ഗുലാം നബി ആസാദിന്‍റെ പ്രസ്താവന: രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്ന് അമിത് ഷാ

കശ്മീര്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്ന് അമിത് ഷാ.  

Last Updated : Jun 24, 2018, 11:13 AM IST
ഗുലാം നബി ആസാദിന്‍റെ പ്രസ്താവന: രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്ന് അമിത് ഷാ

കശ്മീര്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്ന് അമിത് ഷാ.  

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദിന്‍റെയും സൈഫുദീന്‍ സോസിന്‍റെയും കശ്മീര്‍ സംബന്ധിച്ച പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ്‌ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്നവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 

ജമ്മുകശ്മീര്‍ ഇന്ത്യ‍യുടെ അഭിവാജ്യ ഘടകമാണെന്നും ആരു വിചാരിച്ചാലും ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനാവില്ല എന്നും അദ്ദേഹം പറഞ്ഞു. പിഡിപിയുമായി സഖ്യം ഉപേക്ഷിച്ചതിനു ശേഷം ആദ്യമായാണ് അദ്ദേഹം കശ്മീരിലെത്തിയത്. 

ജമ്മു-കശ്മീരില്‍ ഭാരതീയ ജനസംഘം സ്ഥാപക അധ്യക്ഷന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ പങ്കെടുക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 
ജമ്മു കശ്മീരില്‍ ബിജെപി, പിഡിപിയ്ക്ക് നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുകയും, രാഷ്‌ട്രപതി ഭരണം നിലവില്‍ വരുകയും ചെയ്തത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ ആധാരമാക്കിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഓപ്പറേഷന്‍ ഓള്‍ ഔട്ടിന്‍റെ പേരില്‍ നടക്കുന്ന ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഭീ​ക​ര​വി​രു​ദ്ധ നീ​ക്ക​ങ്ങ​ളി​ല്‍ തീ​വ്ര​വാ​ദി​ക​ളെ​ക്കാ​ള്‍ ഏ​റെ സാധാരണ ജ​ന​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ടു​ന്ന​തെ​ന്ന് ഗുലാം നബി ആ​സാ​ദ് പ്രസ്താവിച്ചിരുന്നു. കശ്മീരില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയാല്‍ അവര്‍ സ്വതന്ത്രരായിരിക്കാന്‍ ആവും ആഗ്രഹിക്കുക എന്ന് കശ്മീരിയും കോണ്‍ഗ്രസ്‌ നേതാവുമായ സൈഫുദീന്‍ സോസ് അഭിപ്രായപ്പെട്ടിരുന്നു. ഇതേ അഭിപ്രായം മുന്‍പ് പർവേസ് മുഷാറഫും പറഞ്ഞിരുന്നു. 

പിഡിപിയുംയുള്ള സഖ്യം പിരിഞ്ഞതിന് ശേഷമെത്തിയ അമിത് ഷാ പിഡിപിഎക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സിന്‍റെയും പി.ഡി.പിയുടെയും രണ്ട് കുടുംബങ്ങളുടെ മൂന്നു തലമുറകള്‍ സംസ്ഥാനം ഭരിച്ചിട്ടും പഷ്മിനക്കും പാംപോറിനും വികസനത്തിനായി ഒന്നും നല്‍കിയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കശ്മീരിലെ പഷ്മിന ഷാളും പാംപോറിലെ കുങ്കുമവും ലോകപ്രശസ്തമാണ്. അതേസമയം, പഷ്മിനക്ക് 40 കോടി രൂപയും പാംപോറിന് 45 കോടി രൂപയും വികസന ഫണ്ട് ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ചെന്നും അമിത് ഷാ വ്യക്തമാക്കി.

 

Trending News