ന്യൂഡല്‍ഹി: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ന്‍ അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന് H1N1 ഫ്ലൂ (പന്നിപ്പനി) സ്ഥിരീകരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം അമിത് ഷായുടെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു വരികയാണ്.
ചൊവ്വാഴ്ച അഹമ്മദാബാദിലെ ജഗന്നാഥ് ക്ഷേത്രത്തില്‍ അമിത് ഷാ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ബുധനാഴ്ചയോടെ അദ്ദേഹത്തിന് നെഞ്ചില്‍ അസ്വസ്ഥതയും ശ്വാസതടസവും നേരിട്ടതിനാലാണ് എയിംസില്‍ എത്തിച്ചതെന്നാണ് സൂചന. തുടര്‍ന്ന് നടന്ന വിദഗ്ധ പരിശോധനയിലാണ് അദ്ദേഹത്തിന് H1N1 ഫ്ലൂവാണെന്ന് തെളിഞ്ഞത്.
അമിത് ഷായുടെ രോഗ വിവരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും സ്ഥിരീകരിച്ചു. എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കുന്നതിനുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
എന്നാല്‍ തന്‍റെ രോഗവിവരം അമിത് ഷായും ട്വിറ്ററിലൂടെ വ്യക്തമാക്കി. എത്രയുംവേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
मुझे स्वाइन फ्लू हुआ है, जिसका उपचार चल रहा है। ईश्वर की कृपा, आप सभी के प्रेम और शुभकामनाओं से शीघ्र ही स्वस्थ हो जाऊंगा।
— Amit Shah (@AmitShah) January 16, 2019
രോഗവിവരം സ്ഥിരീകരിച്ച് ബിജെപി നേതാവ് അനില്‍ ബാലുനിയും ട്വീറ്റ് ചെയ്തിരൂന്നു. അമിത് ഷാ ഒന്നു രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും അദ്ദേഹം പറഞ്ഞു.
Anil Baluni, BJP: National President of BJP, Amit Shah is doing well. He will be discharged (from AIIMS, Delhi) in a day or two. pic.twitter.com/6jwiLQofOw
— ANI (@ANI) January 17, 2019