കോഴിക്കോട് (Kozhikode) പെരുമണ്ണയിലെ ഒരു വനിത ഹോസ്റ്റലിൽ (Women's Hostel) താമസിക്കുന്ന വിദ്യാർഥികൾക്ക് (Students) ഭക്ഷ്യവിഷബാധയേറ്റതായി (Food Poison) റിപ്പോർട്ട്. 15 പേർക്കാണ് വിഷബാധയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഇതിൽ ഏഴുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് (Kozhikode Medical College) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ ഒരു കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് വിദ്യാര്‍ഥികളുടെ നില തൃപ്തികരമാണ്.
ഇന്നലെ ഹോസ്റ്റലില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇവിടെ ലഭിക്കുന്ന ഭക്ഷണം നാല് ഹോസ്റ്റലുകളിലേക്കായി ഒരുമിച്ച് നല്‍കാനായി പാകം ചെയ്യുന്നതാണ്.
ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റതായാണ് (Food Poison) പ്രാഥമിക നിഗമനമെന്നും വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് (Medical Report) വന്നതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ആരോഗ്യവകുപ്പ് (Health Department) അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...