറക്കാനും കൊഴുപ്പ് അലിയിച്ച് കളയാനും സഹായിക്കുന്ന ഒന്നാണ് പുതിനയില. ഇതിൻറെ ഇലകളിൽ കലോറി കുറവാണെന്ന് മാത്രമല്ല, ധാരാളം നാരുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. പുതിനയിലകളിൽ അടങ്ങിയിരിക്കുന്ന മെന്തോൾ, ആൻറി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ എന്നിവ ശരീര ഭാരം കുറക്കാൻ സഹായിക്കുന്നവയാണ്. 

മല്ലി

കൊളസ്ട്രോൾ ഉൾപ്പെടെയുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാണ് മല്ലി. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും മല്ലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും മല്ലി ഗുണകരമാണ്. 

ആരോഗ്യകരമായ പാനീയം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം: 

ഒരു കരിക്കിൻറെ വെള്ളം എടുക്കുക. ഇതിലേയ്ക്ക് പകുതി പിടി പുതിനയിലയും ഒരു ടേബിൾ സ്പൂൺ മല്ലിയും ഇടുക. കാൽ ഭാഗം നാരങ്ങയും പിഴിഞ്ഞ് ഒഴിക്കാം. ഒരു രാത്രി മുഴുവൻ ഇത് വെച്ച ശേഷം അടുത്ത ദിവസം രാവിലെ മല്ലിയും പുതിനയും മാറ്റിയ ശേഷം കുടിക്കാം.വേണമെങ്കിൽ പുതിനയില കളയാതെ തന്നെ ഇത് മിക്സിയിൽ അടിച്ച ശേഷവും കുടിക്കാവുന്നതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News