Bihar മുഖ്യമന്ത്രിയ്ക്കെതിരെ പാളയത്തില്‍ പടയൊരുക്കം, അഴിമതിക്കേസില്‍ ജയിലില്‍ പോകേണ്ടയാളാണ് നിതീഷ് കുമാറെന്ന് BJP നേതാവ്

Bihar Chief Minister നിതീഷ് കുമാറിനെതിരെ ഭരണപക്ഷത്തുനിന്നും പടയൊരുക്കം...  മുഖ്യമന്ത്രിയ്ക്കെതിരെ തുറന്ന യുദ്ധം  പ്രഖ്യാപിച്ച് BJP MLC തുന്ന പാണ്ഡെയാണ്  രംഗത്തെത്തിയിരിയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 4, 2021, 12:07 AM IST
  • Bihar മുഖ്യമന്ത്രിയ്ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് BJP MLC തുന്ന പാണ്ഡെ രംഗത്ത്
  • ലാലുപ്രസാദ് യാദവിനപ്പോലെ ജയിലില്‍ കിടക്കേണ്ടയാളാണ് നിതീഷെന്നും സാഹചര്യങ്ങളാണ് നിതീഷിനെ മുഖ്യമന്ത്രിയാക്കിയതെന്നും പാണ്ഡെ പറഞ്ഞു
Bihar മുഖ്യമന്ത്രിയ്ക്കെതിരെ പാളയത്തില്‍ പടയൊരുക്കം, അഴിമതിക്കേസില്‍ ജയിലില്‍ പോകേണ്ടയാളാണ്  നിതീഷ് കുമാറെന്ന് BJP നേതാവ്

Patna: Bihar Chief Minister നിതീഷ് കുമാറിനെതിരെ ഭരണപക്ഷത്തുനിന്നും പടയൊരുക്കം...  മുഖ്യമന്ത്രിയ്ക്കെതിരെ തുറന്ന യുദ്ധം  പ്രഖ്യാപിച്ച് BJP MLC തുന്ന പാണ്ഡെയാണ്  രംഗത്തെത്തിയിരിയ്ക്കുന്നത്.

2009 ലെ മദ്യ അഴിമതിയില്‍ നിതീഷ് കുമാറിന്  (Nitish Kumar) പങ്കുണ്ടെന്നും വൈകാതെ അദ്ദേഹം ജയിലില്‍ പോകേണ്ടിവരുമെന്നും തന്‍റെ പക്കല്‍ എല്ലാ തെളിവുകളുമുണ്ടെന്നും തുന്ന പാണ്ഡെ (Tunna Pandey) പറഞ്ഞു.

 ലാലുപ്രസാദ് യാദവിനപ്പോലെ ജയിലില്‍ കിടക്കേണ്ടയാളാണ് നിതീഷെന്നും  സാഹചര്യങ്ങളാണ് നിതീഷിനെ മുഖ്യമന്ത്രിയാക്കിയതെന്നും അതിനുള്ള അര്‍ഹത അദ്ദേഹത്തിനില്ലെന്നും  പാണ്ഡെ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍  74 സീറ്റുകള്‍ നേടിയിട്ടും JD(U)വിന് മുഖ്യമന്ത്രി സ്ഥാനം BJP വാഗ്ദാനം ചെയ്യുകയായിരുന്നു.  

‘നിതീഷ് കുമാര്‍ വഴിയല്ല ഞാന്‍ രാഷ്ട്രീയത്തിലെത്തിയത്. അദ്ദേഹത്തിന്‍റെ ദയയിലല്ല  താന്‍  രാഷ്ട്രീയത്തില്‍ തുടരുന്നത്. നീതിയുക്തമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കട്ടെ,’ പാണ്ഡെ വെല്ലുവിളിച്ചു.

Also Read: Gautam Gambhir: അനധികൃതമായി കോവിഡ് മരുന്ന് കൈവശം വച്ചു, ഗൗതം ഗംഭീറിന്‍റെ സംഘടനയ്‌ക്ക് കുരുക്ക്

അതേസമയം,  പാണ്ഡെയുടെ പ്രതികരണം തള്ളുന്നുവെന്നാണ് BJP നേതൃത്വം പറയുന്നത്. MLC യുടെ  യ്ദുഎ പ്രസ്താവനയില്‍ BJP നേതൃത്വം  വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം,  തുന്ന പാണ്ഡെ  അടുത്തിടെ RJD നേതാവിനെ സന്ദര്‍ശിച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.  അന്തരിച്ച RJD നേതാവ്   സഹാബുദ്ദിന്‍റെ മകനെയാണ് അദ്ദേഹം സന്ദര്‍ശിച്ചത് എന്നാണ് റിപ്പോര്‍ട്ട്.   RJD യില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ് തുന്ന   പാണ്ഡെ എന്നാണ് സൂചനകള്‍. പാണ്ഡെയുടെ സഹോദരന്‍ RJD MLA യാണ് എന്നതും  അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News