Weight Loss Tips: ലെമൺ - ജിഞ്ചർ ടീ കുടിച്ചോളൂ; വണ്ണവും കുറയ്ക്കാം, ആരോ​ഗ്യത്തിനും നല്ലത്

ശരീരഭാരം കുറയ്ക്കണമെന്നുള്ളവർ ലെമണ്‍-ജിഞ്ചര്‍ ടീ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2022, 03:13 PM IST
  • ഇഞ്ചിയും കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായിക്കുന്നതാണ്.
  • ഇതിലെ ജിഞ്ചറോള്‍ എന്ന ഘടകമാണ് ആരോ​ഗ്യത്തിന് ഗുണം നല്‍കുന്നത്.
  • ആന്റി ഇന്‍ഫ്‌ളമേറ്ററി, ഗ്യാസ്ട്രിക് ഗുണങ്ങള്‍ അടങ്ങിയതാണ് ഇത്.
Weight Loss Tips: ലെമൺ - ജിഞ്ചർ ടീ കുടിച്ചോളൂ; വണ്ണവും കുറയ്ക്കാം, ആരോ​ഗ്യത്തിനും നല്ലത്

വണ്ണം കുറയ്ക്കണമെന്ന ലക്ഷ്യമാണ് ഇന്ന് മിക്ക ആളുകൾക്കും ഉള്ളത്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ആരോ​ഗ്യ കാര്യങ്ങളിലും ഇന്നത്തെ തലമുറ വളരെയധികം ശ്രദ്ധിക്കുന്നവരാണ്. പലർക്കും തടി ഒരു സൗന്ദര്യ പ്രശ്നമാണ്. അമിതഭാരം ചിലപ്പോൾ ഒരുപാട് അസുഖങ്ങളിലേക്ക് നയിക്കും. ചിലർ അനാരോ​ഗ്യകരമായ രീതിയിലൂടെ തടി കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. ഒരു കാരണവശാലും അങ്ങനെ ചെയ്യരുത്. ചിലർ‌ക്ക് ചായ കുടി ഒരു ശീലമാണ്. അത് കുടിച്ചില്ലെങ്കിൽ പിന്നെ തലവേദനയും ഉറക്കം തൂങ്ങലുമൊക്കെയായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. ചായ അത്ര നല്ലതല്ലെന്ന റിപ്പോർട്ടുകളും നമ്മൾ വായിച്ചിട്ടുള്ളതാണ്. 

എന്നാൽ ചില പ്രത്യേക ചായ കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. ശരീരഭാരം കുറയ്ക്കണമെന്നുള്ളവർ ലെമണ്‍-ജിഞ്ചര്‍ ടീ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ചായയില്‍ നാരങ്ങാനീരും ഇഞ്ചിയും ചേര്‍ത്ത് തയ്യാറാക്കുന്ന ഒന്നാണ് ഈ പ്രത്യേക ചായ. നാരങ്ങയും ഇഞ്ചിയും തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. നാരങ്ങയിൽ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. 

Also Read: Sinus Infection Home Remedies: സൈനസിനെ തടയാൻ ഈ പ്രകൃതിദത്ത വീട്ടുവൈദ്യങ്ങൾ സഹായിക്കും

 

ഇഞ്ചിയും കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായിക്കുന്നതാണ്. ഇതിലെ ജിഞ്ചറോള്‍ എന്ന ഘടകമാണ് ആരോ​ഗ്യത്തിന് ഗുണം നല്‍കുന്നത്. ആന്റി ഇന്‍ഫ്‌ളമേറ്ററി, ഗ്യാസ്ട്രിക് ഗുണങ്ങള്‍ അടങ്ങിയതാണ് ഇത്. അതായത് ശരീരത്തിലെ വീക്കം തടയാനും ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഈ ചായ നല്ല മരുന്നാണ്. ചൂട് വര്‍ധിപ്പിച്ച് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ് ഇഞ്ചി. ദഹന പ്രശ്‌നങ്ങള്‍ അകറ്റാനും ഇഞ്ചി സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News