ഭുവനേശ്വര്‍: ഇന്ത്യൻ രാഷ്‌ട്രപതിയായി ദ്രൗപദി മുര്‍മു തെരഞ്ഞെടുക്കപ്പെടുന്നത് ആഘോഷമാക്കാൻ ഒരുങ്ങി ആദിവാസി ഊരായ ഉപര്‍ബേദ ഗ്രാമം. ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയിലെ ഉപര്‍ബേദ ഗ്രാമത്തിലാണ് ദ്രൗപദി മുര്‍മ്മു ജനിച്ചത്. ഊരിന്റെ മകൾ രാജ്യത്തിന്റെ ഉന്നത പദവി അലങ്കരിക്കപ്പെടുന്ന ദിനം ‘വിജയ് ദിവസ്’ ആയി ആഘോഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഒരു ഗ്രാമം.
വീടുകളിലെല്ലാം ദീപങ്ങൾ തെളിയിച്ചും,തെരുവുകൾ വൃത്തിയാക്കിയും,ഗ്രാമം മുഴുവൻ അലങ്കരിച്ചും തങ്ങളുടെ സന്തോഷത്തെ അറിയിക്കുകയാണ് ഗ്രാമവാസികൾ.ആദിവാസി വിഭാഗത്തില്‍ നിന്ന് രാഷ്‌ട്രപതിയാകുന്ന ആദ്യ വനിതയാണ് ദ്രൗപദി മുര്‍മ്മു. അതിനാൽ തന്നെ ഉപര്‍ബേദയിലെ എല്ലാ ജനങ്ങളും അവധിയെടുത്തുകൊണ്ടാണ് നാടിന്റെ മകളുടെ വിജയം ആഘോഷിക്കുന്നത്.
പരമ്പരാഗത നാടോടി നൃത്തമായ സന്താലിയും വിജയാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്.നെൽച്ചെടികൾ പറിച്ചുനടാനുള്ള തിരക്കുകളിലാണ് ഗ്രാമത്തിലെ ജനങ്ങൾ. എന്നാൽ അതെല്ലാം മാറ്റിവെച്ച് ദ്രൗപദി മുര്‍മ്മുവിന്റെ ജയം ആഘോഷമാക്കുന്നുവെന്ന് ഊര് മൂപ്പൻ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...