close

News WrapGet Handpicked Stories from our editors directly to your mailbox

വനിതാദിനത്തില്‍ എയര്‍ ഇന്ത്യ സര്‍വീസുകളുടെ പൂര്‍ണ നിയന്ത്രണം വനിതകള്‍ക്ക്

പൂ​ര്‍​ണ​മാ​യും വ​നി​താ ക്രൂ​വു​മാ​യാ​ണ് ഫ്ലൈ​റ്റു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ക.  

Updated: Mar 8, 2019, 12:53 PM IST
വനിതാദിനത്തില്‍ എയര്‍ ഇന്ത്യ സര്‍വീസുകളുടെ പൂര്‍ണ നിയന്ത്രണം വനിതകള്‍ക്ക്

കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തി​ല്‍ ‘വ​നി​താ ചി​റ​കി​ലേ​റി’ എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ങ്ങ​ള്‍. 12 അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ളു​ടെ​യും 40 ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ളു​ടെ​യും പൂ​ര്‍​ണ നി​യ​ന്ത്ര​ണം സ്ത്രീ​ക​ള്‍​ക്ക് ന​ല്‍​കി.

 

 

പൂ​ര്‍​ണ​മാ​യും വ​നി​താ ക്രൂ​വു​മാ​യാ​ണ് ഫ്ലൈ​റ്റു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ക. വ​നി​താ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കാ​ന്‍ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത​താ​യി എ​യ​ര്‍ ഇ​ന്ത്യ കേ​ന്ദ്ര​ങ്ങ​ള്‍ അ​റി​യി​ച്ചു.

ഡ​ല്‍​ഹി-​സി​ഡ്നി, മും​ബൈ-​ല​ണ്ട​ന്‍, ഡ​ല്‍​ഹി-​റോം, ഡ​ല്‍​ഹി-​ല​ണ്ട​ന്‍, മും​ബൈ-​ഡ​ല്‍​ഹി-​ഷാം​ഗാ​യി, ഡ​ല്‍​ഹി-​പാ​രീ​സ്, മും​ബൈ-​ന്യൂ​ആ​ര്‍​ക്ക്, മും​ബൈ-​ന്യൂ​യോ​ര്‍​ക്ക്, ഡ​ല്‍​ഹി-​ന്യൂ​യോ​ര്‍​ക്ക്, ഡ​ല്‍​ഹി-​വാ​ഷിം​ഗ്ട​ണ്‍‌, ഡ​ല്‍​ഹി-​ഷി​ക്കാ​ഗോ, ഡ​ല്‍​ഹി-​സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ എ​ന്നി​വ​യാ​ണ് പൂ​ര്‍​ണ​മാ​യും വ​നി​താ ക്രൂ ​ഉ​ള്‍​പ്പെ​ടു​ന്ന അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍.