Sanjay Raut: അദ്ദേഹം എവിടെ പോയാലും ബിജെപി തോൽക്കും!! ജെപി നദ്ദയുടെ മുംബൈ സന്ദർശനത്തെ പരിഹസിച്ച് സഞ്ജയ് റൗത്

Sanjay Raut: പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത വേളയില്‍   മുംബൈയിലെ അടുത്ത മേയർ ഭാരതീയ ജനതാ പാർട്ടിയിൽ നിന്നായിരിക്കണം, ഇത്  ഉറപ്പാക്കാൻ പ്രവര്‍ത്തിക്കണം എന്ന് പാർട്ടി കേഡറുകളോട് അഭ്യർത്ഥിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 18, 2023, 02:22 PM IST
  • നദ്ദ മഹാരാഷ്ട്രയിലേക്ക് വരുന്നു. ഞങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു, അദ്ദേഹം പോകുന്നിടത്തെല്ലാം ബിജെപി തോൽക്കും... റൗത് പറഞ്ഞു
Sanjay Raut: അദ്ദേഹം എവിടെ പോയാലും ബിജെപി തോൽക്കും!! ജെപി നദ്ദയുടെ മുംബൈ സന്ദർശനത്തെ പരിഹസിച്ച് സഞ്ജയ് റൗത്

Mumbai: ബിജെപി ദേശീയ അദ്ധ്യക്ഷന്‍  ജെപി നദ്ദയുടെ മുബൈ സന്ദര്‍ശനത്തെ പരിഹസിച്ച് ശിവസേന  ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ്  റൗത്. നദ്ദ പോകുന്നിടത്തെല്ലാം ബിജെപി തോൽക്കുമെന്നായിരുന്നു റൗത് നടത്തിയ വിമര്‍ശനം.  

Also Read:  Kiren Rijiju: കിരണ്‍ റിജിജുവിന് സ്ഥാനമാറ്റം, അര്‍ജുന്‍ റാം മേഖ്‌വാള്‍ പുതിയ നിയമമന്ത്രി
 
"നദ്ദ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിൽ തങ്ങി, പക്ഷേ അവിടെ കനത്ത പരാജയം ഏറ്റുവാങ്ങി, ഇപ്പോൾ അദ്ദേഹം മഹാരാഷ്ട്രയിലേക്ക് വരുന്നു. ഞങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു... അദ്ദേഹം എവിടെ പോയാലും ബിജെപി തോൽക്കും," രാജ്യസഭാ എംപി സഞ്ജയ് റൗത് നാസിക്കിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Also Read:  Lunar Eclipse 2023: ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം എന്നാണ്? തിയതിയും സമയവും അറിയാം 
 
രണ്ട് ദിവസത്തെ മഹാരാഷ്ട്ര സന്ദർശനത്തിനെത്തിയിരിയ്ക്കുകയാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ.  ബുധനാഴ്ച അദ്ദേഹംപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത വേളയില്‍   മുംബൈയിലെ അടുത്ത മേയർ ഭാരതീയ ജനതാ പാർട്ടിയിൽ നിന്നായിരിക്കണം, ഇത്  ഉറപ്പാക്കാൻ പ്രവര്‍ത്തിക്കണം എന്ന് പാർട്ടി കേഡറുകളോട് അഭ്യർത്ഥിച്ചു. ബുധനാഴ്ച മുതൽ രണ്ട് ദിവസത്തെ മഹാരാഷ്ട്ര സന്ദർശനത്തിനെത്തിയ ദേശീയ അദ്ധ്യക്ഷന്‍ സംസ്ഥാന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള എംവിഎ സർക്കാർ വികസന പ്രവർത്തനങ്ങൾ സ്തംഭിപ്പിച്ചതായി നദ്ദ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മുൻ മഹാ വികാസ് അഘാഡി (എം‌വി‌എ) സർക്കാരിനെ 'അഴിമതി നിറഞ്ഞ സര്‍ക്കാര്‍" എന്ന് വിശേഷിപ്പിച്ച ജെപി നദ്ദ  സംസ്ഥാനത്തെ  എല്ലാ വികസന പ്രവർത്തനങ്ങളും ഈ സര്‍ക്കാര്‍ താൽക്കാലികമായി നിർത്തിവച്ചതായി പറഞ്ഞു. എംവി‌എ സർക്കാരിൽ മുകളിൽ നിന്ന് താഴെ വരെ വ്യാപകമായ അഴിമതിയുണ്ടെന്ന് മുംബൈയിൽ ഒരു ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. മുംബൈയുടെ അടുത്ത മേയർ ബിജെപിയിൽ നിന്നാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പാർട്ടി അണികളോട് അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് എല്ലാ വികസന പ്രവർത്തനങ്ങളും നിലച്ചിരുന്നു. വികസനവും അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ആ സർക്കാർ തടയുകയായിരുന്നു, നദ്ദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും മാർഗനിർദേശത്തിലും എൻഡിഎയുടെ ഇരട്ട എഞ്ചിൻ സർക്കാർ മഹാരാഷ്ട്രയിലെ ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുകയും അവരുടെ എല്ലാ അഭിലാഷങ്ങളും ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നതിനാൽ ഈ സാഹചര്യം ഇപ്പോള്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു.
 
ഏക്നാഥ് ഷിൻഡെ-ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ്. 
മുംബൈ നഗരത്തിന്‍റെ അടുത്ത മേയർ ബ.ജെപിയിൽ നിന്നായിരിക്കണം, അതിനായി എല്ലാവരും പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പാർട്ടി ഭാരവാഹികളോട് പറഞ്ഞു. ജനങ്ങൾ പറയുന്നത് കേൾക്കാനുള്ള കഴിവ് വളർത്തിയെടുക്കണമെന്ന് നദ്ദ ബിജെപി പ്രവർത്തകരെ ഉപദേശിച്ചു.

"പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്കായി വിവിധ നൈപുണ്യ വികസന കോഴ്സുകൾ കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങളുടെ പാർട്ടി പ്രവർത്തകർ ജനങ്ങളെ ശ്രദ്ധിക്കാനുള്ള കഴിവ് ഉൾപ്പെടെ ചില കഴിവുകൾ വികസിപ്പിക്കണം," അദ്ദേഹം പറഞ്ഞു.

ബിഎംസി തിരഞ്ഞെടുപ്പ്

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പ് ഈ വർഷം നവംബറിൽ ദീപാവലിക്ക് അടുത്ത് നടക്കാൻ സാധ്യതയുണ്ട്. 2022 മാർച്ചിൽ ബിഎംസിയുടെ അഞ്ച് വർഷത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മുംബൈയിലെ അവസാന മേയർ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിൽപ്പെട്ട കിഷോരി പെഡ്‌നേക്കറായിരുന്നു. അഞ്ച് വർഷത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താൻ കഴിയാത്തതിനാൽ സംസ്ഥാന സർക്കാർ ബിഎംസിയിൽ അഡ്മിനിസ്ട്രേറ്റർ -- ഇഖ്ബാൽ സിംഗ് ചാഹലിനെ നിയമിച്ചു.

നിയമസഭ, ലോകസഭ തിരഞ്ഞെടുപ്പിനോളം തന്നെ ആവേശകരമാണ് മുംബൈയില്‍ ബിഎംസി തിരഞ്ഞെടുപ്പ്
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News