20 years of Narendra Modi being in power: വിദ്യാഭ്യാസമില്ലാത്തവര്‍ രാജ്യത്തിന് ഭാരം, അവര്‍ക്ക് നല്ല പൗരന്‍മാരാകാന്‍ കഴിയില്ല, അമിത് ഷാ

വിദ്യാഭ്യാസമില്ലാത്ത ആളുകള്‍  രാജ്യത്തിന്‌  ഭാരമാണെന്നും  അവര്‍ക്ക് നല്ല പൗരന്‍മാരാകാന്‍  സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

Written by - Zee Malayalam News Desk | Last Updated : Oct 11, 2021, 06:10 PM IST
  • വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ രാജ്യത്തിന്‌ ഭാരമാണെന്നും അവര്‍ക്ക് നല്ല പൗരന്‍മാരാകാന്‍ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
20 years of Narendra Modi being in power: വിദ്യാഭ്യാസമില്ലാത്തവര്‍  രാജ്യത്തിന് ഭാരം, അവര്‍ക്ക് നല്ല പൗരന്‍മാരാകാന്‍ കഴിയില്ല,  അമിത് ഷാ

New Delhi: വിദ്യാഭ്യാസമില്ലാത്ത ആളുകള്‍  രാജ്യത്തിന്‌  ഭാരമാണെന്നും  അവര്‍ക്ക് നല്ല പൗരന്‍മാരാകാന്‍  സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

"വിദ്യാഭ്യാസമില്ലാത്തവര്‍  ഇന്ത്യക്ക് ഭാരമാണ്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെക്കുറിച്ചോ, അവര്‍   ചെയ്യേണ്ട കര്‍ത്തവ്യങ്ങളെ കുറിച്ചോ അവര്‍ക്ക് ധാരണയുണ്ടാകില്ല. അങ്ങനെയുള്ള ഒരു വ്യക്തിക്ക് എങ്ങിനെ ഒരു  നല്ല പൗരനാകാന്‍ സാധിക്കും?  അമിത് ഷാ (Amit Shah) ചോദിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദി  (PM Modi) തന്‍റെ  രാഷ്ട്രീയ ജീവിതത്തില്‍, മുഖ്യമന്ത്രി, പ്രധാനമന്ത്രി പദവിയില്‍  20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍,  ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Also Read: Jammu Kashmir: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  "Democratic Leader" എന്ന് പ്രശംസിച്ച അദ്ദേഹം കേന്ദ്ര മന്ത്രിസഭ ഒരിക്കലും ഇത്രയും ജനാധിപത്യപരമായി പ്രവർത്തിച്ചിട്ടില്ലെന്ന് വിമർശകർ പോലും സമ്മതിക്കുമെന്നും  അഭിപ്രായപ്പെട്ടു. 

Also Read: Hindustan Petroleum's Bumper Navratri Offer: ബമ്പർ നവരാത്രി ഓഫർ, LPG സിലിണ്ടര്‍ ബുക്ക് ചെയ്യൂ, 10,000 രൂപയുടെ ആനുകൂല്യങ്ങൾ നേടൂ ...!!

പ്രധാനമന്ത്രി നരേന്ദ്രമോദി  ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നടത്തിയ ഒരു ഭരണപരിഷ്ക്കാര നടപടി  അദ്ദേഹം അഭിമുഖത്തില്‍ എടുത്തു പറയുകയുണ്ടായി.  ആ കാലത്ത്  വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ പ്രശ്നം സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുന്ന കുട്ടികളായിരുന്നു. 

Also Read: Lakhimpur Violence: കോൺഗ്രസിന്‍റെ രാജ്യവ്യാപക മൗനവ്രത പ്രതിഷേധത്തിന് തുടക്കം

ഈ പ്രശ്നത്തിന് പരിഹാരം അദ്ദേഹം കണ്ടെത്തി.    രക്ഷാകര്‍ത്താക്കളുടെ ഒരു കമ്മിറ്റി  അദ്ദേഹം  രൂപവത്കരിച്ചു. കുട്ടി സ്‌കൂളില്‍ വന്നില്ലെങ്കില്‍ അതിന്‍റെ  കാരണം അന്വേഷിച്ച്  അദ്ധ്യാപകര്‍ക്ക് കൃത്യമായ ചുമതലകള്‍ നല്‍കി.  ഇതോടെ സ്കൂള്‍ പഠനം മുടക്കുന്ന കുട്ടികളുടെ   കണക്ക്  37% ത്തില്‍ നിന്ന് 1 % ആയി കുറഞ്ഞതായും  അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News