Weight loss: വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഇത് കുടിച്ചാൽ മതി

ശരീരഭാരം കുറയ്ക്കാൻ പെരുംജീരകം നല്ലതാണെന്ന് പറയപ്പെടുന്നു. വെറുംവയറ്റിൽ കഴിച്ചാൽ ഇതിന്റെ ഗുണം ലഭിക്കും. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 04:41 PM IST
  • പെരുംജീരകത്തിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കും.
  • പെരുംജീരകം ദിവസവും കഴിച്ചാൽ ശരീരഭാരം കുറയ്ക്കാം.
  • പെരുംജീരകം ചൂടുവെള്ളത്തിൽ ഇട്ട് കുടിക്കാം
Weight loss: വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഇത് കുടിച്ചാൽ മതി

ജീവിതശൈലി മാറുന്നതനുസരിച്ച് മിക്കവർക്കും ശരീരഭാരം വർധിക്കുകയാണ്. വണ്ണം കുറയ്ക്കാനായി ഓരോരുത്തരും പഠിച്ച പണി പതിനെട്ടും പയറ്റി നോക്കാറുണ്ട്. എന്നാൽ പലപ്പോഴും അത് സാധ്യമാകാതെ വരുന്നു. വ്യായാമം ചെയ്തും, ഭക്ഷണം കഴിക്കാതിരുന്നും ഒക്കെ ശ്രമിച്ച് നോക്കിയിട്ടും വണ്ണം കുറയുന്നില്ല എന്ന പരാതി പലരും പറയുന്നത് നമ്മൾ കേൾക്കുന്നതാണ്. 

വണ്ണം കുറയ്ക്കാനായി നിരവധി മാര്‍ഗങ്ങളും ടിപ്സുകളും ഇന്റര്‍നെറ്റില്‍ വ്യാപകമാണ്. എന്നാൽ അതൊക്കെ എല്ലാവരിലും പ്രായോ​ഗികമാകണമെന്നില്ല. ശരീരഭാരം കുറയ്ക്കാൻ പെരുംജീരകം നല്ലതാണെന്ന് പറയപ്പെടുന്നു. വെറുംവയറ്റിൽ കഴിച്ചാൽ ഇതിന്റെ ഗുണം ലഭിക്കും. അതുപോലെ നിങ്ങളുടെ വയറിലെ കൊഴുപ്പ് ഉരുകാൻ തുടങ്ങും. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും ശരീരഭാരം കുറയ്ക്കാൻ ഈ പാനീയം എങ്ങനെ ഫലപ്രദമാണെന്നും നോക്കാം. 

Also Read: Tender Coconut Water Health Benefits : വേനൽക്കാലത്ത് കരിക്കിൻ വെള്ളം കുടിക്കുന്നത് ഏറെ ഗുണകരം

 

പെരുംജീരകത്തിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കും. പെരുംജീരകം ദിവസവും കഴിച്ചാൽ ശരീരഭാരം കുറയ്ക്കാം. പെരുംജീരകം ചൂടുവെള്ളത്തിൽ ഇട്ട് കുടിക്കാം. അതും വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിൻ ഇത് വളരെ ഫലപ്രദമാണ്. ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുകയും കരളിന്റെയും വൃക്കകളുടെയും പ്രവർത്തനത്തെ ലഘൂകരിക്കുകയും ചെയ്യുന്നു. 

Also Read: Summer Tips: വേനൽക്കാലത്ത് മുട്ടകഴിക്കാൻ പറ്റില്ല; പകരം കഴിക്കാൻ ഇത്രയും സാധനങ്ങൾ

 

പെരുംജീരകം വെള്ളം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഫോസ്ഫറസ്, സെലിനിയം, സിങ്ക്, മാംഗനീസ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News