ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിനോദ സഞ്ചാരത്തിനായി എത്തിയ പതിനഞ്ച് ഇറ്റലിക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
എയിംസില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. രോഗം സ്ഥിരീകരിച്ച പതിനഞ്ച് ഇറ്റലിക്കാരെയും ചാവ്ലലയിലെ ഐടിബിപിക്യാമ്പില്‍ താമസിപ്പിച്ചിരിക്കുകയാണ്.
Also read: കൊറോണ: ഡല്‍ഹിയില്‍ മൂന്ന് സ്കൂളുകള്‍ കൂടി അടച്ചു
21 വിനോദ സഞ്ചാരികളാണ് ഇറ്റലിയില്‍ നിന്നും വന്ന സംഘത്തില്‍ ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത് തുടര്‍ന്ന് നടത്തിയപരിശോധനയില്‍ അയാളുടെ ഭാര്യയ്ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു.
അതിന്‍റെ അടിസ്ഥാനത്തില്‍ ബാക്കിയുള്ളവരെയും പരിശോധിച്ചപ്പോഴാണ് 15 പേര്‍ക്ക് കൂടി കൊറോണ ബാധ ഏറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വന്നത്. ഇതോടെ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയിയെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെയായിരുന്നു ഈ 21 പേരെയും ചാവ്ലയിലെ നിരീക്ഷണ ക്യാമ്പിലേയ്ക്ക് മാറ്റിയത്.
Also read: ഇന്ത്യയില്‍ മൂന്ന്‍ കൊറോണ കേസുകള്‍; പുതിയ യാത്രാ നിര്‍ദേശം പുറത്തിറക്കി സര്‍ക്കാര്‍!
ഇതിനെതുടര്‍ന്ന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് 12 മണിയ്ക്ക് മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇതുവരെ ഏതാണ്ട് 70 രാജ്യങ്ങളില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Also read: കൊറോണ വൈറസ്: യുഎഇയിലെ സ്കൂളുകള്‍ക്ക് ഒരു മാസത്തേയ്ക്ക് അവധി