ലോകത്തെ 90% ആളുകള്‍ ശ്വസിക്കുന്നത് മലിന വായുവെന്നു ലോകാരോഗ്യസംഘടന

അന്തരീക്ഷ മലിനീകരണം അപകടകരമായ തോതില്‍ ഉയര്‍ന്നതായി ലോകാരോഗ്യ സംഘടന (ഡബ്ലൂ.എച്ച്‌.ഒ)യുടെ പുതിയ റിപ്പോര്‍ട്ട്. അതായത് പത്തില്‍ ഒന്‍പതു പേരും ശ്വസിക്കുന്നത് മലിന വായുവാണ്. അതുകൊണ്ടുതന്നെ  90 ശതമാനവും ഗുരുതരമായ ആരോഗ്യപ്രശ്നമാണ് നേരിടുന്നത്. മലിനീകരണം മൂലം ലോകത്ത് 60 ലക്ഷം പേര്‍ വര്ഷം തോറും മരിക്കുന്നുണ്ടെന്നും വായു മലിനീകരണം തടയുന്നതിന് ശക്തമായ നടപടി വേണമെന്നും ഡബ്ല്യു.എച്ച്‌.ഒ ആവശ്യപ്പെട്ടു.

Last Updated : Sep 27, 2016, 01:27 PM IST
ലോകത്തെ 90% ആളുകള്‍ ശ്വസിക്കുന്നത് മലിന വായുവെന്നു ലോകാരോഗ്യസംഘടന

ജനീവ : അന്തരീക്ഷ മലിനീകരണം അപകടകരമായ തോതില്‍ ഉയര്‍ന്നതായി ലോകാരോഗ്യ സംഘടന (ഡബ്ലൂ.എച്ച്‌.ഒ)യുടെ പുതിയ റിപ്പോര്‍ട്ട്. അതായത് പത്തില്‍ ഒന്‍പതു പേരും ശ്വസിക്കുന്നത് മലിന വായുവാണ്. അതുകൊണ്ടുതന്നെ  90 ശതമാനവും ഗുരുതരമായ ആരോഗ്യപ്രശ്നമാണ് നേരിടുന്നത്. മലിനീകരണം മൂലം ലോകത്ത് 60 ലക്ഷം പേര്‍ വര്ഷം തോറും മരിക്കുന്നുണ്ടെന്നും വായു മലിനീകരണം തടയുന്നതിന് ശക്തമായ നടപടി വേണമെന്നും ഡബ്ല്യു.എച്ച്‌.ഒ ആവശ്യപ്പെട്ടു.

ലോകത്തെ 3000 പട്ടണങ്ങളിലാണ് സർവേ നടത്തിയത്. ആഫ്രിക്ക, ഏഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വായു കൂടുതൽ മലിനീകരക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേകിച്ചും പട്ടണങ്ങളിലാണ് മലിനീകരണം കൂടിയത്. അതേസമയം വികസിത രാജ്യങ്ങളെ അപേക്ഷിച്ച്‌ ദരിദ്ര രാഷ്ട്രങ്ങളിലാണ് കൂടുതല്‍ മലിനമായ വായു ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

വായു മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ പെട്ടെന്ന് കൊണ്ടുവരാന്‍ കഴിയില്ല. വാഹന പെരുപ്പം കുറയ്ക്കുക, മാലിന്യ സംസ്കരണം ഊര്‍ജിതമാക്കുക, പാചകത്തിന് ഹരിത വാതകം ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Trending News