മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും ഫിറ്റ്നസ് ഏറെ പ്രധാനമാണ്. അതിജീവനത്തിനായുള്ള ഓട്ടത്തിൽ വേഗതയും ചടുലതയുമെല്ലാം അവയ്ക്ക് നിർണായകമാണ്. ഫിറ്റ്നസ് എന്നാൽ മൃഗങ്ങൾക്ക് ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പ്രശ്നമാണ്. പലപ്പോഴും ഇരയെ കീഴടക്കാനും വേട്ടക്കാരനിൽ നിന്ന് ഓടി രക്ഷപ്പെടാനുമെല്ലാം മൃഗങ്ങൾ നടത്താറുള്ള ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്.
കാടിനും കാട്ടുമൃഗങ്ങൾക്കും ഓരോ നിയമമുണ്ടെന്നാണ് പൊതുവേ പറയപ്പെടുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കടുവകൾ. കടുവകൾക്ക് അവരുടേതായ ആധിപത്യമുള്ള മേഖലകളുണ്ട്. അവിടെ മറ്റൊരു മൃഗത്തെയും കയറാൻ കടുവകൾ അനുവദിക്കാറില്ല. ഇത്തരത്തിൽ മൃഗങ്ങളുടെ ജീവിതവും അതിജീവനത്തിനായുള്ള പോരാട്ടങ്ങളുമെല്ലാം പലപ്പോഴും ക്യാമറക്കണ്ണുകളിൽ പതിയാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
ALSO READ: ചെരുപ്പ് അടിച്ച് മാറ്റുന്നു പാമ്പോ...? വീഡിയോ വൈറൽ
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ പങ്കുവെച്ച ക്ലിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. തൻ്റെ സ്വാധീന മേഖലയിൽ കടന്നുകയറിയ പുള്ളിപ്പുലിയെ തുരത്താൻ ശ്രമിക്കുന്ന കടുവയെ വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് സുശാന്ത നന്ദ നൽകിയ ക്യാപ്ഷനും ശ്രദ്ധേയമാകുകയാണ്.
'മൂർച്ചയേറിയ നഖങ്ങളുള്ളതിനാൽ കടുവകൾക്ക് എളുപ്പത്തിൽ മരങ്ങളിൽ കയറാൻ കഴിയും. മരങ്ങളിൽ ഈ നഖം അമർത്തിയാണ് അവ മുകളിലേയ്ക്ക് കയറുക. എന്നാൽ പ്രായമാകുന്തോറും അവരുടെ ശരീര ഭാരം അവയ്ക്ക് മരം കയറാൻ തടസമാകുന്നു. അതിജീവിക്കണമെങ്കിൽ മെലിഞ്ഞിരിക്കൂ.' എന്നാണ് സുശാന്ത നന്ദ പറയുന്നത്.
That is how leopard survives in a tiger dominated landscape
Tigers can easily climb trees,with their sharp and retractable claws providing a powerful grip to hold the tree trunk and climb up. But as they grow old their body weight prevents them to do so.
Stay slim to survive pic.twitter.com/uePgSwIJcj— Susanta Nanda (@susantananda3) February 14, 2023
30 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ ഒരു പുള്ളിപ്പുലിയുടെ നേരെ പാഞ്ഞടുക്കുന്ന കടുവയെ കാണാം. എന്നാൽ കടുവയുടെ വരവ് കണ്ട പുള്ളിപ്പുലി ഞൊടിയിടയിൽ മരത്തിൽ പാഞ്ഞുകയറി. കടുവയും പിന്നാലെ മരത്തിൽ കയറാനുള്ള ശ്രമം നടത്തിയെങ്കിലും പാതി വഴിയിൽ തിരിച്ചിറങ്ങുന്നത് വീഡിയോയിൽ കാണാം. പോസ്റ്റ് ചെയ്തതിന് പിന്നാലെ നാല് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തിയിരിക്കുന്നത്.
പുള്ളിപ്പുലിയുടെ അതിശയകരമായ വേഗതയെയാണ് ഭൂരിഭാഗം ആളുകളും പ്രശംസിക്കുന്നത്. കടുവയുടെ ഭയാനകമായ കുതിപ്പും പുള്ളിപ്പുലിയുടെ മരംകയറ്റവും അതിശയിപ്പിക്കുന്നതാണെന്ന് ചിലർ പറഞ്ഞു. മരത്തിലേയ്ക്ക് ഓടിക്കയറുമ്പോൾ പുള്ളിപ്പുലിയുടെ ഹൃദയമിടിപ്പ് കൂടിയിരിക്കുമെന്ന് മറ്റ് ചിലർ ഉറപ്പ് പറയുന്നു. അതിശയകരമായ വീഡിയോ പങ്കുവെച്ചതിന് സുശാന്തയ്ക്ക് നിരവധിയാളുകളാണ് നന്ദി അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...