India Covid: ഒമിക്രോൺ XXB.1.5 വേരിയൻറിൻറെ ആദ്യ കേസ് ഗുജറാത്തിൽ, അതീവ ജാഗ്രതയിൽ സംസ്ഥാനങ്ങൾ

India Covid Update: ആദ്യ കേസ് റിപ്പോർട്ട് ചെയ്തതോടെ  സമീപ സംസ്ഥാനങ്ങളടക്കം ശക്തമായ ജാഗ്രതയിലാണ്

Written by - Zee Malayalam News Desk | Last Updated : Dec 31, 2022, 12:10 PM IST
  • സമീപ സംസ്ഥാനങ്ങളടക്കം ശക്തമായ ജാഗ്രതയിലാണ്
  • പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ നടപ്പാക്കാനാണ് നിർദ്ദേശം
  • വൈറസിന്റെ ജനിതക മാറ്റം നിരീക്ഷിച്ചുവരികയാണ്
India Covid: ഒമിക്രോൺ XXB.1.5 വേരിയൻറിൻറെ ആദ്യ കേസ് ഗുജറാത്തിൽ, അതീവ ജാഗ്രതയിൽ സംസ്ഥാനങ്ങൾ

Omicron XXB.1.5: ന്യൂയോർക്കിൽ കോവിഡ് വൈറസ് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണമായ ഒമിക്‌റോൺ വേരിയന്റായ 'XXB.1.5' ന്റെ ആദ്യ കേസ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 41% 'XXB.1.5' ആണ്.

ആദ്യ കേസ് റിപ്പോർട്ട് ചെയ്തതോടെ  സമീപ സംസ്ഥാനങ്ങളടക്കം ശക്തമായ ജാഗ്രതയിലാണ്. പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ നടപ്പാക്കാനാണ് നിർദ്ദേശം.  വൈറസിന്റെ ജനിതക മാറ്റം നിരീക്ഷിച്ചുവരികയാണെന്ന് മഹാരാഷ്ട്ര സർവൈലൻസ് ഓഫീസർ ഡോ പ്രദീപ് അവാട്ടെ ടൈംസ് ഒാഫ് ഇന്ത്യയോട് പറഞ്ഞു.

അതേസമയം അന്തരാഷ്ട്ര യാത്രക്കാർക്കായി തെർമൽ സ്ക്രീനിംഗിനും 2% റാൻഡം സാമ്പിളിംഗും നടപ്പാക്കുന്നുണ്ട്. പോസിറ്റീവ് സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയയ്ക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പുതിയ വേരിയൻറ് BQ, XBB എന്നിവയേക്കാൾ കൂടുതൽ പ്രതിരോധശേഷിയുള്ളതും അണുബാധയ്ക്ക് സാധ്യതയുള്ളതുമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News