Haryana Liquor Policy: ചിയേഴ്സ്..!! കോർപ്പറേറ്റ് ഓഫീസുകളിൽ ഇനി മദ്യവും ആകാം!!

Haryana Liquor Policy: പുതിയ മദ്യ നയം അനുസരിച്ച്  ഹരിയാനയില്‍ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഉടൻ തന്നെ ബിയറും വൈനും ഉൾപ്പെടെയുള്ള  കുറഞ്ഞ ആള്‍ക്കഹോള്‍ അടങ്ങിയ ലഹരിപാനീയങ്ങൾ നൽകുന്ന റെസ്റ്റോറന്‍റുകളും കാന്‍റീനുകളും തുറക്കാൻ കഴിയും.

Written by - Zee Malayalam News Desk | Last Updated : May 15, 2023, 09:21 PM IST
  • ഹരിയാനയില്‍ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഉടൻ തന്നെ ബിയറും വൈനും ഉൾപ്പെടെയുള്ള ലഹരിപാനീയങ്ങൾ നൽകുന്ന റെസ്റ്റോറന്‍റുകളും കാന്‍റീനുകളും തുറക്കാൻ കഴിയും.
Haryana Liquor Policy: ചിയേഴ്സ്..!! കോർപ്പറേറ്റ് ഓഫീസുകളിൽ ഇനി മദ്യവും ആകാം!!

Haryana Liquor Policy: മദ്യ നയത്തില്‍ അടിമുടി മാറ്റം വരുത്തി ഹരിയാന സര്‍ക്കാര്‍. ആതായത് ഇനി മുതല്‍ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് അവരുടെ സ്റ്റോറന്‍റുകളിലും കാന്‍റീനുകളിലും മദ്യവും വിളമ്പാം...!!

Also Read:  Fortunate Zodiac Sign: ഈ രാശിക്കാർ ഏറ്റവും ഭാഗ്യവാന്മാർ!! സമ്പത്തും സ്നേഹവും പദവിയും എന്നും ഒപ്പം 

പുതിയ മദ്യ നയം അനുസരിച്ച്  ഹരിയാനയില്‍ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഉടൻ തന്നെ ബിയറും വൈനും ഉൾപ്പെടെയുള്ള  കുറഞ്ഞ ആള്‍ക്കഹോള്‍ അടങ്ങിയ ലഹരിപാനീയങ്ങൾ നൽകുന്ന റെസ്റ്റോറന്‍റുകളും കാന്‍റീനുകളും തുറക്കാൻ കഴിയും. എന്നാല്‍ ഇതിന് ചില നിബന്ധനകള്‍ പാലിച്ചിരിക്കണം. ഇത്തരത്തില്‍ "വീര്യം കുറഞ്ഞ" മദ്യം വിളമ്പാനുള്ള ലൈസൻസ് കുറഞ്ഞത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണവും 5,000 ജീവനക്കാരുമുള്ള  ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മാത്രമേ അനുവദിക്കൂ. കൂടാതെ,  കുറഞ്ഞത് 2,000 ചതുരശ്ര അടി സ്ഥലമുള്ള  കാന്റീന്നയിരിക്കണം, എങ്കില്‍ മാത്രമേ ലഹരി പാനീയങ്ങൾ വിൽക്കാനുള്ള അനുവാദം ലഭിക്കൂ. 

Also Read:  Mallikarjun Kharge Summoned: ബജ്‌രംഗ ദൾ നിരോധന വാഗ്ദാനം, കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയ്ക്ക് സമൻസ് 
 
ഹരിയാന സര്‍ക്കാര്‍ അടുത്തകാലത്ത് നടപ്പാക്കിയ മദ്യനയത്തിന്‍റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. അതനുസരിച്ച് ലഹരിപാനീയങ്ങൾ വിൽക്കാൻ അനുവദിക്കുന്ന ലൈസൻസ് (L-10F) ഓഫീസുകൾക്ക് നൽകാവുന്നതാണ്. എന്നാല്‍, ചില പ്രധാന നിബന്ധനകള്‍ പാലിച്ചിരിക്കണം എന്നാണ് നയത്തില്‍ പറയുന്നത്. കൂടാതെ, 3 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റിനു പുറമേ, ഓരോ അപേക്ഷകനും പ്രതിവർഷം 10 ലക്ഷം രൂപ ലൈസൻസ് ഫീസും നൽകണം.

അതേസമയം പുതിയ മദ്യ നയത്തിലെ പരിഷ്ക്കാരങ്ങള്‍ സര്‍ക്കാരിന് സന്തോഷം നല്‍കുന്നില്ല എന്നാണ് അധികൃതര്‍ പറയുന്നത്. കാരണം, നിബന്ധനകള്‍ പാലിച്ചുകൊണ്ട്‌ ലൈസന്‍സിനായി അപേക്ഷിക്കാന്‍ പ്രതീക്ഷിച്ച അത്ര കമ്പനികള്‍ മുന്നോട്ടു വരുന്നില്ല.  5,000 ജീവനക്കാര്‍, ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓഫീസ്,  2,000 ചതുരശ്ര അടി സ്ഥലമുള്ള  കാന്‍റീന്‍ ഈ നിബന്ധനകള്‍ കാരണം പല കമ്പനികളും തങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ സാധ്യത ഇല്ല എന്ന് തന്നെ ചൂണ്ടിക്കാട്ടി. 

കൂടാതെ,  SEZ-കളിലും ഐടി പാർക്കുകളിലും ഓഫീസുകളുള്ള ബിസിനസ്സുകൾക്ക് ഈ നിയമം ബാധകമല്ല. ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്‍റ് ആണ് ഈ സ്ഥലങ്ങൾക്ക് ലൈസൻസ് നൽകുന്നത്.  അവയുടെ പരിസരത്ത് ഏതെങ്കിലും തരത്തിലുള്ള മദ്യം നൽകാൻ  അനുവാദമില്ല. ആഘോഷങ്ങൾക്ക് സാധാരണ നൽകുന്ന ഒരു ദിവസത്തെ മദ്യ ലൈസൻസ് പോലും ഈ ഓഫീസുകൾ സ്വീകരിക്കുന്നില്ല.

കൂടാതെ, എച്ച്ആർ പോളിസികൾ കാരണം പല ഓഫീസുകളും തങ്ങളുടെ ഓഫീസുകളിൽ മദ്യം വിളമ്പാൻ അനുവദിക്കുന്നില്ല. തൽഫലമായി,  താരതമ്യേന വളരെ കുറച്ച് ബിസിനസ് സ്ഥാപനങ്ങള്‍ ലൈസൻസുകൾ തേടുമെന്നാണ് വിലയിരുത്തല്‍.  ബാർ പെർമിറ്റുകൾക്ക് സമാനമായ അപേക്ഷാ നടപടിക്രമം ആണ്  L-10F ലൈസൻസ് നേടുന്നതിനും പിന്തുടരേണ്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News